For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വാക്‌സിന് രജിസ്‌ട്രേഷന്‍ എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍

|

ഒരു വര്‍ഷത്തിലധികമായി തുടരുന്ന മഹാമാരിക്ക് തടയിടാന്‍ ആശ്വാസമായി രണ്ട് വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായി. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശ മരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് ഇപ്പോള്‍ വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഇതില്‍ കോവിഷീല്‍ഡ് ആയിരിക്കും ആദ്യമെത്തുക. നിയന്ത്രിതമായ രീതിയിലാകും രാജ്യത്ത് വാക്‌സിന്‍ വിതരണം.

Most read: ഭയക്കണം വകഭേദം വന്ന വൈറസിനെ; കാരണങ്ങള്‍ ഇതാണ്

ആദ്യം എത്തുന്നത് കോവിഷീല്‍ഡ്

ആദ്യം എത്തുന്നത് കോവിഷീല്‍ഡ്

കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ ആദ്യം വിതരണത്തിനെത്തുന്നത്. യു.കെയിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് ബഹുരാഷ്ട്ര മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായ മരുന്ന കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഈ വാക്‌സിന് നിര്‍മിക്കുന്നത്.

കോവാക്‌സിന്‍

കോവാക്‌സിന്‍

അടിയന്തിര അവസരങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി കോവാക്‌സിന്‍ ഉപയോഗിക്കാമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ്. ഭാരത് ബയോടെക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സഹായത്തോടെയാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

Most read: ജനിതകമാറ്റം വന്ന വൈറസ് ഇന്ത്യയിലും; 6 പേര്‍ക്ക് സ്ഥിരീകരിച്ചു

മുന്‍ഗണന ഇവര്‍ക്ക്

മുന്‍ഗണന ഇവര്‍ക്ക്

മുന്‍ഗണനാ വിഭാഗത്തിലുള്ളവ 30 കോടി പേര്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുക. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടി പേര്‍ക്കും കോവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കോടി പേര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിരയിലുള്ള ശുചീകരണ പ്രവവര്‍ത്തകര്‍, പോലീസ്, ഹോം ഗാര്‍ഡ്, സേനാവിഭാഗങ്ങള്‍, 50 വയസിന് മുകളിലുള്ളവര്‍, 50 വയസിന് താഴെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനാ ലിസ്റ്റിലുള്ളത്.

കേരളം സജ്ജം

കേരളം സജ്ജം

രാജ്യത്ത് കോവിഡ് വാക്‌സിനുകളുടെ അടിയന്തിര ഉപയോഗത്തിന് കഴിഞ്ഞ ദിവസമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഇതിന്റെ മുന്നോടിയായി കേരളത്തില്‍ വാക്‌സിന്റെ ഡ്രൈ റണ്ണും നടന്നുകഴിഞ്ഞു. നാല് ജില്ലകളിലാണ് കഴിഞ്ഞ ദിവസം ഡ്രൈ റണ്‍ നടന്നത്.

Most read: ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

വാക്‌സിന്‍ സുരക്ഷിതമാകുമോ?

വാക്‌സിന്‍ സുരക്ഷിതമാകുമോ?

സുരക്ഷയും ഫലപ്രാപ്തിയും അടിസ്ഥാനമാക്കി റെഗുലേറ്ററി ബോഡികള്‍ മായ്ച്ചതിനുശേഷം മാത്രമേ രാജ്യത്ത് വാക്‌സിനുകള്‍ അവതരിപ്പിക്കുകയുള്ളൂ. കോവിഡ് -19 നുള്ള കുത്തിവയ്പ്പ് സ്വമേധയാ ഉള്ളതാണ്. എന്നിരുന്നാലും, ഈ രോഗത്തിനെതിരെ സ്വയം പരിരക്ഷിക്കുന്നതിനായി കോവിഡ് -19 വാക്‌സിന്‍ പൂര്‍ണ്ണമായി സ്വീകരിക്കുന്നതുതാണ് നല്ലത്.

