Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാസത്തില്‍ ഈ പ്രത്യേക സമയം മുടി കൊഴിച്ചില്‍ കൂടുന്നോ? കാരണം മറ്റൊന്നുമല്ല
മുടി കൊഴിച്ചില്‍ എന്നത് പലരിലും അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പിന്നിലെ കാരണം എന്തൊക്കെയെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നാല്‍ മാത്രമേ നമുക്ക് കൃത്യമായ പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. ഒരു പക്ഷേ ആര്‍ത്തവവും മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ്. പലപ്പോഴും ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ നമ്മുടെ മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തെ ബാധിക്കുന്നു. ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് ഇവിടേയും വില്ലന്‍, അതുകൊണ്ട് തന്നെ അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മുടിയും ചര്‍മ്മവും അല്പം പ്രശ്നത്തിലാവുന്ന സമയമാണ് ആര്‍ത്തവ സമയം. ഇത് എപ്രകാരം മുടിയെ ബാധിക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ അല്പം കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. ആര്‍ത്തവം ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ഫലങ്ങളും അല്പം വ്യത്യസ്തമായിരിക്കും. .എന്നാല്‍ ആര്‍ത്തവം എപ്രകാരം നമ്മുടെ മുടിയേയും ചര്‍മ്മത്തേയും ബാധിക്കുന്നു എന്ന് നോക്കാം.

എണ്ണമയം വര്‍ദ്ധിക്കുന്നു
മുടിയില്‍ എണ്ണമയം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും അമിത ഹോര്‍മോണ്‍ ഉത്പാദനമാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. ഈ സമയം സ്ത്രീകളില്‍ ശരീരം കൂടുതല്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നു. ഇത് തലയോട്ടിയില്‍ സെബത്തിന്റെ ഉത്പാദനവും വര്‍ദ്ധിപ്പിക്കുന്നു. അത് തന്നെയാണ് പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും തലയോട്ടിയിലെ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നതും. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എല്ലാ ദിവസവും മുടി കഴുകുക എന്നതാണ് ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നത്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധിക്കണം.
തലയോട്ടി വളരെയധികം സെന്‍സിറ്റീവ് ആവുന്നു
ആര്‍ത്തവ സമയത്തില്‍ നിങ്ങളുടെ തലയോട്ടി സെന്‍സിറ്റീവ് ആയി അനുഭവപ്പെടുന്നു. അതിന് കാരണവും പലപ്പോഴും ഹോര്‍മോണ്‍ തന്നെയാണ്. നിങ്ങളുടെ ആര്‍ത്തവം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചില ഹോര്‍മോണുകള്‍ പ ണി തുടങ്ങുന്നു. ഇതാണ് തലയോട്ടി കൂടുതല്‍ സെന്‍സിറ്റീവ് ആവുന്നതിന് കാരണമാകുന്നത്. പലപ്പോഴും മുടി ചീകുമ്പോള്‍ മൃദുവായി ചീകുന്നതിന് ശ്രദ്ധിക്കുക. വലിയ പല്ലുള്ള ചീപ്പ് വേണം ഉപയോഗിക്കുന്നതിന്. അല്ലാത്ത പക്ഷം അത് മുടി പൊട്ടിപ്പോവുന്നതിലേക്ക് എത്തിക്കുന്നു.

മുടികൊഴിച്ചില്‍ അനുഭവപ്പെടും
മുടിയില്‍ പലരേയും പ്രശ്നത്തിലാക്കുന്നതാണ് മുടി കൊഴിച്ചില്‍. എന്നാല്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിക്കുമ്പോള്‍ ആണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഈസ്ട്രജന്റെ അളവ് നിങ്ങളുടെ ശരീരത്തില്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് അയേണ്‍ സാന്നിധ്യവും കുറയുന്നു. ഇതാണ് പലപ്പോഴും മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ആര്‍ത്തവ സമയം കഴിയുന്നതോടെ അത് നിങ്ങളുടെ മുടി കൊഴിച്ചിലില്‍ കാര്യമായ മാറ്റം വരുത്തുകയും ചെയ്യുന്നു. കൂടുതല്‍ ഹെയര്‍സ്റ്റൈലിംഗ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ചര്‍മ്മത്തില്‍ എണ്ണമയം കൂടുതല്‍
മുടി മാത്രമല്ല ചര്‍മ്മത്തേയും ആര്‍ത്തവം ബാധിക്കുന്നു. പലപ്പോഴും ആര്‍ത്തവ സമയത്ത് നിങ്ങളുടെ മുടിയും ചര്‍മ്മവും കൂടുതല്‍ എണ്ണമയമുള്ളതായി മാറുന്നു. അതിന് കാരണം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദിപ്പിക്കുന്നതാണ.് ഇതാണ് നിങ്ങളുടെ ചര്‍മ്മത്തിലും സെബം കൂടുതല്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നത്. ഇത് മുഖക്കുരു, അമിത രോമവളര്‍ച്ച എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഈ സമയം അല്പം ശ്രദ്ധിക്കണം. ഇടക്കിടെ മുഖം കഴുകുന്നതിനും അഴുക്കുകള്‍ കുറക്കുന്നതിനും ശ്രദ്ധിക്കണം.

ചര്‍മ്മം വരണ്ടതാക്കുന്നു
വരണ്ട ചര്‍മ്മം പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. വരണ്ട മുടിയും ചര്‍മ്മവും സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് വളരെയധികം കാണപ്പെടുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് ഈ സമയം ചര്‍മ്മത്തില്‍ വരള്‍ച്ച അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. കൂടുതല്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ ചര്‍മ്മത്തില്‍ ഓപ്പണ്‍ പോര്‍സ് കാണപ്പെടുന്നു.



Click it and Unblock the Notifications

