Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
ആര്ത്തവം 23 ദിവസവും രക്തസ്രാവം 3 ദിവസത്തില് കുറവുമെങ്കില് സ്ത്രീകള് ശ്രദ്ധിക്കണം
ആര്ത്തവം എന്നത് സ്ത്രീകളുടെ ആരോഗ്യത്തെക്കുടി സൂചിപ്പിക്കുന്ന ഒന്നാണ്. എല്ലാ മാസവും ഉണ്ടാവുന്ന ആര്ത്തവം പലപ്പോഴും ശാരീരിക മാനസിക അസ്വസ്ഥതകള് ഉണ്ടാക്കുന്നതാണെങ്കില് പോലും കൃത്യമായ ആര്ത്തവം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെക്കൂടിയാണ് സൂചിപ്പിക്കുന്നത്. കൃത്യമായ ആര്ത്തവത്തിന് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെക്കുറിച്ച് പല കാര്യങ്ങളും പറയാന് സാധിക്കുന്നു. ഗര്ഭധാരണത്തിനുള്ള സാധ്യതയെക്കുറിച്ച് പോലും ഈ സമയം പറയാന് സാധിക്കുന്നു. എന്നാല് ആര്ത്തവ ദിനത്തിലെ ഏറ്റക്കുറച്ചിലുകള് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും പ്രത്യുത്പാദന ആരോഗ്യത്തിന്റെ കാര്യത്തിലും ആര്ത്തവ ദിനങ്ങള് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പലപ്പോഴും ഹ്രസ്വകാല സൈക്കിളുകളും അതോടൊപ്പം തന്നെ ആര്ത്തവം നേരത്തേയോ വൈകിയോ ആരംഭിക്കുന്നതിലൂടെ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയേയും ഇത് ബാധിക്കുന്നു. ചെറിയ ആര്ത്തവ കാലയളവുകള് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ആര്ത്തവ ദിനങ്ങള് കുറയുക എന്നാല് എന്ത്?
ആര്ത്തവ ദിനങ്ങള് കുറയുക എന്നത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥ തന്നെയാണ്. പലപ്പോഴും പ്രായപൂര്ത്തിയാവുന്നതോടെ ആര്ത്തവം ആരംഭിക്കുന്നു. ഇത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. എന്നാല് ഇത് ഓരോ സ്ത്രീകളുടേയും ശാരീരിക പ്രത്യേകതകള്ക്ക് അനുസരിച്ച് ദിവസങ്ങളില് വ്യത്യാസം വരാം. എന്നാല് സാധാരണയായി 1-7 ദിവസം വരെയാണ് ആര്ത്തവ ദിനങ്ങള് നിലനില്ക്കുന്നത്. എന്നാല് ആര്ത്തവം അഞ്ച് ദിവസത്തില് കുറവോ അല്ലെങ്കില് മൂന്ന് ദിവസം പോലും ഇല്ലാത്ത അവസ്ഥയാണെങ്കില് അല്പം ശ്രദ്ധിക്കണം.
എന്തുകൊണ്ട് ഇപ്രകാരം?
ആര്ത്തവ ദിനങ്ങള് കുറയുന്നതിന് പിന്നില് പലപ്പോഴും പല വിധത്തിലുള്ള കാരണങ്ങള് ഉണ്ട്. ഇതില് ഹോര്മോണിന്റെ ഏറ്റക്കുറച്ചിലുകള് പോലും അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ ശരീരഭാരം വര്ദ്ധിക്കുന്നത്, മാനസിക സമ്മര്ദ്ദം, ഹോര്മോണ് ഗര്ഭനിരോധന മാര്ഗ്ഗങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ആര്ത്തവ ദിനങ്ങള് കുറക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്ത്തവ ദിനങ്ങള് കുറയുന്ന അവസ്ഥയില് അത് ഗര്ഭധാരണത്തേയും ബാധിക്കുന്നു.

ആര്ത്തവചക്രം ഗര്ഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?
ഗര്ഭധാരണത്തെ എപ്രകാരം കുറഞ്ഞ ആര്ത്തവ ദിനങ്ങള് ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും ഗര്ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകളില് കുറഞ്ഞ ആര്ത്തവ ദിനങ്ങള് വളരെയധികം പ്രശ്നമുണ്ടാക്കുന്നു. കാരണം ഇത് അണ്ഡോത്പാദനത്തെ ബാധിക്കുകയും പലപ്പോഴും അണ്ഡോത്പാദനം തിരിച്ചറിയപ്പെടാന് സാധിക്കാതെ വരുകയും ചെയ്യുന്നു.
പലപ്പോഴും ക്രമരഹിതമായ ആര്ത്തവം നിങ്ങളില് പലപ്പോഴും ഗര്ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്നാല് ഇത് മാത്രമല്ലാതെ ആര്ത്തവ സമയം കുറയുന്നതിന് പിന്നിലും ഇത് ഗര്ഭധാരണത്തെ ബാധിക്കുന്നതിനും പല വിധത്തിലുള്ള കാരണങ്ങള് ഉണ്ട്. പ്രായം, അനാരോഗ്യകരമായ ജീവിത ശൈലി, അണുബാധകള് എന്നിവയെല്ലാം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത് ഇപ്രകാരം
ആര്ത്തവ ദിനങ്ങള് കുറവാണ് എന്നുണ്ടെങ്കില് നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. അതില് വരുന്നതാണ് എത്രയും പെട്ടെന്ന് എന്താണ് ആര്ത്തവ ദിനങ്ങള് കുറയുന്നതിനുള്ള സാധ്യത എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടിയുള്ള കാരണങ്ങളെക്കുറിച്ച് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുകയും പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് തേടുകയും ചെയ്യേണ്ടതാണ്. പതിവായി വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കൂടാതെ യോഗ, മെഡിറ്റേഷന് എന്നിവയും ചെയ്യണം. കൂടാതെ വ്യായാമത്തിലൂടേയും ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്തുന്നതിന് ശ്രദ്ധിക്കണം.
ആരോഗ്യവും ആര്ത്തവവും
ആരോഗ്യവും ആര്ത്തവവും തമ്മില് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം ആരോഗ്യ പ്രശ്നങ്ങള് ഉള്ളവരില് ആര്ത്തവ ദിനങ്ങളിലും വ്യത്യാസം സംഭവിക്കുന്നു. ഇത് പലപ്പോഴും അണ്ഡോത്പാദനത്തെ ബാധിക്കുന്നു. ഇത് പലപ്പോഴും ഹോര്മോണ് അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. ഗര്ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള് ആണെങ്കില് നിര്ബന്ധമായും ആര്ത്തവ പ്രശ്നങ്ങളെ നിയന്ത്രിക്കുകയും പ്രത്യുത്പാദന ശേഷിക്ക് സഹായിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

