Latest Updates
-
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ
മാരകമാകുമോ കോവിഡ് ജെ.എന്‍ 1 വൈറസ്? ഇനിയൊരു ലോക്ക് ഡൗണ്‍ ആവശ്യമായി വരുമോ?
ലോകത്ത് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത JN.1 എന്ന് പേരിട്ടിരിക്കുന്ന കോവിഡ് 19 ന്റെ പുതിയ വകഭേദം ഡിസംബർ 8 ന് ഇന്ത്യയിലും കണ്ടെത്തി. തിരുവനന്തപുരത്തെ കരകുളത്താണ് ആദ്യത്തെ കേസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍ "നിരന്തര ജാഗ്രത പാലിക്കാൻ" ആരോഗ്യ വകുപ്പ് നിര്‍ദ്ദേശവും നല്‍കി.
ഈ ഉപ-വകഭേദം യഥാർത്ഥത്തിൽ ലക്സംബർഗിൽ കണ്ടെത്തിയ ഒമിക്രൊൺ ഉപ-വകഭേദമായ പിറോളയുടെ (BA.2.86) പിൻഗാമിയാണ്. ഇവയുടെ സ്പൈക്ക് പ്രോട്ടീനില്‍ കാര്യമായ മാറ്റങ്ങൾ ഉണ്ട്, അതിനാല്‍ കൂടുതൽ വേഗതയില്‍ ഉള്ള പടര്‍ച്ചാ സാധ്യതയും പ്രധിരോധ ശേഷിയും ഉണ്ടായേക്കാം.

കോവിഡ് വേരിയന്റ് JN.1 ന്റെ ലക്ഷണങ്ങൾ എന്തൊക്കെ ?
പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ചുമ, ചില സന്ദർഭങ്ങളിൽ ദഹന പ്രശ്നങ്ങള്‍ എന്നിവ തന്നെയായിരിക്കും. ഇതില്‍ നിന്നും രക്ഷ നേടുവാനായി കോവിഡിന് സ്വീകരിച്ച എല്ലാ സുരക്ഷാ മുന്‍കരുതലുകളും, അതായത് മാസ്ക്ക് - സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ തീര്‍ച്ചയായും പാലിക്കേണ്ടതുണ്ട്. അതോടൊപ്പം പുതിയ വേരിയന്റ് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്, പക്ഷെ ഈ കാര്യത്തിന്മേല്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ JN.1 എന്ന വേരിയന്റിന്റെ എത്ര കേസുകൾ കണ്ടെത്തിയിട്ടുണ്ട്?
ഡിസംബര്‍ 23 -ന് ലഭ്യമായ കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിച്ച 2,997 സജീവ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ കാലത്തിനു ശേഷമുള്ള ഈ നിരക്ക് വര്‍ദ്ധന പുതിയ വേരിയന്റിനെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതാണ്. മാത്രമല്ല പുതിയ വേരിയന്റ് കാരണമായി കേരളത്തിൽ ഇതുവരെ 4 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ്-19 പുതിയ വേരിയന്റ് JN.1 അപകടകാരിയാണോ ?
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്, അതിന്റെ പകരുന്നതിനെ കുറിച്ച് ആശങ്കയുണ്ടെങ്കിലും, മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ജെഎൻ.1 അപകടകരമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല. നമ്മുടെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ JN.1 -ന് കഴിയുമെങ്കിലും, ഇത് കൂടുതൽ ഗുരുതരമായ അണുബാധകളിലേക്കോ സങ്കീര്‍ണ്ണതകളിലേക്കോ പോകുന്വാന്‍ സാധ്യതയില്ലെന്ന് CDC ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ കൊവിഡ്-19 സബ് വേരിയന്റ് ജെഎൻ.1 ന്റെ പ്രാഥമിക കണ്ടെത്തലിനെക്കുറിച്ച് സംസാരിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്, ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. "ഒരു ആശങ്കയും ആവശ്യമില്ല. അതൊരു ഉപ വേരിയന്റാണ്. അത് ഇവിടെ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ്, സിംഗപ്പൂർ എയർപോർട്ടിൽ സ്‌ക്രീൻ ചെയ്ത ഏതാനും ഇന്ത്യക്കാരിൽ ഈ വേരിയന്റ് കണ്ടെത്തിയിരുന്നു. ജീനോം സീക്വൻസിങ്ങിലൂടെ കേരളം ഇവിടെ വേരിയന്റ് തിരിച്ചറിഞ്ഞുവെന്നു മാത്രം. വിഷമിക്കേണ്ട കാര്യമില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്." അവര്‍ പറഞ്ഞു.
പുതിയ സ്‌ട്രെയിനിന് പ്രതിരോധശേഷി ഒഴിവാക്കാനും വേഗത്തിൽ പടരാനും കഴിയുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ രാജീവ് ജയദേവൻ പറഞ്ഞു. "XBB -യിൽ നിന്നും ഈ വൈറസിന്റെ മറ്റെല്ലാ മുൻ പതിപ്പുകളിൽ നിന്നും വളരെ വ്യത്യസ്തമായതും പ്രതിരോധ മാര്‍ഗ്ഗങ്ങളെ തരണം ചെയ്യുന്നതും വേഗത്തിൽ പടരുന്നതുമായ ഒരു വകഭേദമാണ് JN.1. മുമ്പ് കോവിഡ് അണുബാധയുണ്ടായവരെയും വാക്സിനേഷൻ എടുത്ത ആളുകളെയും ബാധിക്കാൻ ഇത് കാരണമായേക്കാം" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
