For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലില്‍ വെളുത്ത കുത്തുകള്‍ കാണുന്നോ: പൂര്‍ണ പരിഹാരം ഇവിടുണ്ട്

|

പല്ലിലുണ്ടാവുന്ന വെളുത്ത കുത്തുകള്‍ പലപ്പോഴും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് എന്താണ് കാരണം എന്താണ് ഇതിന്റെ ലക്ഷണം എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ദന്താരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അശ്രദ്ധമായി നമ്മള്‍ കൈകാര്യം ചെയ്യുന്ന പല്ലിന്റെ ആരോഗ്യം പലപ്പോഴും നമുക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ആരോഗ്യമുള്ള പല്ലിന്റെ നിറം എന്ന് പറയുന്നത് എപ്പോഴും ഒരു ഇളം മഞ്ഞയായിരിക്കും. എന്നാല്‍ ചിലരില്‍ ഈ പല്ലിന് മുകളിലും ചെറിയ രീതിയില്‍ വൈറ്റ് സ്‌പോട്ട് കാണപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ ഉള്ള വൈറ്റ് സ്‌പോട്ടിനെ എങ്ങനെ തുരത്താം എന്നുള്ളത് പലര്‍ക്കും അറിയില്ല.

White Spot On Teeth:

നല്ല മുത്ത് പോലുള്ള പല്ലുകള്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അവര്‍ക്ക് വെല്ലുവിളിയാണ് ഈ വെള്ള സ്‌പോട്ടുകള്‍. പലരും ഇത് ഒരു സൗന്ദര്യ വര്‍ദ്ധക പ്രശ്‌നമായി തന്നെ കണക്കാക്കുന്നുണ്ട്. പിന്നീട് ഇവ ദന്തക്ഷയത്തിനും അത് വഴി മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതിനാല്‍ ഈ വെളുത്ത പാടുകള്‍ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. വെളുത്ത പാടുകള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ചിന്തിക്കുന്നതിന് മുന്‍പ് അവ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് നിങ്ങളില്‍ ഇത്തരത്തിലുള്ള വൈറ്റ് സ്‌പോട്ട് ഉണ്ടാവുന്നത് എന്ന് നോക്കാം. അതില്‍ വരണ്ട വായ ഒരു പ്രധാന കാരണമാണ്. നിങ്ങളുടെ വായ വരണ്ടിരിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ വായുടെ ഉമിനീരിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് വായിലെ പിഎച്ച് ലെവല്‍ പ്രശ്‌നത്തിലാക്കുന്നു. ഇത് വഴി നിങ്ങളുടെ വായില്‍ പിഎച്ച് സന്തുലിതമായി നിലനിര്‍ത്താന്‍ മതിയായ ഉമിനീര്‍ ഇല്ലാത്തത് മൂലം പല്ലില്‍ വൈറ്റ് സ്‌പോട്ട് ഉണ്ടാവുന്നു. ഇതിന് കാരണം പലപ്പോഴും വായിലുണ്ടാവുന്ന ബാക്ടീരിയ തന്നെയാണ്.

അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍

അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ക്ക് നമ്മുടെ ദന്താരോഗ്യത്തെ സ്വാധീനിക്കാന്‍ സാധിക്കും. കാരണം ഭക്ഷണത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്ലെങ്കില്‍ അസിഡിറ്റി കൂടിയ ഭക്ഷണങ്ങള്‍ നിങ്ങളില്‍ പല്ലുകളുടെ വെളുത്ത സ്‌പോട്ടിന് കാരണമാകുന്നു. വിനാഗിരി, അല്ലെങ്കില്‍ നാരങ്ങ, പുളിപ്പിച്ച മാവ് കൊണ്ട് തയ്യാറാക്കുന്ന ദോശ എന്നിവയെല്ലാം ഇതിന് പിന്നിലെ കാരണമാണ്. അതുകൊണ്ട് അസിഡിറ്റി കൂടിയ ഭക്ഷണം കഴിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇത് ദന്താരോഗ്യത്തെക്കൂടി ബാധിക്കുന്നുണ്ട് എന്നത് അറിഞ്ഞിരിക്കണം.

