Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ആര്‍ത്തവ സമയത്തെ വേദനക്ക് ഇനി ആശ്വാസം: വെള്ളം മുതല്‍ ഇഞ്ചി വരെ പരിഹാരം
ആര്‍ത്തവ സമയം സ്ത്രീകളില്‍ ശാരിരിക മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ സ്ത്രീകളിലും ഓരോ തരത്തിലാണ് അവരുടെ ആര്‍ത്തവ സമയം ബുദ്ധിമുട്ടിക്കുക. കാലങ്ങളായി ഇതിന് പരിഹാരം അന്വേഷിക്കുന്നവരും ഒട്ടും കുറവല്ല. വേദനയില്ലാതെയുള്ള ആര്‍ത്തവമാണ് പലരും ആഗ്രഹിക്കുന്നതെങ്കിലും സംഭവിക്കുന്നത് അപ്രകാരമല്ല എന്നതാണ് സത്യം. ആരോഗ്യപരമായ പല കാരണങ്ങളും ഇതിന് പിന്നില്‍ ഉണ്ട് എന്നത് നമുക്കറിയാം.
ചിലരില്‍ ഫൈബ്രോയ്ഡ്, സിസ്റ്റ് എന്നിവയെല്ലാം തന്നെ ആര്‍ത്തവ വേദന വര്‍ദ്ധിപ്പിക്കുന്നതാണ്. ചിലരില്‍ വേദന അതികഠിനമായേക്കാം, എന്നാല്‍ ചിലരിലാകട്ടെ വേദന വളരെ കുറവായിരിക്കും. എന്ത് തന്നെയായാലും ഇതിന് പരിഹാരം കാണുന്നതിനും താല്‍ക്കാലിക ആശ്വാസത്തിനും വേണ്ടി നമുക്ക് പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാത്ത ചില പാനീയങ്ങളെ പരിചയപ്പെടാവുന്നതാണ്. ഇത് ഏത് കഠിനമായ ആര്‍ത്തവ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

എന്തുകൊണ്ട് ആര്‍ത്തവ വേദന?
സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് എന്തുകൊണ്ടാണ് വേദന അനുഭവപ്പെടുന്നത് എന്നത് ഒരു ചോദ്യമാണ്. ഡിസ്മനോറിയ എന്നാണ് ഈ വേദനയുടെ പേര്. ആര്‍ത്തവ സമയത്ത് രക്തം പുറത്തേക്ക് പോവുന്നത് വഴി എന്‍ഡോമെട്രിയം കൂടി പുറന്തള്ളുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ഗര്‍ഭപാത്രം ചുരുങ്ങുകയും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്നറിയപ്പെടുന്ന ചില രാസവസ്തുക്കള്‍ പുറത്തുവരുമ്പോള്‍ സങ്കോചങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു.വേദനക്ക് കാരണമാകുന്ന ഹോര്‍മോണ്‍ ആണ് വീക്കം, വേദന ഉണ്ടാക്കുന്നതും.
വെള്ളം
സ്ഥിരമായി വേദന അനുഭവിക്കുന്നവരാണോ നിങ്ങള്‍, എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് വേദനക്ക് ആശ്വാസം ലഭിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍ നിങ്ങളെ സഹാിക്കുന്നു. ഇത് കൂടാതെ പേശികളുടെ പിരിമുറുക്കം കുറക്കുന്നതിനും സഹായിക്കുന്നു.
ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീകള്‍ അവയുടെ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച് ചമോമൈല്‍ ചായകള്‍ പോലെയുള്ളവ നമ്മുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇത് കൂടാതെ പെപ്പര്‍മിന്റ് ചായയ്ക്ക് വേദന ഒഴിവാക്കാനും പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യ സംരക്ഷണത്തിന് മികച്ച ഓപ്ഷനാണ് ഹെര്‍ബല്‍ ടീ. പ്രത്യേകിച്ച് ആര്‍ത്തവ അസ്വസ്ഥതകള്‍ ലഘൂകരിക്കാന്‍.
ഇഞ്ചി ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചി നല്കുന്ന ഗുണം ഒരിക്കലും മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇഞ്ചി മികച്ചതാണ്. 2019 ലെ പഠനമനുസരിച്ച് ഡിസ്മനോറിയ ഉള്ള സ്ത്രീകള്‍ക്ക് ആശ്വാസം നല്കാന് ജിഞ്ചര്‍ ടീയ്ക്ക് കഴിയും. ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളത് കൊണ്ട് തന്നെ ഗര്‍ഭാശയ സങ്കോചത്തിന് കാരണമാകുന്ന ഹോര്‍മോണ്‍ ആയ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ അളവ് കുറയ്ക്കുന്നതിന് ഇഞ്ചിക്ക് സാധിക്കുന്നു.
ചെറുചൂടുള്ള നാരങ്ങ വെള്ളം
ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് നാരങ്ങ വെള്ളത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തോടൊപ്പം തന്നെ ശരീരത്തിലെ പിഎച്ച് ലെവല്‍ കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാല്‍ വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് ആശ്വാസമേകുന്നു.
മഞ്ഞള്‍ പാല്
വേദന ലഘൂകരിക്കുന്നതിന് മഞ്ഞള്‍പ്പാല്‍ മികച്ച ഓപ്ഷന് തന്നെയാണ്. ഏത് തരത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി മഞ്ഞള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇതിലുള്ള കുര്ക്കുമിന് ആണ് ഗുണങ്ങളുടെ കലവറയായി അറിയപ്പെടുന്നത്. ആന്റി ഓക്സിഡന്റെ ഗുണങ്ങള്‍ ധാരാളമുള്ളത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആര്‍ത്തവ സമയത്ത് ശരീരത്തില്‍ കൊണ്ട് വരുന്നതിന് മഞ്ഞളിലൂടെ സാധിക്കും. മഞ്ഞള്‍ പാല് കുടിക്കുന്നത് വീക്കം കുറയ്ക്കാനും ആര്‍ത്തവ വേദന കുറയ്ക്കാനും സഹായിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ചൂട് പാല്
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ഘടകങ്ങളാണ് വിറ്റാമിന്‍ ഡിയും കാല്‍സ്യവും. ഇവ രണ്ടും പാലില്‍ നിന്ന് സുലഭമായി ലഭിക്കുന്നു. ചെറുചൂടുള്ള പാല് ആര്‍ത്തവ സമയത്ത് കഴിക്കുന്നത് പേശികള്‍ക്ക് ആരോഗ്യവും വിശ്രമവും നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളേയും ഇതിലൂടെ ഇല്ലാതാക്കുന്നതിന് പാല് സഹായിക്കും. ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കില്ലെങ്കിലും താല്‍ക്കാലികാശ്വാസത്തിന് ഇവ സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications