Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ആര്‍ത്തവ വേദന കൂടുന്ന സമയം ചെയ്യരുതാത്തത് ഇതെല്ലാം
ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് നാം ചില തെറ്റുകള്‍ കാണിക്കുന്നുണ്ട്. ആര്‍ത്തവം എന്നത് ചിലരില്‍ വേദന ഉണ്ടാക്കുന്നതും എന്നാല്‍ ചിലരില്‍ അത് വേദനരഹിതവും ആയിരിക്കും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
അതികഠിനമായ വയറു വേദന, തലവേദന, നടുവേദന, കൈകാല്‍ കടച്ചില് എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. എന്നാല്‍ മാസത്തിലെ കുറച്ച് ദിവസങ്ങളില്‍ ഈ അവസ്ഥയെ തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നമുക്ക് നോക്കാം. ഈ ആര്‍ത്തവ ശുചിത്വ ദിനത്തില്‍, ആര്‍ത്തവ വേദന കുറയ്ക്കുന്നതിന് ഈ ജീവിതശൈലി മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍
ആര്‍ത്തവ വേദനയെ കുറക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ വേദന കുറക്കുന്നതിന് വേണ്ടി ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാവരിലും വേദനയുടെ തീവ്രത വ്യത്യസ്തമായിരിക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ചില ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും നമുക്ക് ഈ പ്രശ്നത്തെ ഒഴിവാക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വേദന കുറക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം അമിതമായ വേദനയെ കുറക്കുന്നു.
നിര്‍ജ്ജലീകരണം ഒഴിവാക്കുക
നിര്‍ജ്ജലീകരണം നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ പ്രശ്നം ആര്‍ത്തവ സമയം വളരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് വേദന കുറക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവസമയത്ത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും വെള്ളം സഹായിക്കുന്നു.
പതിവായി വ്യായാമം ചെയ്യുക
ആര്‍ത്തവ സമയം വ്യായാമം ചെയ്യാന്‍ പാടില്ല എന്നത് പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. എന്നാല്‍ നടത്തം, യോഗ, നീന്തല്‍ എന്നിവയെല്ലാം ചെയ്യുന്നത് ആര്‍ത്തവ സമയത്തെ വേദന കുറക്കുന്നതിന് സഹായിക്കുന്നു. വ്യായാമം എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കുന്നു, ഇത് സ്വാഭാവിക വേദനസംഹാരികളായി മാറുന്നു. മാത്രമല്ല ഇതിലൂടെ ആര്‍ത്തവ വേദനയും കുറയുന്നു.
ചൂട് പ്രയോഗിക്കുക
ആര്‍ത്തവ വേദനയെ കുറക്കുന്നതിന് വേണ്ടി നമുക്ക് അടിവയറ്റില്‍ ചൂട് പിടിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പേശികള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും അതോടൊപ്പം തന്നെ വേദന കുറക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ അസ്വസ്ഥതകള്‍ ഉണ്ടാവുന്ന പല പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചൂട് പിടിക്കാവുന്നതാണ്.
മതിയായ ഉറക്കം
ആരോഗ്യം നിലനിര്‍ത്തുന്നതിനും വേദന കുറക്കുന്നതിനും വേണ്ടി മതിയായ ഉറക്കം അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആര്‍ത്തവ വേദനയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും നമുക്ക് ഉറക്കത്തോടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
അമിതമായ കഫീന്‍ ഒഴിവാക്കുക
എന്നാല്‍ ആര്‍ത്തവ സമയം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് കഫീന്‍ അടങ്ങിയ പാനീയങ്ങളും, ചായ, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കുടിക്കുന്നതും. എന്നാല്‍ ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. കഫീന്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ ആര്‍ത്തവ ലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യും.
ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക
ആര്‍ത്തവ സമയം അമിതമായി ഉപ്പ് കഴിക്കുന്നത് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത് ആര്‍ത്തവ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് ഉപ്പ് കുറക്കുന്നത് ആര്‍ത്തവ വേദനയെ ലഘൂകരിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ഉപ്പ് അമിതമായി കുറക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഭക്ഷണം ഒഴിവാക്കരുത്
വേദന കൊണ്ട് പലരും ഭക്ഷണം ഒഴിവാക്കി വിടുന്നു. എന്നാല്‍ ഇത്തരം രീതികള്‍ അത്ര നല്ല ഫലമല്ല ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നത്. പതിവ് ഭക്ഷണരീതികള്‍ തന്നെ പിന്തുടരുകയും ഭക്ഷണം ഒഴിവാക്കി വിടാതിരിക്കുകയും ചെയ്യേണ്ടതാണ്. ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും നിങ്ങള്‍ നല്‍കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വേദന വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മധുരം ശ്രദ്ധിക്കുക
മധുരം കൂടുതല്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം അത് നിങ്ങളുടെ ആര്‍ത്തവ വേദനയെ വര്‍ദ്ധിപ്പിക്കുന്നു. മധുരമുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പകരം ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മധുരം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. എപ്പോഴും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
