For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും നാക്ക് വടിക്കണമെന്ന് പറയുന്നത് വെറുതേയല്ല

|

ആരോഗ്യകരവും തിളക്കമുള്ളതുമായ പല്ലുകള്‍ ലഭിക്കണമെങ്കില്‍ ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യണമെന്ന് നിങ്ങളുടെ കുട്ടിക്കാലം മുതല്‍ പലരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പല്ല് തേക്കുന്നതിലൂടെ ദന്ത ആരോഗ്യവും വായ ശുചിത്വവും കാക്കാനാകുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ പല്ല് പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ നാവും. എല്ലാ ദിവസവും നിങ്ങളുടെ നാവ് വടിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Most read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണംMost read: ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ കോവിഡ് പരിശോധന നടത്തണം

നാവിന്റെ ഉപരിതലത്തില്‍ നിന്ന് മൃതചര്‍മ്മകോശങ്ങള്‍, ബാക്ടീരിയകള്‍, വിഷവസ്തുക്കള്‍, ഫംഗസ്, ഭക്ഷ്യ അവശിഷ്ടങ്ങള്‍ എന്നിവ നീക്കംചെയ്യാന്‍ ദിവസവും നിങ്ങള്‍ നാക്ക് വടിക്കേണ്ടതുണ്ട്. ബാക്ടീരിയയ്ക്കും ദുര്‍ഗന്ധത്തിനും കാരണമാകുന്ന മിക്കതും നിങ്ങളുടെ നാവില്‍ നിലനില്‍ക്കുന്നു. നാവ് വൃത്തിയാക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ദന്ത ആരോഗ്യം മെച്ചപ്പെടുത്താനുമൊക്കെ നിങ്ങള്‍ക്ക് സാധിക്കും. ഈ ലേഖനത്തില്‍, നിങ്ങള്‍ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നില്ലെങ്കില്‍ നേരിടേണ്ടിവരുന്ന ചില ബുദ്ധിമുട്ടുകള്‍ വായിച്ചറിയാം.

വായ്നാറ്റം

വായ്നാറ്റം

എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കാതിരിക്കുമ്പോള്‍ ആദ്യം സംഭവിക്കുന്നത് വായ്‌നാറ്റമാണ്. ദിവസവും നാവ് വൃത്തിയാക്കിയില്ലെങ്കില്‍, ബാക്ടീരിയകള്‍ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങും. കുറച്ച് സമയത്തിന് ശേഷം അത് വായയില്‍ ദുര്‍ഗന്ധം വമിക്കാനും കാരണമാകും.

മോണരോഗം

മോണരോഗം

നിങ്ങളുടെ നാവ് വൃത്തിയാക്കാതിരിക്കുന്നത് നാവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, മോണരോഗത്തിനും കാരണമാകും. ചിലപ്പോള്‍, നിങ്ങള്‍ പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ ധാരാളം രക്തസ്രാവമുണ്ടാകും. ഇത് സാധാരണയായി മോണ സംബന്ധമായ പ്രശ്‌നമാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയാവണമെന്നില്ല. പലപ്പോഴും ഇത് നാവുമായി ബന്ധപ്പെട്ട പ്രശ്‌നവുമാകാം. ഇത് നിങ്ങളുടെ മോണകളില്‍ ചുവപ്പ്, വീക്കം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.

Most read:സൈനസൈറ്റിസ് പ്രശ്‌നമാകില്ല; വീട്ടില്‍തന്നെ ചികിത്സിക്കാംMost read:സൈനസൈറ്റിസ് പ്രശ്‌നമാകില്ല; വീട്ടില്‍തന്നെ ചികിത്സിക്കാം

പല്ലിന് കേട്

പല്ലിന് കേട്

നാവ് വടിക്കാതിരിക്കുന്നത് നിങ്ങളുടെ മോണകളെ ദുര്‍ബലമാക്കുകയും ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ പല്ലുകളെ ബാധിച്ചേക്കാം. പതുക്കെ പല്ലുകള്‍ കേടാകാനും കൊഴിയാനും ഇത് കാരണമാകും. കൂടാതെ, കൂടുതല്‍ നേരം പല്ല് തേയ്ക്കുന്നതും നിങ്ങളുടെ പല്ലിന് കേടുവരുത്തും. അതിനാല്‍, ഒരു നിശ്ചിത സമയപരിധി വച്ച് മാത്രം പല്ല് തേക്കുക.

