For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടി.വി കണ്ടോളൂ.. പക്ഷേ കണ്ണ് കളയരുത്

|

ടെലിവിഷനും മൊബൈല്‍ ഫോണുമൊക്കെ ആളുകള്‍ക്ക് ഇന്ന് ഒഴിച്ചുകൂടാന്‍ കഴിയാത്ത വസ്തുവായി മാറി. ഏതു നേരവും മൊബൈല്‍ ഫോണില്‍ കളിക്കുന്നവരും ഒരു ദിവസം മുഴുവന്‍ ടി.വി കണ്ടു തീര്‍ക്കുന്നവരും കുറവല്ല. എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും നമ്മള്‍ മറന്നു പോകുന്ന ഒന്നുണ്ട്. അതാണ് നമ്മുടെ കണ്ണുകള്‍.

യോഗയിലൂടെ തടയാം പൈല്‍സിനെയോഗയിലൂടെ തടയാം പൈല്‍സിനെ

കണ്ണിന്റെ കാര്യം മറന്നുള്ള ഈ കാഴ്ചകാണല്‍ എത്രത്തോളം ആപത്താണെന്ന് കണ്ണിന് അസുഖം വന്നു കഴിയുമ്പോഴേ മനസിലാകൂ. ടി.വി ഉപയോഗത്തിനിടെയുള്ള നമ്മുടെ നേത്ര സംരക്ഷണം ഏവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം ഒപ്പം അനേകായിരം ജോലിയുമുള്ള കണ്ണിന്റെ അത്യാവശ്യം ചില വസ്തുതകളും മനസ്സിലാക്കാം.

ആവശ്യത്തിന് വെളിച്ചമാകാം

ആവശ്യത്തിന് വെളിച്ചമാകാം

സാധാരണ മലയാളികള്‍ ടി.വി കാണുന്ന സമയം മിക്കപ്പോഴും വൈകുന്നേരം 6 മുതല്‍ രാത്രി 10-11 മണി വരെയാണ്. സമയം രാത്രിയായതിനാല്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ടി.വി കാണുന്ന മുറിയിലെ വെളിച്ച ക്രമീകരണം തന്നെ. ടി.വി കാണാനിരിക്കുന്ന മുറിയില്‍ ആവശ്യത്തിന് ലൈറ്റ് ഉണ്ടാവണം. ലൈറ്റ് ഓഫ് ചെയ്ത് ടി.വി കാണുന്നവരുമുണ്ട്. എന്നാല്‍ ഇത് കണ്ണിന് തീരെ നല്ലതല്ല. ടെലിവിഷന്‍ സ്‌ക്രീനില്‍ മാറി വരുന്ന വെളിച്ചം കണ്ണിലെ പേശികളെ ദുര്‍ബ്ബലമാക്കും. കണ്ണിന് ക്രമേണ ഇത് അസ്വസ്ഥത ഉണ്ടാക്കാനിടയാക്കും.

ഇമ വെട്ടാതെ നോക്കിയിരിക്കരുത്

ഇമ വെട്ടാതെ നോക്കിയിരിക്കരുത്

കണ്ണുകള്‍ എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കണം. കണ്ണിന്റെ വരള്‍ച്ച നമുക്ക് അധികമായി ആയാസം സൃഷ്ടിക്കും. തലവേദന, കണ്ണുപുകച്ചില്‍, കണ്ണിന് അമിത മര്‍ദ്ദം എന്നിവയ്ക്കും കാരണമാണ്. ടി.വിയില്‍ ഒരേ ദിശയിലേക്ക് അധികനേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസി മുറിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇതിനുള്ള പ്രതിവിധി എന്നതാണ് ഇടയ്ക്കിടെ കണ്ണിമ ചിമ്മുക എന്നത്. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. അധിക നേരം ടി.വി കാണുന്നവര്‍ ഇടയ്ക്ക് ഒരേയിരിപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക. കണ്ണിന് ഇത് സുഖകരമാവും.

