Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നു: പിന്നില്‍ പുതിയ വേരിയന്റ്?
ലോകത്ത് പല കോണിലും കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം ഇന്ത്യയിലും കൊവിഡ് കേസില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019-ല്‍ ആരംഭിച്ച് നിരവധി പേരുടെ ജീവനപഹരിച്ച മഹാമാരി ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്നത് ആശങ്കക്ക് ഇട നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന് പിന്നില്‍ SARS-CoV-2 വൈറസിന്റെ എക്സ് ബി ബി 1.16 (XBB.1.16) എന്ന ഉപവകഭേദമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത് ആരോഗ്യമേഖലയില്‍ ചെറിയ ചില ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. മാര്‍ച്ച് 3-ന് 1000-ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 129 ദിവസത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. വളരെയധികം ജാഗ്രതയോടെ വേണം ഈ സാഹചര്യവും നേരിടുന്നതിന് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനുവരിയില്‍ ആണ് എക്സ് ബി ബി 1.16 രണ്ട് സാമ്പിളുകള്‍ പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ മനസ്സിലായത്. പിന്നീട് ഫെബ്രുവരിയില്‍ ആകെ 59 സാമ്പിളുകളില്‍ ഉപവകഭേദം കണ്ടെത്തുകയുണ്ടായി. ഇന്ത്യയിലെ പെട്ടെുന്നുള്ള രോഗവ്യാപനത്തില്‍ ആശങ്കയുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. കാരണം എക്സ് ബി ബി 1.16 എന്ന ഉപവകഭേദം ഇപ്പോഴുണ്ടായ കൊവിഡ് കേസുകള്‍ക്ക് കാരണമാകുന്നുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് ആരോള തലത്തില്‍ മരണ നിരക്കും കേസുകളും കുറയുമ്പോഴും ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നു. 22- രാജ്യങ്ങളിലാണ് ഇതിനകം എക്സ് ബി ബി 1.16 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ചെറിയ രീതിയില്‍ ആശങ്കക്ക് വഴി വെക്കുന്നു.
ലക്ഷണങ്ങള്‍

എക്സ് ബി ബി 1.16 എന്ന പുതി. ഉപവകഭേദത്തിന്റെ ലക്ഷണങ്ങള്‍ ഒമിക്രോണിന് സമാനമാണ്. അതുകൊണ്ട് തന്നെ ഇതും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അതിവ്യാപന ശേഷിയുള്ള വകഭേദമായിരന്നു ഒമിക്രോണ്‍. സമാന ലക്ഷണങ്ങളോടെ എക്സ് ബി ബി 1.16 വരുമ്പോള്‍ അത് അല്പം അപകടാവസ്ഥ ഉണ്ടാക്കുന്നു എന്നതാണ്. പ്രധാന ലക്ഷണങ്ങളില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്ക്കുന്ന ഉയര്‍ന്ന പനി, ചുമ, തൊണ്ടവേദന, ശരീരവേദന, കഠിനമായ തലവേദന, ജലദോഷം, വയറുവേദന എന്നിവുണ്ടാവുന്നു. എന്നാല്‍ കോവിഡ് ലക്ഷണങ്ങളില്‍ പ്രധാനമായ മണമോ രുചിയോ നഷ്ടമാവുന്ന അവസ്ഥ ഇതിലൂടെ ഉണ്ടാവുന്നില്ല. പലരും വീടുകളിലും മറ്റും ഐസൊലേഷനില്‍ കഴിയുകയാണ്.

കൂടുതല്‍ വ്യാപന ശേഷിയുള്ളത് കൊണ്ട് തന്നെയാണ് അപകടകരമായ അവസ്ഥയുണ്ടോ ഇല്ലയോ എന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഉയര്‍ന്ന അപകട സാധ്യതയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണം എന്നൊരു അഭിപ്രായവും ഉയര്‍ന്ന് വന്നിട്ടുണ്ട്. എന്നാല്‍ ഇതു വരേയും ലോകത്താകെ എക്സ് ബി ബി 1.16 കാരണം ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് പ്രതീക്ഷ നല്കുന്ന ഒന്നാമ്.
വാക്സിനുകള്‍ ഉപയോഗപ്രദമാണോ?

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ ഉപവകഭേദമായ എക്സ് ബി ബി 1.16 പ്രതിരോധിക്കുന്നതിന് വേണ്ടി വാക്സിന് എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന് വാക്സിന് പ്രാപ്തമാണോ എന്നതിനെക്കുറിച്ച് നടക്കുന്ന പര്യവേഷണത്തിന്റെ അവസാനം വൈറസ് വ്യാപനത്തെ കുറക്കുന്നതിനും രോഗാവസ്ഥയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ആണ് പറയുന്നത്. പ്രായമനുള്ളവര്, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, ഗുരുതര രോഗാവസ്ഥയുള്ള ചെറുപ്പക്കാര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് അപകട സാധ്യത വിഭാഗമായി കണക്കാക്കുന്നത്. ഇതോടൊപ്പം രാജ്യത്ത് ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെ കരുതലോടെ കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