രുചി മുകുളങ്ങള്‍ക്ക് നാശം

രുചി മുകുളങ്ങള്‍ക്ക് നാശം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് രുചി ലഭിക്കാത്ത ഒരു സാഹചര്യം നിങ്ങള്‍ എപ്പോഴെങ്കിലും നേരിട്ടിട്ടുണ്ടോ? നിങ്ങളുടെ നാവ് വടിക്കാത്തപ്പോള്‍ കെട്ടിക്കിടക്കുന്ന ബാക്ടീരിയ, ഭക്ഷണ അവശിഷ്ടങ്ങള്‍ എന്നിവ കാരണമാകാമത്. നാക്ക് കൃത്യമായി വടിച്ചില്ലെങ്കില്‍ രുചിമുകുളങ്ങള്‍ക്ക് നാശം സംഭവിക്കുന്നു.

Most read:തടി കുറയ്ക്കല്‍ ഇനി എളുപ്പം; ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് വഴിMost read:തടി കുറയ്ക്കല്‍ ഇനി എളുപ്പം; ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് വഴി

നാവിലെ മാറ്റം

നാവിലെ മാറ്റം

അശുദ്ധവും വൃത്തികെട്ടതുമായ നാവിന്റെ ഏറ്റവും തീവ്രമായ ഘട്ടമാണിത്. നിങ്ങളുടെ നാവിന്റെ ഉപരിതലത്തില്‍ അവശേഷിക്കുന്ന ഭക്ഷണവും പാനീയങ്ങളും കാരണം ഇത് സംഭവിക്കുന്നു. നിങ്ങളുടെ നാവ് ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ നാവ് അവ്യക്തമായ ഇരുണ്ട രോമമുള്ളതു പോലെ കാണപ്പെടുന്നു. എന്നാല്‍ ഇത് നിരുപദ്രവകരമാണ്.

യീസ്റ്റ് അണുബാധ

യീസ്റ്റ് അണുബാധ

മിക്ക സ്ത്രീകള്‍ക്കും യീസ്റ്റ് അണുബാധ വരുന്നത് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍, നിങ്ങളുടെ വായിലും യീസ്റ്റ് അണുബാധ ഉണ്ടാകാം. ഇതിനെ ഓറല്‍ ത്രസ്റ്റ് എന്ന് വിളിക്കുന്നു. നിങ്ങളുടെ വായില്‍ ബാക്ടീരിയയുടെ അളവ് കൂടുതലായിരിക്കുമ്പോള്‍, സ്വാഭാവികമായും അവിടെ യീസ്റ്റ് വളരെയധികം വളരും. ഇത് നിങ്ങളുടെ നാവിനെ വെളുത്ത പാടുകളിലേക്ക് നയിക്കുന്നു. ആന്റിഫംഗല്‍ മരുന്നുകള്‍ ഈ യീസ്റ്റ് അണുബാധകളെ ഇല്ലാതാക്കാന്‍ സഹായിക്കും.

Most read:കുട്ടികളുടെ ബുദ്ധിശക്തി വളര്‍ത്താന്‍ നല്‍കേണ്ടത്Most read:കുട്ടികളുടെ ബുദ്ധിശക്തി വളര്‍ത്താന്‍ നല്‍കേണ്ടത്

പിരിയോഡെന്റല്‍ രോഗം

പിരിയോഡെന്റല്‍ രോഗം

നിങ്ങളുടെ നാവിലെ ബാക്ടീരിയകള്‍ നിങ്ങളുടെ പല്ലുകളിലേക്ക് നീങ്ങി, അത് പിന്നീട് പിരിയോഡെന്റല്‍ രോഗത്തിലേക്ക് നയിക്കും. നിങ്ങളുടെ മോണകളെ ശരിയായി ചികിത്സിക്കുന്നില്ലെങ്കിലും ഇത് സംഭവിക്കാം. വളരെ ശ്രദ്ധിക്കേണ്ട രോഗമാണിത്. ഇത് മോണകള്‍ക്ക് പ്രശ്‌നം, അണുബാധകള്‍, വിട്ടുമാറാത്ത വീക്കം എന്നിവയ്ക്ക് കാരണമാവുകയും പല്ലുകള്‍ കൊഴിയാന്‍ ഇടയാക്കുകയും ചെയ്യും. കൂടാതെ ഗര്‍ഭം അലസല്‍, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

English summary

What Happens When You Don't Clean Your Tongue Everyday

Here is what happens when you do not clean your tongue regularly. Take a look.
X
Desktop Bottom Promotion