ഇരിപ്പിന്റെ ദൂരം ക്രമീകരിക്കാം

ഇരിപ്പിന്റെ ദൂരം ക്രമീകരിക്കാം

ടി.വി എന്നു പറയുന്നത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ്. അതിനാല്‍ തന്നെ റേഡിയേഷനും ഉണ്ട്. എന്നാല്‍ ഇത് പലര്‍ക്കും അറിയാത്ത വസ്തുതയാണ്. ഇപ്പോള്‍ സാധാരണയായി കാണുന്ന എല്‍.ഇ.ഡി, എല്‍.സി.ഡി മോണിറ്റര്‍ ടെലിവിഷനെക്കാളും സി.ആര്‍.ടി മോണിറ്റര്‍ ടിവിയിലാണ് ചെറിയ തോതിലെങ്കിലും റേഡിയേഷനുള്ളത്. ഇതിനായി നാം ചെയ്യേണ്ടതാണ് ടി.വി കാണുമ്പോള്‍ ഇരിപ്പിന്റെ ദൂരം ക്രമീകരിക്കുക എന്നത്. ടി.വിയും കണ്ണുമായുള്ള അകലം ടി.വിയുടെ സൈസ് അനുസരിച്ചായിരിക്കണം. ടി.വി സ്‌ക്രീനില്‍ നിന്ന് നമ്മള്‍ ഇരിക്കുന്ന ദൂരം ഏകദേശം 8 മുതല്‍ 10 അടി വരെ

ആയിരിക്കാന്‍ ശ്രദ്ധിക്കുക. സാധാരണയായി ടി.വി സൈസിന്റെ അഞ്ചു മടങ്ങ് ദൂരമായാണ് ഇരിക്കേണ്ടത് എന്നാണ് കണക്ക്. അതായത് 32 ഇഞ്ച് വലിപ്പമുള്ള ഒരു ടി.വി കണ്ണിന് ആയാസരഹിതമായി കാണാന്‍ 160 ഇഞ്ച് അല്ലെങ്കില്‍ 13 അടി ദൂരെയായാണ് ഇരിക്കേണ്ടത്.

ടി.വി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ടി.വി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

കണ്ണിന്റെ കരുതലില്‍ ടി.വി നേരിട്ടും പ്രധാന പങ്കു വഹിക്കുന്നുണ്ട്. തുച്ഛമായ വിലയില്‍ ലഭിക്കുന്ന ടി.വി വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം വില കുറയുന്നതോടെ ഗുണവും കുറയും എന്നുള്ളതാണ്. വിലയ്ക്ക് അനുസരിച്ചു മാത്രമേ അത്തരം ബ്രാന്റുകള്‍ ടി.വിയുടെ ഭാഗങ്ങള്‍ക്കും ശ്രദ്ധ നല്‍കൂ. കണ്ണിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് മോണിറ്ററിന്റെ കാര്യത്തിനാണ്. വിവിധ തരം മോണിറ്ററിലുള്ള ടി.വികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ടി.വി വാങ്ങുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചോദിച്ച് മനസിലാക്കുക.

ടി.വി സെറ്റിങ്ങ്‌സ് ക്രമീകരിക്കുക

ടി.വി സെറ്റിങ്ങ്‌സ് ക്രമീകരിക്കുക

പലരും ടി.വി കടയില്‍ നിന്ന് എങ്ങനെ വാങ്ങിയോ അതുപോലെ ഉപയോഗിക്കും. പ്രായമായവരാണെങ്കില്‍ പറയുകയേ വേണ്ട. ടി.വി റിമോട്ട് ചാനല്‍ മാറ്റാനും ശബ്ദം കൂട്ടാനുമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ല. എന്നാല്‍ ഇത് ശരിയായ രീതിയല്ല. കമ്പനി ടി.വി ഇറക്കുമ്പോള്‍ ക്രമീകരിക്കുന്ന സെറ്റിങ്ങുകള്‍ മിക്കപ്പോഴും നമ്മുടെ ചുറ്റുപാടിന് ഇണങ്ങിയതാവണമെന്നില്ല. നമ്മുടെ ആവശ്യത്തിനനുസരിച്ച് കളറും ബ്രൈറ്റ്‌നസ്സും കോണ്‍ട്രാസ്റ്റുമൊക്കെ ക്രമീകരിച്ചു വേണം ടി.വി ഉപയോഗിക്കാന്‍. ടി.വി സ്ഥാപിക്കുന്ന മുറിയിലെ വെളിച്ചവും ഇരിക്കുന്ന ദൂരവും ഒക്കെ പരിഗണിച്ചു വേണം ഇത് ചെയ്യാന്‍.

കൃത്യമായ രീതിയില്‍ ടി.വി സ്ഥാപിക്കുക

കൃത്യമായ രീതിയില്‍ ടി.വി സ്ഥാപിക്കുക

റൂമിനുള്ളില്‍ ടി.വി സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അത് നാം ഇരിക്കുന്നതിന് അനുസൃതമായാണോ സെറ്റ് ചെയ്തത് എന്നുള്ളത്. കണ്ണിന് നേരെയായോ അല്‍പം താഴെ ആയോ ആണ് ടി.വി സെറ്റ് ചെയ്യേണ്ടത്.

മുകളിലേക്കോ കുനിഞ്ഞോ നോക്കി ടി.വി കാണുന്നത് കണ്ണിലെ പേശികളെ പരീക്ഷിക്കുന്നതിനു തുല്യമാണ്. അതിനാല്‍ ടി.വി കഴിയുന്നതും കണ്ണിനു നേരെ തന്നെയാണ് വച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുക.

കണ്ണിന്റെ കരുതല്‍ പ്രധാനം

കണ്ണിന്റെ കരുതല്‍ പ്രധാനം

ദീര്‍ഘനേരം ടി.വി കാണുന്നവരില്‍ പ്രധാനമായും കണ്ടുവരുന്നതാണ് കണ്ണ് വരളുന്നു എന്നത്. കണ്ണില്‍ ഈര്‍പ്പമില്ലാതിരുന്നാല്‍ അവ പേശികളെയും ബാധിക്കും. താമസിയാതെ ഇത് പല പല നേത്രരോഗങ്ങളിലേക്കും വഴിമാറും. തലയെ മൊത്തമായും ഇത് ബാധിച്ചേക്കാം. കണ്ണിലെ വരള്‍ച്ച കാര്യമാക്കാതെയിരുന്നാല്‍ ഗ്ലോക്കോമ പോലുള്ള അസുഖങ്ങളിലേക്കും വഴിവച്ചേക്കാം. അതുകൊണ്ട് ഏറെ നേരം ടി.വി കാണുന്ന ശീലമുള്ളവര്‍ കഴിയുന്നതും ഇടയ്ക്കിടെ കണ്ണും മുഖവും കഴുകാന്‍ ശ്രദ്ധിക്കുക. കണ്ണില്‍ നനവുണ്ടായാലേ കൃത്യമായ കാഴ്ച സാധ്യമാകൂ. അപൂര്‍വം ചിലരില്‍ കണ്ണിന് നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉള്ളവര്‍ ടി.വി കാണുന്നത് കുറച്ചുവരേണ്ടതായുണ്ട്.

കണ്ണ് ആയാസരഹിതമാക്കാന്‍ ചില വ്യായാമങ്ങള്‍

കണ്ണ് ആയാസരഹിതമാക്കാന്‍ ചില വ്യായാമങ്ങള്‍

അമിതമായി ടി.വി കാണുന്നവര്‍ക്ക് താഴെ പറയുന്ന കണ്ണിനായുള്ള ചില വ്യായാമങ്ങള്‍ ഉപകാരപ്രദമാണ്.

* നേരെ നോക്കി കണ്ണ് വട്ടത്തില്‍ ചുറ്റിക്കുക

* മുകളിലേക്കും വശങ്ങളിലേക്കും കണ്ണ് ചലിപ്പിക്കുക

* മൂന്നോ നാലോ സെക്കന്റ് ഇടവിട്ട് കണ്ണ് ചിമ്മാന്‍ ശ്രദ്ധിക്കുക.

* കൈപ്പത്തികള്‍ കൊണ്ട് കണ്ണുകള്‍ രണ്ടും അടച്ച് അല്‍പനേരം വിശ്രമിക്കുക

* നല്ല കോട്ടണ്‍ തുണികൊണ്ട് കണ്ണുകള്‍ ഇടയ്ക്കിടെ ചെറുതായി തിരുമ്മുക

* കണ്‍പോളകള്‍ക്ക് മുകളില്‍ വിരലുകള്‍ വച്ച് ചെറുതായി അമര്‍ത്തുക

* ടി.വിയില്‍ നിന്നു കണ്ണുവെട്ടിച്ച് വളരെ അകലെയും വളരെ അടുത്തുമുള്ള വസ്തുക്കളിലെക്ക് മാറിമാറി നോക്കുക.

English summary

How to Prevent Eye Strain While Watching TV

Here we have listed some of the tips to reduce eye strain while watching TV. Take a look.
Story first published: Thursday, November 21, 2019, 12:16 [IST]
X
Desktop Bottom Promotion