For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി ശീലം ഉപേക്ഷിക്കാന്‍ ആയുര്‍വേദം പറയും പരിഹാരങ്ങള്‍

|

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില്‍ ഒന്നാണ് പുകയിലയുടെ ആസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 1 ബില്ല്യണിലധികം പുകവലിക്കാരുണ്ട്. ഈ ആസക്തി പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. ഇന്ത്യയില്‍ 106 ദശലക്ഷം പുകവലിക്കാരുണ്ട്. ലോകത്ത് പുകവലിക്കുന്നവരില്‍ 12 ശതമാനവും ഇന്ത്യയിലാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.35 ദശലക്ഷം ആളുകളെ പുകയില മരണത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പുകയില്‍ 400 വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അറിയപ്പെടുന്ന 69 അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നതാണ് പുകയില.

Most read: രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകുംMost read: രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകും

പുകയിലയിലെ നിക്കോട്ടിനാണ് ഇത്തരം ആസക്തിക്ക് കാരണമാകുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആണ് ആസക്തിക്ക് കാരണമാകുന്നത്. മാത്രമല്ല, ഈ ആസക്തിയില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടുക എന്നത് തീര്‍ച്ചയായും എളുപ്പമല്ല. എന്നാല്‍ അത് അസാധ്യമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇച്ഛാശക്തി, മെഡിക്കല്‍/സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, മരുന്നുകള്‍ എന്നിവ പുകവലിയെ മറികടക്കാന്‍ സഹായിക്കുന്നു. പുകവലി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന്‍ പ്രതിരോധ നടപടികളോടൊപ്പം സമയബന്ധിതമായ പതിവ് പരിശോധനകളും അത്യന്താപേക്ഷിതമാണ്. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. ഈ പുകവലി വിരുദ്ധ ദിനത്തില്‍ പുകവലി തടയാനായി ആയുര്‍വേദം പറയുന്ന ചില വഴികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഉണങ്ങിയ ഇഞ്ചി

ഉണങ്ങിയ ഇഞ്ചി

ഇഞ്ചിയില്‍ സള്‍ഫര്‍ സംയുക്തങ്ങള്‍ ഉണ്ട്, അതിനാല്‍, ഉണങ്ങിയ ഇഞ്ചി കഷണങ്ങള്‍ ചവയ്ക്കുന്നത് പുകവലി ആസക്തി തടയാന്‍ സഹായിക്കും. ചെറുനാരങ്ങാനീരില്‍ ഇഞ്ചിയുടെ ചെറിയ കഷണങ്ങള്‍ മുക്കിവയ്ക്കുക, എന്നിട്ട് കുരുമുളകും ചേര്‍ത്ത് ഒരു പാത്രത്തില്‍ സൂക്ഷിക്കാം. നിങ്ങള്‍ക്ക് പുകവലിക്കാനോ പുകയില ചവയ്ക്കാനോ ഉള്ള ആഗ്രഹം ഉണ്ടാകുമ്പോഴെല്ലാം ഈ ഇഞ്ചി കഷണം കഴിക്കുക.

അയമോദകം

അയമോദകം

നിങ്ങള്‍ക്ക് പുകയില ആസക്തി വരുമ്പോഴെല്ലാം കുറച്ച് അയമോദകം എടുത്ത് ചവയ്ക്കുക. ഇത് സ്ഥിരമായി ചെയ്യുന്നത് പുകയില ആസക്തിയില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും.

Most read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലംMost read:തേങ്ങാവെള്ളം അധികം കുടിക്കല്ലേ; ഈ ദോഷങ്ങളാണ് ഫലം

ഔഷധ ചായ

ഔഷധ ചായ

ജടാസ്മി, ചാമോമൈല്‍, ബ്രഹ്‌മി എന്നിവ തുല്യ അനുപാതത്തില്‍ കലര്‍ത്തി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. ഈ മിശ്രിതം ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒഴിച്ച് പതുക്കെ കുടിക്കുക. പുകവലിക്കാനുള്ള ആഗ്രഹം ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ത്രിഫല, ജിന്‍സെങ്

ത്രിഫല, ജിന്‍സെങ്

ത്രിഫല കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പുകയിലയോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. ഇത് ദിവസവും ഒരു ടേബിള്‍സ്പൂണ്‍ ചൂടുവെള്ളത്തില്‍ രാത്രിയില്‍ കഴിക്കാം, ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതുപോലെ ജിന്‍സെങ് കഴിക്കുന്നതും നിങ്ങളുടെ പുകയില ആസക്തി തടയാന്‍ സഹായിക്കും.

Most read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായMost read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായ

തുളസി

തുളസി

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും തുളസിയുടെ 2-3 ഇലകള്‍ ചവയ്ക്കുന്നത് പുകയില ഉപയോഗത്തോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കുന്നു. നേരത്തെ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായകമാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉത്കണ്ഠ ലഘൂകരിക്കാനും സഹായിക്കുന്നു. 450 മില്ലിഗ്രാം മുതല്‍ 2 ഗ്രാം വരെ അശ്വഗന്ധ പൊടി കഴിക്കുന്നത് പുകയില ആസക്തിയില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും.

Most read:വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍Most read:വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍

കറുവപ്പട്ട

കറുവപ്പട്ട

പുകയില ഉപയോഗിക്കാനുള്ള ആഗ്രഹം തോന്നുമ്പോഴെല്ലാം ഒരു കഷണം കറുവപ്പട്ട കഴിക്കുക. പുകയില ആസക്തിയെ നേരിടാന്‍ ഇത് തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

ചെമ്പ് പാത്രത്തിലെ വെള്ളം

ചെമ്പ് പാത്രത്തിലെ വെള്ളം

നിങ്ങള്‍ പുകയില ആസക്തി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ വെള്ളം സംഭരിക്കാന്‍ ഉപയോഗിക്കുന്ന ചെമ്പ് പാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ചെമ്പ് പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുന്നത് പുകയില ആസക്തി കുറയ്ക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കും.

Most read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാംMost read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

English summary

No Tobacco Day 2022: How Ayurveda Can Help You Quit Smoking in Malayalam

This World No tobacco day, try using these Ayurvedic home remedies as a step forward to healthy life.
Story first published: Tuesday, May 31, 2022, 12:51 [IST]
X
Desktop Bottom Promotion