For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് പ്രതിരോധശേഷിയും രോഗങ്ങളില്‍ നിന്ന് രക്ഷയും; വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങള്‍

|

ശീതകാലത്തോടൊപ്പെ ജലദോഷം, പനി തുടങ്ങി നിരവധി സീസണല്‍ രോഗങ്ങളും വരുന്നു. പ്രതിരോധശേഷി നിലനിര്‍ത്താനും ശരീരത്തെ പോഷിപ്പിക്കുന്നതിനും ഋതുക്കള്‍ മാറുന്നതിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമം മാറ്റേണ്ടതുണ്ട്. ഇത്തരത്തില്‍ ശീതകാലത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ശീതകാലത്ത് നിങ്ങള്‍ കഴിച്ചിരിക്കേണ്ട മികച്ച ഒന്നാണ് വെളുത്തുള്ളി.

Most read: ദിവസവും 30 മിനിട്ട് പരിശീലിക്കൂ; ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം ഈ 4 യോഗാസനങ്ങള്‍Most read: ദിവസവും 30 മിനിട്ട് പരിശീലിക്കൂ; ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം ഈ 4 യോഗാസനങ്ങള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമായ വെളുത്തുള്ളി മിക്കവരും പാചകത്തിനായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമേ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാനും വെളുത്തുള്ളി നിങ്ങളെ സഹായിക്കുന്നു. ഈ ശൈത്യകാലത്ത് നിങ്ങളുടെ ഭക്ഷണത്തില്‍ വെളുത്തുള്ളി കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് എന്തുകൊണ്ടാണെന്ന് ഇവിടെ വായിച്ചറിയാം.

സമ്മര്‍ദ്ദം അകറ്റുന്നു

സമ്മര്‍ദ്ദം അകറ്റുന്നു

സമ്മര്‍ദ്ദം കൂടുമ്പോള്‍ നിങ്ങള്‍ ചുമയ്ക്കും ജലദോഷത്തിനും ഇരയാകും. സമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കും. പ്രതിരോധശേഷി സംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഊര്‍ജസ്വലത നിലനിര്‍ത്താനും ഇത് നിങ്ങളെ സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

2002ല്‍ നടത്തിയ ഒരു പഠനത്തില്‍ വെളുത്തുള്ളി നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള മികച്ച ഘടകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുവന്ന രക്താണുക്കള്‍ വെളുത്തുള്ളിയിലെ സള്‍ഫറിനെ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകമാക്കി മാറ്റുന്നു. ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാന്‍ വെളുത്തുള്ളിയിലെ അല്ലിസിന്‍ ഗുണകരമാണ്.

Most read:നിസ്സാരമായി കാണരുത് ആസ്ത്മയുടെ ഈ ആദ്യകാല ലക്ഷണങ്ങള്‍Most read:നിസ്സാരമായി കാണരുത് ആസ്ത്മയുടെ ഈ ആദ്യകാല ലക്ഷണങ്ങള്‍

ചുമ, ജലദോഷം എന്നിവയെ ചെറുക്കുന്നു

ചുമ, ജലദോഷം എന്നിവയെ ചെറുക്കുന്നു

വെളുത്തുള്ളിക്ക് ശക്തമായ ആന്റിവൈറല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് ഉയര്‍ന്ന തോതിലുള്ള ചുമ, ജലദോഷം എന്നിവയ്ക്കെതിരെ പോരാടാന്‍ ഈ ഗുണങ്ങള്‍ നിങ്ങളെ സഹായിക്കും. വെളുത്തുള്ളി പ്രധാനമായും ഒരു സുഗന്ധവ്യഞ്ജനമായി ഭക്ഷണങ്ങളില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നു. ചിലര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വെളുത്തുള്ളി സപ്ലിമെന്റുകളും ഉപയോഗിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

വെളുത്തുള്ളിക്ക് ഇമ്മ്യൂണോമോഡുലേറ്റിംഗ് ഗുണങ്ങള്‍ ഉള്ളതായി പറയുന്നു. ഇതിലെ അല്ലിസിന്‍ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. ശൈത്യകാലത്തെ തണുത്ത താപനില രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും രോഗകാരികള്‍ എളുപ്പത്തില്‍ ശരീരത്തില്‍ കയറുകയും ചെയ്യുന്നു. ശരീരത്തില്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗകാരികളെ അകറ്റി നിര്‍ത്തുന്നതിനും അല്ലിസിന്‍ ഗുണം ചെയ്യുന്നു.

