Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന് തന്നെ ആപത്ത്; രക്ഷാമാര്‍ഗം ഈ ചിട്ടകള്‍
പുതിയ വകഭേദങ്ങളുടെ വരവോടെ 2023 ന്റെ തുടക്കത്തിലും കോവിഡ് ഭീതിയില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ല. കഴിഞ്ഞദിവസം കേരളത്തില്‍ മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ് ഇറങ്ങി. വൈറസിന്റെ പുതിയ വകഭേദം, വീണ്ടുമൊരു കോവിഡ് തരംഗത്തിന് വഴിവച്ചേക്കുമെന്നുള്ള ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പുതിയ കോവിഡ് വകഭേദം പിടിപെടാതിരിക്കാന്‍ നിങ്ങള്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. നിലവില്‍ ചില രോഗാവസ്ഥകളുള്ളവര്‍ക്ക് കോവിഡ് ബാധ കഠിനമാകുമെന്ന് മുന്‍പു തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും അപകട സാധ്യത ഏറെയാണ്.
ഒരു പുതിയ പഠനമനുസരിച്ച്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഗുരുതരമായ കോവിഡ് രോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ 16,134 ആളുകളുടെ ആരോഗ്യ രേഖകള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കോവിഡ് വളരെ കഠിനമായി ബാധിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി. ഗുരുതരമായ കോവിഡ് കേസുകളില്‍ 48% പേര്‍ക്കും രക്താതിമര്‍ദ്ദം ഉണ്ടായിരുന്നു. അതിനാല്‍, രക്തസമ്മര്‍ദ്ദ പ്രശ്നം ഉള്ളവര്‍ കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ അല്പം ഒന്ന് കരുതലെടുക്കേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

ശരീരഭാരം നിയന്ത്രിക്കുക
ശരീരഭാരം കൂടുന്നതിനനുസരിച്ച് ഒരാളുടെ രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. അതിനാല്‍, നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുക. നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കി ശരീരഭാരം സൂക്ഷിക്കുക. ഫിറ്റ് ആയിരിക്കാന്‍ സമീകൃതാഹാരം കഴിക്കുകയും ദിവസവും വ്യായാമം മുടക്കാതിരിക്കുകയും ചെയ്യുക.

ജങ്ക് ഫുഡ് ഒഴിവാക്കുക
ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇത് കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കുക. പാസ്ത, പിസ്സ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ചിപ്സ്, കൃത്രിമ മധുരമുള്ള എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. പൊട്ടാസ്യം നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഫലപ്രദമായി കുറയ്ക്കും. അതിനാല്‍ കവാഴപ്പഴം, ഉരുളക്കിഴങ്ങ്, തക്കാളി, ഓറഞ്ച് ജ്യൂസ്, കിഡ്നി ബീന്‍സ്, ഉണക്കമുന്തിരി, തക്കാളി, ചീര, ബ്രൊക്കോളി, കൂണ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ദിവസവും 3,000 മുതല്‍ 3,500 മില്ലിഗ്രാം വരെ പൊട്ടാസ്യം കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഫലപ്രദമായി കുറയ്ക്കും. എന്നിരുന്നാലും, നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ആഹാരശീലം മാറ്റുക.

ഉപ്പ് കുറയ്ക്കുക
സോഡിയം അഥവാ ഉപ്പ് അധികമായി കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഉപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പ് അധികമായി ഇടുന്നതും കുറയ്ക്കുക.

വ്യായാമം പതിവാക്കുക
ഉദാസീനമായ ജീവിതശൈലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ഇതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും ആരോഗ്യവും നിങ്ങള്‍ക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. നീന്തല്‍, സൈക്ലിംഗ്, എയ്റോബിക്സ്, യോഗ, ജിമ്മിംഗ്, ഓട്ടം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും കായിക വിനോദം തിരഞ്ഞെടുക്കുക.

മദ്യം, പുകവലി വേണ്ട
മദ്യം, പുകവലി, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കാരണം അവ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള അപകട ഘടകമാണ് മദ്യം. മദ്യം ചില രക്തസമ്മര്‍ദ്ദ മരുന്നുകളുമായി ഇടപഴകുകയും നിങ്ങളുടെ ശരീരത്തിലെ മരുന്നിന്റെ അളവിനെ ബാധിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നതിലൂടെയും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകും.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
ടെന്‍ഷന്‍ വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ ഹോര്‍മോണുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകള്‍ ഇടുങ്ങിയതാക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കും.

വെള്ളം കുടിക്കുക
പ്രതിദിനം 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

കോവിഡ് പ്രതിരോധ വഴികള്‍
നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനൊപ്പം, കോവിഡ് അനുയോജ്യമായ നടപടികള്‍ പിന്തുടരുന്നത് ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. രോഗബാധയുണ്ടായാലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ വാക്സിനേഷന് നിങ്ങളെ സഹായിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ പോകാതിരിക്കുക, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക തുടങ്ങിയവ വഴി അണുബാധ ഒഴിവാക്കുക. ഈ അടിസ്ഥാന മുന്‍കരുതലുകള്‍ വൈറസ് പിടിപെടുന്നത് തടയാന്‍ സഹായിക്കും.



Click it and Unblock the Notifications