കോവിഡ് മുക്തരായവര്‍ വാക്‌സിന്‍ എടുക്കണോ?

കോവിഡ് മുക്തരായവര്‍ വാക്‌സിന്‍ എടുക്കണോ?

കോവിഡ് -19 ബാധിച്ച് അതില്‍ നിന്ന് മുക്തരായവരും വാക്‌സിന്‍ പൂര്‍ണ്ണമായി സ്വീകരിക്കുന്നത് നല്ലതാണ്. കാരണം ഇത് ശരീരത്തില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിന് സഹായിക്കും.

നിലവില്‍ അണുബാധയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാമോ?

നിലവില്‍ അണുബാധയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാമോ?

രോഗലക്ഷണങ്ങള്‍ പരിഹരിച്ചതിന് ശേഷം രോഗബാധിതരായ വ്യക്തികള്‍ 14 ദിവസത്തേക്ക് വാക്‌സിനേഷന്‍ മാറ്റിവയ്ക്കണം. കാരണം, വാക്‌സിനേഷന്‍ സൈറ്റില്‍ മറ്റുള്ളവര്‍ക്ക് വൈറസ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത് ഇതിലൂടെ തടയാനാകും.

വാക്‌സിന്‍ ഫലപ്രദമാകുമോ?

വാക്‌സിന്‍ ഫലപ്രദമാകുമോ?

26 ദശലക്ഷത്തിലധികം നവജാതശിശുക്കളുടെയും 29 ദശലക്ഷത്തിലധികം ഗര്‍ഭിണികളുടെയും വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന ലോകത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ പദ്ധതിയാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യയില്‍ അവതരിപ്പിച്ച കോവിഡ് -19 വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ തന്നെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. വിവിധ ഘട്ടങ്ങളില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി വിദഗ്ധര്‍ മുന്‍കൈ എടുത്തിരുന്നു.

Most read: അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

വാക്സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

വാക്സിന് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനായി കേന്ദ്രം പുതിയൊരു മൊബൈല്‍ ആപ്പ് (Co-WIN App) അവതരിപ്പിച്ചിട്ടുണ്ട്. താമസിയാതെ ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

നിങ്ങള്‍ ചെയ്യേണ്ടത്

നിങ്ങള്‍ ചെയ്യേണ്ടത്

കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക. ആധാര്‍ കാര്‍ഡോ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയോ അപ്‌ലോഡ് ചെയ്യാം. ബയോമെട്രിക്, ഒ.ടി.പി തുടങ്ങിയ രീതികളില്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ വാക്സിനേഷനുള്ള ദിവസവും സമയവും നിങ്ങള്‍ക്ക് ലഭിക്കും. ജില്ലാ അധികാരികളാണ് രജിസ്ട്രേഷന്‍ അംഗീകരിക്കുന്നത്. വാക്സിനേഷന് ശേഷം ക്യൂആര്‍ മുഖേനയുള്ള സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് കോവിന്‍ ആപ്പില്‍ ലഭിക്കും.

Most read: പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്

വാക്‌സിന്‍ വിതരണം എവിടെ?

വാക്‌സിന്‍ വിതരണം എവിടെ?

സര്‍ക്കാര്‍/സ്വകാര്യ ആരോഗ്യ സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും വാക്‌സിന്‍ വിതരണം. ഇവിടെ ആരോഗ്യ പ്രവര്‍ത്തകരോ ഡോക്ടര്‍മാരോ ഉണ്ടാകും. സ്‌കൂളുകളും കമ്മ്യൂണിറ്റി ഹാളുകളും വാക്സിന്‍ വിതരണത്തിന് ഉപയോഗിക്കും. എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥനങ്ങളിലുള്ളവര്‍ക്ക് മൊബൈല്‍ സേവനങ്ങളും സജ്ജമാക്കും.

English summary

What Next For Covid-19 Vaccine Rollout in India?

India has approved two Covid-19 vaccines for restricted use. How do these work, when will they be given, and to whom? Read on to know more.
Story first published: Tuesday, January 5, 2021, 12:29 [IST]
X