നാവില്‍ വെളുത്ത നിറമോ, നിങ്ങള്‍ക്കുണ്ടോ? നിസ്സാരമാക്കല്ലേ, ശ്രദ്ധിക്കണം

വെളുത്ത പല്ലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നതാണ്, എന്നാല്‍ വെളുത്ത നാവോ അതത്ര ആഗ്രഹമുള്ള ഒന്നല്ല. കാരണം നാവിലെ വെളുത്ത നിറം അല്‍പം പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്. ഇളം പിങ്ക് നിറത്തിലുള്ള നാവ് ആണ് പൊതുവേ നാം കാണാറുള്ളത്. എന്നാല്‍ ചെറിയ രീതിയില്‍ വെളുത്ത ിനിറം നാവിന് മുകളില്‍ ഉണ്ടാവും എന്നത് ശരി തന്നെ. എന്നാല്‍ പൂര്‍ണമായും വെളുത്ത നാവ് ആണെങ്കില്‍ അതൊന്ന് ചിന്തിച്ചു നോക്കിയേ. മഞ്ഞനിറമോ വെളുത്ത നിറമോ അത്ര നല്ലതല്ല എന്നത് തന്നെയാണ് കാര്യം. കാരണം ഇത് നിങ്ങളുടെ ദന്താരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രായമാവുമ്പോള്‍ പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ അതല്ലാത്ത സമയത്തും ഇതേ പ്രശ്‌നം ഉണ്ടാവുന്നോ, എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ചില മോശം ശീലങ്ങളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

White Tongue:

വെളുത്ത നിറത്തിലുള്ള നാവ് എങ്ങനെ ഒഴിവാക്കാം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വെളുത്ത നാവം പലപ്പോഴും അണുക്കള്‍, മൃതകോശങ്ങള്‍, വൃത്തിയില്ലായ്മ എന്നിവയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇതിന്റെ ഫലമായി പലരിലും വായ്‌നാറ്റം, വായിലുണ്ടാവുന്ന അസ്വസ്ഥത, മറ്റ് ദന്തപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാവുന്നു. നിങ്ങളുടെ മോശം ദന്തശുചിത്വത്തെ തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് പിന്നീട് വര്‍ദ്ധിച്ച് അണുബാധയിലേക്ക് വരെ എത്താം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ നോക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉപ്പുവെള്ളം ഉപയോഗിക്കുക

ഉപ്പുവെള്ളം ഉപയോഗിക്കുക

ഉപ്പുവെള്ളം ഉപയോഗിക്കുക എന്നത് വളരെയധികം ശ്രദ്ധേയമായ ഒരു വീട്ടുവൈദ്യം തന്നെയാണ്. അതിന് വേണ്ടി ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഇത് കൊണ്ട് നല്ലതു പോലെ വായ കഴുകാവുന്നതാണ്. ഉപ്പിന് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, അത് നിങ്ങളുടെ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും നിങ്ങളുടെ നാവില്‍ വെളുത്ത നിറത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഉപ്പുവെള്ളം. മാത്രമല്ല പല്ലിനുണ്ടാവുന്ന അസ്വസ്ഥതകള്‍ നീക്കം ചെയ്യുന്നതിനും ഉപ്പുവെള്ളം കാരണമാകുന്നു.

നാവ് സ്‌ക്രാപ്പര്‍

നാവ് സ്‌ക്രാപ്പര്‍

നാവ് ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി സ്‌ക്രാപ്പര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ അത് നിങ്ങളുടെ നാവിലെ വെളുത്ത നിറത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇവ നിങ്ങളുടെ നാവിലെ വെളുത്ത നിറത്തേയും ബാക്ടീരിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ മൃതകോശങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാവ് ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി സ്‌ക്രാപ്പര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വസ്തുക്കളെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിനും നല്ലതാണ്.

 പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

ഭക്ഷണങ്ങള്‍ എപ്പോഴും ആരോഗ്യം നല്‍കുന്നവയായിരിക്കണം. അതില്‍ ഒന്നാണ് പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍. ഇവ കഴിക്കുന്നത് നിങ്ങളുടെ വായില്‍ ബാക്ടീരിയയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക സഹായിക്കുന്നു. ഇത് കൂടാതെ വായിലുണ്ടാവുന്ന ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാനും പ്രൊബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. നിങ്ങളുടെ നാവില്‍ വെളുത്ത നിറം അടിഞ്ഞുകൂടുന്നത് തടയാനും പ്രോബയോട്ടിക്‌സ് സഹായിക്കും. തൈര്, തൈര് അടങ്ങിയ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ്

ദന്താരോഗ്യത്തിന് പലരും ചെയ്യുന്നതാണ് ഓയില്‍ പുള്ളിംഗ്. ഇത് നാവിലെ അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ 15-20 മിനിറ്റ് നേരം വായിലിട്ട് കവിള്‍ കൊള്ളുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ നാവിലെ വെളുത്ത നിറം ഇല്ലാതാവുകയും നാവിന് ആരോഗ്യവും പല്ലുകള്‍ക്ക് കരുത്തും ലഭിക്കുകയും ചെയ്യുന്നു. ബാക്ടീരിയകളെ ഇല്ലാതാക്കി എല്ലാ വിധത്തിലുള്ള അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഏറ്റവും ഫലപ്രദമായാണ് വെളിച്ചെണ്ണ കണക്കാക്കുന്നത്. ഇത് പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ടും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാനും നിങ്ങളുടെ നാവില്‍ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ചെറിയ അളവില്‍ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് നിങ്ങളുടെ നാവ് ബ്രഷ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുക. ഇത് ദിനവും ചെയ്യുന്നതിലൂടെ വെളുത്ത നിറം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നിങ്ങളുടെ വായിനും പല്ലിനും ലഭിക്കുകയും ചെയ്യുന്നു.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

മുകളില്‍ പറഞ്ഞവ കൂടാതെ ഇത്തരം വെളുത്ത നിറത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചില മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതായത് വെളുത്ത നിറം അടിഞ്ഞ് കൂടാതിരിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വായുടെ കാര്യത്തില്‍ ശുചിത്വം പാലിക്കുക എന്നതാണ് സത്യം. ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കുക, ദിവസവും ഫ്‌ലോസ് ചെയ്യുക, വായ വൃത്തിയായി സൂക്ഷിക്കാന്‍ മൗത്ത് വാഷ് ഉപയോഗിക്കുക എന്നിവ ദിനചര്യയില്‍ വെക്കണം. ഇത് കൂടാതെ വരണ്ട വായ തടയാന്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ഇത് വെളുത്ത നാവിനെ ഇല്ലാതാക്കുന്നതിനും അത്തരത്തില്‍ വരാതിരിക്കുന്നതിനും സഹായിക്കുന്നു.

പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക

പുകവലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കുക. ഇത്തരം കാരണങ്ങള്‍ വെളുത്ത നാവിന് മാത്രമല്ല മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. മദ്യപിക്കുന്നതും ഇതേ പ്രശ്‌നത്തെ ഉണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ നാവിന്റേയും വായുടേയും ആരോഗ്യത്തിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സാധാരണ നാവില്‍ വെളുത്ത നിറം കാണുന്നത് മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടായിരിക്കും. എന്നാല്‍ ഇത് കൂടാതെ നാവില്‍ വെളുത്ത നിറത്തോടൊപ്പം വേദനയും രക്തസ്രാവവും വര്‍ദ്ധിക്കുകയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മറ്റ് പല രോഗങ്ങളുടേയും ഗുരുതര ലക്ഷണങ്ങള്‍ തന്നെയായിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതി നാം വിടുന്ന പല രോഗങ്ങളും അല്‍പം ഗുരുതരമായി മാറുന്നതിന് നമ്മുടെ അശ്രദ്ധ കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

Story first published: Thursday, February 16, 2023, 12:31 [IST]
X
Desktop Bottom Promotion