Latest Updates
-
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവം സുരക്ഷിതമായി വൈകിപ്പിക്കാം, മാര്‍ഗ്ഗങ്ങള്‍ ഇതെല്ലാമാണ്
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള മാനസിക - ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവം വൈകിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ നിരവധിയാണ്. പലപ്പോഴും വിവാഹത്തെക്കുറിച്ചോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫംഗ്ഷന് വേണ്ടിയും ആര്‍ത്തവം മാറ്റി വെക്കേണ്ട അവസ്ഥ പല സ്ത്രീകളും ആലോചിക്കുന്നതാണ്. എന്നാല്‍ അതിന് വേണ്ടി മരുന്നുകള്‍ സ്വന്തം ഇഷ്ടപ്രകാരം കഴിക്കുന്നവരെങ്കില്‍ അത് നല്ലതുപോലെ ആലോചിച്ച് വേണം. എന്നാല്‍ ആര്‍ത്തവം മാറ്റി വെക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
സാധാരണ അവസ്ഥയില്‍ ആര്‍ത്തവം വൈകുന്നത് സാധാരണമാണ്. എന്നാല്‍ ആര്‍ത്തവത്തെ വൈകിപ്പിക്കുന്നത് പലപ്പോഴും സുരക്ഷിതവും സാധാരണവുമാണ് എന്നാണ് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവം പലപ്പോഴും നിങ്ങളില്‍ അതികഠിനമായ വേദനയും രക്തസ്രാവവും വേദനകളും ഉണ്ടാക്കുന്നു. ആര്‍ത്തവം വൈകിപ്പിക്കുന്നത് എപ്രകാരം എന്ന് നോക്കാം.

ശരിയായ മരുന്നുകള്‍ ഉപയോഗിക്കാം
ആര്‍ത്തവം വൈകുന്നതിന് ഉള്ള മരുന്നുകള്‍ പലരും കഴിക്കുന്നുണ്ട്. എന്നാല്‍ അതില്‍ പലതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആയിരിക്കില്ല എന്നതും സംശയിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നവ കഴിക്കുമ്പോള്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ആര്‍ത്തവം ആരംഭിക്കുന്നതിന് നിശ്ചിത ദിവസങ്ങള്‍ക്ക് മുന്നേ തന്നെ നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
പാര്‍ശ്വഫലങ്ങള്‍
ചില ആളുകള്‍ക്ക് ഇത്തരം മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ തലവേദന, മുഖക്കുരു, സ്തനങ്ങളില്‍ വേദന എന്നിവയെല്ലാം നിങ്ങളില്‍ ഈ മരുന്ന് കഴിക്കുമ്പോള്‍ ഉണ്ടാവുന്നു. ആര്‍ത്തവ ചക്രം മാറ്റി വെക്കുന്നതിന് വേണ്ടി ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഇത് പതിവായി കഴിക്കുകയാണെങ്കില്‍ ക്രമരഹിതമായ ആര്‍ത്തവം പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

പ്രകൃതിദത്തമായ വഴികള്‍
പ്രകൃതിദത്തമായ വഴികള്‍ ആണ് എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ആര്‍ത്തവം വൈകിപ്പിക്കുന്നതിന് സുരക്ഷിതമായ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍ വൈകിപ്പിക്കുന്നത്. ഇത് കൂടാതെ നാരങ്ങ നീര്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ധാന്യങ്ങള്‍, ജെലാറ്റിന്‍ എന്നിവയെല്ലാം ആര്‍ത്തവം വൈകിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത വഴികളാണ്. എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ ആര്‍ത്തവം വൈകുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ആര്‍ത്തവം വൈകുന്നതിന്റെ ഗുണങ്ങള്‍
ആര്‍ത്തവം വൈകുന്നതിന്റെ ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും നമുക്ക് നോക്കാം. ഇത് നിങ്ങളുടെ പ്രത്യുത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യാവസ്ഥകള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശാരീരികവും മാനസികവുമായ ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് കൂടാതെ ഗര്‍ഭനിരോധന ഗുളികകളുടെ അളവ്, ആര്‍ത്തവം മൂലം ഉണ്ടാവുന്ന അനീമിയ അല്ലെങ്കില്‍ എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥകള്‍ ലഘൂകരിക്കും.

ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. അതോടൊപ്പം ആര്‍ത്തവത്തിന് മുന്‍പുള്ള രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആര്‍ത്തവ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കാം. ഇതിലൂടെ ആരോഗ്യത്തിനും മാറ്റം വരുന്നു. എങ്കിലും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഇതിലൂടെ നിങ്ങളില്‍ ഉണ്ടാവുന്നു എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications