For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിതീവ്ര വ്യാപന ശേഷിയുമായി സെന്റോറസ് യുകെയില്‍

|

കൊവിഡ് എന്ന മഹാമാരി ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവാത്തതാണ് എന്ന് ഏതൊരാള്‍ക്കും അറിയാം. ഇപ്പോള്‍ സെന്റോറസ് എന്ന വകഭേദം കൂടി എത്തിയിരിക്കുകയാണ്. ലോകമാകെ സ്തംഭിച്ച് നിന്നിരുന്ന ഒരു അവസ്ഥയാണ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കുറയുന്നത് തന്നെയാണ് ഏറ്റവും ആശ്വാസമായി മാറിയിരിക്കുന്നത്. പക്ഷേ ഈ അടുത്തായി മഹാമാരി ബാധിക്കുന്നവരുടെ എണ്ണത്തില്‍ നമ്മുടെ രാജ്യത്തെ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പക്ഷേ അത്ര ആശ്വാസകരമായ വാര്‍ത്തയല്ല ഇപ്പോള്‍ കേട്ടു കൊണ്ടിരിക്കുന്നത്. യുകെയില്‍ അതിതീവ്രന വ്യാപന ശേഷിയുള്ള സെന്റോറസ് എന്ന ഒമിക്രോണ്‍ വകഭേദം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

Centaurus Covid variant

യുകെയില്‍ കൊവിഡിന്റെ ഏറ്റവും പുതിയ ഉപ-വകഭേദമായ സെന്റോറസ് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ബി എ 2.75 എന്ന ഉപവകഭേദമാണ് സെന്റോറസ് എന്ന് അറിയപ്പെടുന്നത്. ഇത് പുതിയ വകഭേദമല്ലെങ്കിലും ഇന്ത്യയിലും കേസുകള്‍ മെയ് മാസത്തില്‍ കണ്ടെത്തിയിരിരുന്നു. അതിനുശേഷം ജര്‍മ്മനി, ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ, യുഎസ് എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിരുന്നു. സെന്റോറസ് എന്ന ഉപവകഭേദം അതിതീവ്ര വ്യാപന ശേഷിയാണ് ഉള്ളതാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ പറയുന്നത്. എന്നാല്‍ അതിന്റെ ആഘാതം എത്രത്തോളം കൂടുതലാണ് എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കണക്കുകള്‍ പ്രകാരം

കണക്കുകള്‍ പ്രകാരം

കണക്കുകള്‍ പ്രകാരം ജൂലൈ 6-ന് നോക്കിയ കണക്കില്‍ കേസുകള്‍ യുകെയില്‍ 29% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇപ്പോഴും യുകെയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പോസിറ്റീവ് COVID-19 കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നത് സെന്റോറസ് ഉള്‍പ്പെടെയുള്ള ഒമിക്രോണിന്റെ വകഭേദം. ആശങ്ക പരത്തുന്ന വകഭേദമായാണ് ഇതിനെ കണക്കാക്കുന്നത്. എന്തുകൊണ്ടാണ് ഉപവകഭേദത്തെ സെന്റോറസ് എന്ന് വിളിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരമില്ല.

സെന്റോറസ് ലക്ഷണങ്ങള്‍

സെന്റോറസ് ലക്ഷണങ്ങള്‍

സെന്റോറസ് ബാധിച്ചവരില്‍ എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നതിനെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്. ഇവരില്‍ സമാന കോവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ആദ്യം കാണിക്കുന്നത്. എന്നാല്‍ തലവേദനയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൂചന. അതോടൊപ്പം ഉയര്‍ന്ന താപനില, വിറയല്‍, വിട്ടുമാറാതെയുള്ള ചുമ, രുചിയും മണവും നഷ്ടമാവുന്നത്, ശ്വാസം മുട്ടല്‍, അമിതക്ഷീണം, ശരീര വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, ശരീര വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, അതിസാരം എന്നിവയാണ് ലക്ഷണങ്ങള്‍.

സെന്റോറസ് ലക്ഷണങ്ങള്‍

സെന്റോറസ് ലക്ഷണങ്ങള്‍

മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വീട്ടില്‍ മറ്റ് അംഗങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും സമ്പര്‍ക്കം തുടരുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇത് കൂടാതെ ആവശ്യമെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ ഒമിക്രോണ്‍ വേരിയന്റിനേക്കാള്‍ വേഗത്തില്‍ രോഗം പടര്‍ത്തുന്നതാണ് സെന്റോറസ്. പക്ഷേ പുതിയ വേരിയന്റിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് കാര്യങ്ങള്‍ വഷളാക്കുന്നു.

സ്വയം എങ്ങനെ സംരക്ഷിക്കാം

സ്വയം എങ്ങനെ സംരക്ഷിക്കാം

സെന്റോറസ് വേരിയന്റില്‍ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം. അതിന് വേണ്ടി ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ഇടക്കിടക്ക് കൈ കഴുകുന്നത് നല്ലതാണ്. മാസ്‌കുകള്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ് പ്രത്യേകിച്ച് പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ശ്രദ്ധിക്കണം.

വാക്‌സിന്‍ എടുക്കാത്തവര്‍ ശ്രദ്ധിക്കണം

വാക്‌സിന്‍ എടുക്കാത്തവര്‍ ശ്രദ്ധിക്കണം

വാക്‌സിന്‍ എടുക്കാത്തവരുണ്ടെങ്കില്‍ വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനും വാക്‌സില്‍ യയഥാക്രമം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് ദശലക്ഷം യുകെ പൗരന്‍മാര്‍ ഇപ്പോഴും COVID-19 നെതിരെ വാക്‌സിനേഷന്‍ എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. എന്തായാലും ജാഗ്രതയോടെ വേണം എല്ലാ ദിവസവും മുന്നോട്ട് പോവുന്നതിന്. നമ്മുടെ അശ്രദ്ധ വീണ്ടും ഒരു മഹാമാരിയിലേക്ക് നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടനഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന

മഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാംമഴക്കാലത്ത് കൊവിഡിനേയും ശ്രദ്ധിക്കണം: മുന്‍കരുതല്‍ ഇതെല്ലാം

English summary

What is Centaurus Covid variant? New fast-spreading Covid variant reported in UK ; Know Details in Malayalam

Here in this article we are discussing about Centaurus variant of coronavirus that has arrived in UK. Read on.
Story first published: Tuesday, July 19, 2022, 13:55 [IST]
X
Desktop Bottom Promotion