മോശം ദന്ത ശുചിത്വം

മോശം ദന്ത ശുചിത്വം

നിങ്ങള്‍ വായ വൃത്തിയാക്കാന്‍ അധികം സമയം മിനക്കെടാറില്ലേ, എന്നാല്‍ ഉടനേ തന്നെ വായില്‍ ഇത്തരം സ്‌പോട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വായ വൃത്തിയാക്കാന്‍ മിനക്കെടാതിരുന്നാല്‍ അത് പലപ്പോഴും വായില്‍ ഫലകങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് പ്ലേക്ക് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും പല്ലിന്റെ ആരോഗ്യം പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് പ്ലാക്ക് വികസിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

അമിതമായ ഫ്‌ലൂറൈഡ്

അമിതമായ ഫ്‌ലൂറൈഡ്

പല്ലുകളെ സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള നിര്‍ണായക ധാതുക്കളിലൊന്നാണ് ഫ്‌ലൂറൈഡ് എന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങളിലുണ്ടാവുന്ന അമിതമായ ഫ്‌ലൂറൈഡ് പല്ലുകളില്‍ വെളുത്ത പാടുകളും പല്ലിന് പോടും ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങളും പല്ല് വേദന പോലുള്ള പ്രതിസന്ധികളും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായ ഫ്‌ളൂറൈഡ് ഉള്ളവരുടെ പല്ലുകള്‍ക്ക് നേരിയ നിറവ്യത്യാസമുണ്ടാവുന്നു. ഇവരില്‍ വൈറ്റ് സ്‌പോട്ട് കാണപ്പെടുന്നുണ്ട്.

പ്രതിവിധി

പ്രതിവിധി

എങ്ങനെ ഇത്തരം പ്രതിസന്ധികളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും എന്ന് ഈ ലേഖനം നിങ്ങളെ അറിയിക്കുന്നു. പല്ലിലെ വെളുത്ത പാടുകളെ നമുക്ക് പല വിധത്തില്‍ ഇല്ലാതാക്കാം. എന്നാല്‍ ഇതിന് കൃത്യമായി ഒരു ദന്തരോഗ വിദഗ്ധന്റെ അറിവും കഴിവും അത്യാവശ്യമാണ് എന്നതാണ്. പല്ലിന്റെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി പ്രതിവിധി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. എന്തൊക്കെയാണ് ഈ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില പ്രതിവിധികള്‍ നോക്കാം..

1. ഇനാമല്‍ മൈക്രോഅബ്രേഷന്‍

2. പല്ലുകള്‍ ക്ലീന്‍ ചെയ്യുക അല്ലെങ്കില്‍ ബ്ലീച്ചിംഗ്

3. ഡെന്റല്‍ വെനീര്‍

4. ടോപ്പിക്കല്‍ ഫ്‌ലൂറൈഡ് എന്നിവയാണ് അവ.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

എന്തൊക്കെയാണ് ഇനി വെളുത്ത സ്‌പോട്ടുകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഫ്‌ലൂറൈഡ് രഹിത വെള്ളം പല്ലിന് ഉപയോഗിക്കേണ്ടതാണ്. ഇത് കൂടാതെ കൂടുതല്‍ അളവില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിണറിലെ വെള്ളം സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രശ്‌നമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ അസിഡിറ്റി കൂടുതലുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇടക്ക് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ നല്ലൊരു ദന്തരോഗവിദഗ്ധനെ കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പല്ലില്‍ കറയെങ്കില്‍ കാരണം നിങ്ങളാണ്; മാറ്റാന്‍ ഒറ്റമൂലിപല്ലില്‍ കറയെങ്കില്‍ കാരണം നിങ്ങളാണ്; മാറ്റാന്‍ ഒറ്റമൂലി

പല്ലിന്റെ നിറം, ബലം; ഉറപ്പ് നല്‍കും ഭക്ഷണംപല്ലിന്റെ നിറം, ബലം; ഉറപ്പ് നല്‍കും ഭക്ഷണം

English summary

White Spot On Teeth: Causes And Remedies In Malayalam

Here in this article we are sharing some causes and remedies of white spot on teeth in malayalam. Take a look.
Story first published: Friday, May 20, 2022, 15:26 [IST]
X
Desktop Bottom Promotion