Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്ത്തവം ഭയപ്പെടുത്തുന്നോ, ഈ ഭയം നിങ്ങളെ ഗുരുതരമായി ബാധിക്കും
ആര്ത്തവം എന്നത് സ്ത്രീകളില് സാധാരണ കാണപ്പെടുന്ന ഒന്നാണ്. സാധാരണ ശാരീരിക പ്രക്രിയയാണ് ആര്ത്തവം എന്ന കാര്യത്തില് സംശയം വേണ്ട്. ഒരു സ്ത്രീയുടെ ആര്ത്തവ ചക്രം എന്നത് 28 ദിവസമാണ്. എന്നാല് ചില സ്ത്രീകളില് എങ്കിലും പലപ്പോഴും ആര്ത്തവത്തെക്കുറിച്ചുള്ള ഭയം ഉണ്ടാവുന്നുണ്ട്. അതിനെ മെനോഫോബിയ എന്നാണ് പറയുന്നത്. ഒരു സ്ത്രീയുടെ ആര്ത്തവ ചക്രം പലപ്പോഴും അവരെ ഭയപ്പെടുത്തുന്നു പ്രായപൂര്ത്തിയായ ഒരു സ്ത്രീയില് ശാരീരിക മാറ്റങ്ങളുടെ ഫലമായി മാസത്തില് ഏഴ് ദിവസം നീണ്ട് നില്ക്കുന്ന ആര്ത്തവം ഉണ്ടാവുന്നു.
മാസത്തിലൊരിക്കല് വ്യത്യസ്ത ഇടവേളകളില് ഗര്ഭാശയത്തിന്റെ പാളിയില് നിന്ന് രക്തവും മറ്റ് വസ്തുക്കളും പുറത്തുവിടുന്ന പ്രക്രിയയാണ് ആര്ത്തവം എന്ന് നമുക്കറിയാം. എന്നാല് ഒരു സ്ത്രീയുടെ ഗര്ഭാവസ്ഥയില് മാത്രമാണ് ആര്ത്തവം ഇല്ലാതാവുന്നത്. പക്ഷേ ചില അനാരോഗ്യകരമായ അവസ്ഥകളിലും പലപ്പോഴും ആര്ത്തവം ഉണ്ടാവാതിരിക്കുന്നു. എന്നാല് സ്ത്രീകളെ ഭയപ്പെടുത്തുന്ന മെനോഫോബിയ എന്ന അവസ്ഥ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാം.

സ്ത്രീകളിലും പുരുഷന്മാരിലും
ആര്ത്തവം സ്ത്രീകളില് മാത്രമാണ് ഉണ്ടാവുക എന്നതാണ് സത്യം. എന്നാല് ഇത്തരം ഒരു അവസ്ഥ സ്ത്രീകളേയും പുരുഷന്മാരേയും ബാധിക്കും. കാരണം ഇത് ശാരീരികമായ ഒരു അവസ്ഥയല്ല മാനസികമായ ഒരു അവസ്ഥയാണ് എന്നത് തന്നെ. പലപ്പോഴും ഇത്തരം ചിന്തയുള്ളവര് ആര്ത്തവത്തെ ഒരു മോശം അവസ്ഥയായി കണക്കാക്കുന്നു. ഇത് മാത്രമല്ല വിചിത്രമായ ഒരു അവസ്ഥയായാണ് ആര്ത്തവത്തെ ഇത്തരം അവസ്ഥകള് ഉള്ളവര് കാണുന്നത്. എന്നാല് യഥാര്ത്ഥത്തില് ഇത് ഒരു അകാരണമായ ഭയമായിരിക്കാം.
ആര്ത്തവത്തിന് മുന്പ്
പല സ്ത്രീകളിലും ആര്ത്തവത്തിന് മുന്പുള്ള ദിവസങ്ങള് ശാരീരിക മാനസികമായ പല വെല്ലുവിളികളും ഉണ്ടാവുന്നു. ചിലരില് ശാരീരിക അസ്വാസ്ഥ്യം അല്പം കൂടുതലായിരിക്കാം. പലപ്പോഴും മെനോഫോബിയ എന്നത് തന്നെ ഉത്കണ്ഠയും പ്രശ്നങ്ങളും വളരെയധികം വര്ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആര്ത്തവ സമയത്തുണ്ടാവുന്ന ഈ ഉത്കണ്ഠയെ ഇല്ലാതാക്കുന്നതിന് നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്.

