For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം ദിവസം തികയും മുന്‍പ് വരുന്നുവോ?

|

ആര്‍ത്തവം എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെയാണ് കണക്കാക്കുന്നത്. പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ തന്നെ എല്ലാ മാസവും കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാവുന്നുണ്ട്. ഓരോ മാസവും ഇതോടനുബന്ധിച്ച് അണ്ഡോത്പാദനവും നടക്കുന്നുണ്ട്. ഇതിന് സമാനമായി ഗര്‍ഭപാത്രത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീ ഹോര്‍മോണിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും എന്‍ഡോമെട്രിയത്തില്‍ കട്ടി കൂടുകയും ഇവിടേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ഓവുലേഷന് മുന്നേ നടക്കുന്ന പ്രക്രിയകളാണ്.

ഓവുലേഷന്‍ സമയത്ത് ഗര്‍ഭധാരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ സ്ത്രീ ശരീരത്തില്‍ പ്രൊജസ്‌ട്രോണിന്റെ അളവ് പതിയെ കുറയുകയും ചെയ്യുന്നുണ്ട്. ഇതാണ് പിന്നീട് ആര്‍ത്തവമായി മാറുന്നത്. ഈ സമയത്ത് എന്‍ഡോമെട്രിയത്തിന്റെ പുറംഭാഗവും വേര്‍പെട്ട് പുറത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. സാധാരണയായി ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21 മുതല്‍ 35 ദിവസങ്ങള്‍ വരെയാണ്. എന്നാല്‍ ചിലരില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ആര്‍ത്തവം നേരത്തെ എത്തുന്നുണ്ട്.

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ വലക്കുന്നത്. ചിലര്‍ക്ക് മാസത്തില്‍ ഒന്നിലധികം ആര്‍ത്തവം ഉണ്ടാവുന്നു. ചിലര്‍ക്കാകട്ടെ രണ്ട് മാസത്തില്‍ ഒരിക്കലാണ് ആര്‍ത്തവം ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് പലരും മടി കാണിക്കുന്നുണ്ട്.

<strong>Most read: ചിപ്പിക്കൂണിലുണ്ട് കൊളസ്‌ട്രോള്‍ ഒതുക്കും വൈദ്യം</strong>Most read: ചിപ്പിക്കൂണിലുണ്ട് കൊളസ്‌ട്രോള്‍ ഒതുക്കും വൈദ്യം

പക്ഷേ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുന്നുണ്ട്. ആര്‍ത്തവം വൈകി വരുന്നതിനേക്കാള്‍ പ്രശ്‌നമാണ് ആര്‍ത്തവം സമയത്തിന് മുന്‍പേ എത്തുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും ആര്‍ത്തവം കൃത്യമാക്കുന്നത് എങ്ങനെയെന്നും നോക്കാവുന്നതാണ്.

ആര്‍ത്തവ സമയത്തെ ലൈംഗിക ബന്ധം

ആര്‍ത്തവ സമയത്തെ ലൈംഗിക ബന്ധം

ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴുക്ക് കുറയ്ക്കാന്‍ മാത്രമല്ല, കഠിനമായ മലബന്ധം കുറയ്ക്കാനും സഹായിക്കും. കാരണം, ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ക്ക് രതിമൂര്‍ച്ഛയുള്ളതിനാല്‍ നിങ്ങളുടെ ഗര്‍ഭാശയ പേശികള്‍ സങ്കോചത്തിന് വിധേയമാകുന്നു. ഈ സങ്കോചങ്ങള്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള ആര്‍ത്തവ രക്തത്തെ പുറത്തേക്ക് പെട്ടെന്ന് എത്തിക്കുന്നു. അതുവഴി നിങ്ങളുടെ ആര്‍ത്തവത്തിന്റെ കാലയളവ് കൃത്യമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

കൃത്യമായ വ്യായാമം

കൃത്യമായ വ്യായാമം

കൃത്യമായ വ്യായമവും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് അയവ് വരുത്തുന്നുണ്ട്. ഇത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ മസിലുകളുടെ ചലനം ആര്‍ത്തവ രക്തം ശരീരത്തില്‍ നിന്ന് വേഗത്തില്‍ പുറത്തേക്ക് പോകാന്‍ സഹായിക്കും. എന്നാല്‍ ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ക്രമം തെറ്റിയുള്ള ആര്‍ത്തവവും മറ്റും ഇല്ലാതാക്കി ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

കൂടുതല്‍ വെള്ളം കുടിക്കുക

കൂടുതല്‍ വെള്ളം കുടിക്കുക

ഒരിക്കലും ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് എത്തിക്കുകയില്ല. വെള്ളം കുടിക്കുന്നതിലൂടെ അത് ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളെ ഇല്ലാതാക്കി അത് ആര്‍ത്തവം കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുന്നുണ്ട്. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പലപ്പോഴും ഒരു ഗ്ലാസ്സ് വെള്ളം സഹായിക്കുന്നുണ്ട്. ഇത് ആര്‍ത്തവ സമയത്തെ വേദനയും പുറം വേദനയും വയറു വേദനകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍

ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ ദിവസവും വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൃത്യമായ ന്യൂട്രിയന്‍സും പോഷകങ്ങളും മറ്റും കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൃത്യമായ അളവില്‍ ശരീരത്തില്‍ ഹോര്‍മോണ്‍ ലഭിക്കാത്തത് പലപ്പോഴും ആര്‍ത്തവത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. കൃത്യമായ ഇടവേളകളല്ലാതെ ആര്‍ത്തവം വരുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. സിങ്ക്, മഗ്നീഷ്യം പോലുള്ളവയെല്ലാം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

കൃത്യമായ ആരോഗ്യ പരിചരണം

കൃത്യമായ ആരോഗ്യ പരിചരണം

കൃത്യമായ ആരോഗ്യ പരിചരണത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. ഇത് ശ്രദ്ധിച്ചാല്‍ അതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അമിതവണ്ണം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. കൃത്യമായ പരിചരണവും ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധയും എല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ആര്‍ത്തവം കൃത്യമായി വരുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റ് ചില വഴികളും ഉണ്ട്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം എടുത്ത് അതില്‍ ഒരു ഗ്ലാസ്സ് വെള്ളം മിക്‌സ് ചെയ്ത് ഇത് ദിവസവും ഒരു പ്രാവശ്യം കുടിക്കുക. ഇത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാക്കുകയും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മതി.

ഇഞ്ചി

ഇഞ്ചി

ഒരു കഷ്ണം ഇഞ്ചി എടുത്ത് അത് ഒരുഗ്ലാസ്സ് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം നല്ലതു പോലെ തണുത്ത ശേഷം കുടിക്കാവുന്നതാണ്. ഇത് ആര്‍ത്തവം കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ എല്ലാ ആസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി മിക്‌സ്. ഇത് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

how to stop your period early

In this article we explain best ways to stop your period early. Read on.
X
Desktop Bottom Promotion