Most read:കൊഴുപ്പ് അടിഞ്ഞ് ചാടിയ വയറിന് പരിഹാരം; ശൈത്യകാലത്ത് തടി കുറക്കാന്‍ ചെയ്യേണ്ടത്Most read:കൊഴുപ്പ് അടിഞ്ഞ് ചാടിയ വയറിന് പരിഹാരം; ശൈത്യകാലത്ത് തടി കുറക്കാന്‍ ചെയ്യേണ്ടത്

ശീതകാല അലര്‍ജിയെ ചെറുക്കുന്നു

ശീതകാല അലര്‍ജിയെ ചെറുക്കുന്നു

വെളുത്തുള്ളിക്ക് അലര്‍ജി വിരുദ്ധ ഗുണങ്ങളുണ്ട്. പഴകിയ കറുത്ത വെളുത്തുള്ളിയിലെ എഥൈല്‍ അസറ്റേറ്റിന് ആന്റി അലര്‍ജിക് ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ആസ്ത്മ പോലുള്ള രോഗപ്രതിരോധ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ തടയാന്‍ ഇത് സഹായിക്കുന്നു.

ശീതകാല കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു

ശീതകാല കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു

കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ശൈത്യകാലം. ഈ സീസണില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവുമാണ് കൊളസ്‌ട്രോള്‍ ഉയര്‍ത്താന്‍ കാരണം. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും.

Most read:പുതുവര്‍ഷത്തില്‍ ശരീരം നല്ല സ്‌ട്രോംഗ് ആക്കി വയ്ക്കാം; ഈ പോഷകങ്ങള്‍ നല്‍കും കരുത്ത്Most read:പുതുവര്‍ഷത്തില്‍ ശരീരം നല്ല സ്‌ട്രോംഗ് ആക്കി വയ്ക്കാം; ഈ പോഷകങ്ങള്‍ നല്‍കും കരുത്ത്

നല്ല ദഹനം

നല്ല ദഹനം

നമ്മുടെ ശരീരം തണുത്ത താപനിലയില്‍ കൂടുതല്‍ നേരം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ദഹനം ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാകുന്നു. ദഹനത്തെ നിയന്ത്രിക്കാനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കുന്ന പരിഹാരങ്ങളിലൊന്നാണ് വെളുത്തുള്ളി. മികച്ച ദഹനത്തിനായി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി നിങ്ങളെ സഹായിക്കുന്നു.

ശ്രദ്ദിക്കാന്‍

ശ്രദ്ദിക്കാന്‍

വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാല്‍ ചില വ്യവസ്ഥകളില്‍ അവ ഏറ്റവും ഫലപ്രദമായിരിക്കും. ഗവേഷകര്‍ പറയുന്നതനുസരിച്ച്, അലിയിനിനെ ഗുണകരമായ അല്ലിസിന്‍ ആക്കി മാറ്റുന്ന അലിനേസ് എന്ന എന്‍സൈം ചില വ്യവസ്ഥകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ചൂട് കൊണ്ട് ഇത് നിര്‍ജ്ജീവമായേക്കാം. വെളുത്തുള്ളി അമിതമായി ചൂടാക്കുന്നത് അലിയ്നേസ് നിര്‍ജ്ജീവമാക്കാന്‍ ഇടയാക്കും. വെളുത്തുള്ളി ചതച്ച് പാചകം ചെയ്യുന്നതിനുമുമ്പ് 10 മിനിറ്റ് വിടുന്നത് അതിന്റെ പല ഔഷധ ഗുണങ്ങളും സംരക്ഷിക്കപ്പെടും.

Most read:ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി; ദിനവും ഈ പാനീയം കുടിക്കൂMost read:ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി; ദിനവും ഈ പാനീയം കുടിക്കൂ

വെളുത്തുള്ളി കഴിക്കാനുള്ള വഴികള്‍

വെളുത്തുള്ളി കഴിക്കാനുള്ള വഴികള്‍

* വെളുത്തുള്ളി ചതച്ചോ അരിഞ്ഞോ കഴിക്കുക, ഇത് കൂടുതല്‍ അലിസിന്‍ ആഗിരണം ചെയ്യും.

* വെളുത്തുള്ളി പാകം ചെയ്യുന്നതിനുമുമ്പ് അത് 10 മിനിറ്റ് വയ്ക്കുക.

* ദിവസത്തില്‍ ഒരിക്കല്‍ വെളുത്തുള്ളിയുടെ ഒരല്ലി പച്ചയായി കഴിക്കാന്‍ ശ്രമിക്കുക. അല്ലിസിന്‍ നിങ്ങളുടെ ശരീരത്തില്‍ നേരിട്ട് കയറുമ്പോള്‍ അത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, അസംസ്‌കൃത വെളുത്തുള്ളി വായ്‌നാറ്റത്തിലേക്ക് നയിച്ചേക്കാം, അതിനാല്‍ പല്ല് നന്നായി തേക്കുക.

English summary

Reasons Why You Should Consume Garlic in Winter in Malayalam

Here are the reasons why you should consume garlic in winter. Take a look.
Story first published: Wednesday, December 7, 2022, 11:32 [IST]
X
Desktop Bottom Promotion