രോഗാവസ്ഥ തിരിച്ചറിയുന്നത്
ആദ്യം തന്നെ രോഗാവസ്ഥയെ തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആര്ത്തവത്തിന് മുന്പ് പലപ്പോഴും കടുത്ത ഉത്കണ്ഠ, മാനസികാരോഗ്യത്തിലുള്ള പ്രശ്നങ്ങള്, അമിത ദേഷ്യം, എന്നിവയെല്ലാം ഉണ്ടായിരിക്കാം. ഇതിനെ പ്രീമെന്സ്ട്രല് ഡിസ്ഫോറിക് ഡിസോര്ഡര് (PMDD), സാധാരണയായി പ്രീമെന്സ്ട്രല് ആക്സൈറ്റി ഡിസോര്ഡര് അല്ലെങ്കില് മെനോഫോബിയ എന്ന് പറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തേയും ശാരീരിക മാനസിക ആരോഗ്യത്തേയും വളരെയധികം ബാധിക്കുന്നു.
രോഗാവസ്ഥയെ അംഗീകരിക്കുന്നത്
പലപ്പോഴും രോഗാവസ്ഥയെ അംഗീകരിക്കുകയാണ് ആദ്യത്തെ കാര്യം. ലക്ഷണങ്ങള് കൃത്യമായി തിരിച്ചറിയുകയും ആര്ത്തവ വിഭ്രാന്തി എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് വഴി നിങ്ങള്ക്ക് രോഗാവസ്ഥയെ തിരിച്ചറിയുന്നതിന് സാധിക്കുന്നു. വര്ദ്ധിച്ച ഉത്കണ്ഠ, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്, അക്ഷമ, പിരിമുറുക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രശ്നങ്ങള് എന്നവ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിത ശൈലി നിങ്ങള് ശീലിച്ച് പോരേണ്ടത് അത്യാവശ്യം തന്നെയാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. പ്രത്യേകിച്ച് ആര്ത്തവ കാലത്തുണ്ടാവുന്ന അനാരോഗ്യകരമായ ജീവിത ശൈലി നിങ്ങളില് മേനോഫോബിയക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു. നിങ്ങള്ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്നും പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
സ്ട്രെസ് മാനേജ്മെന്റ്
മാനസിക സമ്മര്ദ്ദം കുറക്കുന്നതിന് വേണ്ടിയുള്ള മാര്ഗ്ഗങ്ങള് തേടുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. ഉത്കണ്ഠയുടെ അളവ് നിയന്ത്രിക്കാന് സമ്മര്ദ്ദം കുറയ്ക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് പ്രയോഗിക്കേണ്ടതാണ്. അതിന് വേണ്ടി യോഗ, വിശ്രമം, ധ്യാനം, ശ്വസന വ്യായാമം എന്നിവ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഓര്മ്മിക്കേണ്ടതാണ്.

കഫീന് കഴിക്കുന്നത് കുറയ്ക്കുക
കഫീന് കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളികള് ഉയര്ത്തുന്നതാണ്. പലപ്പോഴും ധാരാളം കാപ്പി കഴിക്കുമ്പോള് ഹൃദയം വേഗത്തില് മിടിക്കുന്നു. അത് പലപ്പോഴും നിങ്ങളില് ഉത്കണ്ഠ വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പകല് സമയത്ത് കാപ്പി കുടിക്കുന്നത് നിങ്ങള്ക്ക് ഉത്കണ്ഠ കുറക്കുമെങ്കിലും രാത്രിയിലെ കാപ്പിയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. എന്നാല് ഡാര്ക്ക് ചോക്ലേറ്റ് കാപ്പി എന്നിവയില് കഫീന് അടങ്ങിയിട്ടുള്ളതിനാല് സ്ഥിരമായി കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

