Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
നാടും നാട്ടാരുമായി കൊണ്ടാടും, ആര്‍ത്തവം ഒരു ആഘോഷം; ഓരോ സംസ്ഥാനങ്ങളിലെയും ആചാരങ്ങള്‍
ഓരോ പെണ്‍കുട്ടിയുടെയും ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ് ആര്‍ത്തവം. ആര്‍ത്തവത്തിന്റെ തുടക്കം പക്വതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് സ്ത്രീയായി മാറാനുള്ള പെണ്‍കുട്ടിയുടെ യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒരു വശത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആര്‍ത്തവ സമയത്ത് പെണ്‍കുട്ടിയെ തൊട്ടുകൂടാത്തവളായി കണക്കാക്കുമ്പോള്‍ മറുവശത്ത്, ആളുകള്‍ ഒരു ഉത്സവം പോലെ ഇത് ആഘോഷിക്കുന്ന നിരവധി സംസ്ഥാനങ്ങളുണ്ട്.
ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവം വരുമ്പോള്‍ അവരുടെ കുടുംബം ആഘോഷങ്ങള്‍ നടത്തുന്ന പതിവുണ്ട്. സ്ത്രീ എന്ന ഗണത്തിലാണ് താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന തോന്നല്‍ പെണ്‍കുട്ടിക്ക് ഉണ്ടാവുന്നു. ഈ ആഘോഷ സമയത്ത് ആളുകളെ വിളിച്ചുകൂട്ടി വിരുന്ന് നല്കുന്നു, ബന്ധുക്കളെല്ലാം ഒത്തുകൂടുന്നു. പെണ്‍കുട്ടിയെ അണിയിച്ചൊരുക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ആര്‍ത്തവ കാലവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നടക്കുന്ന ചില ആചാരങ്ങള്‍ ഇവയാണ്.

കര്‍ണാടക
കര്‍ണാടകയില്‍, ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവം വന്നാല്‍ അത് അവര്‍ ആഘോഷിക്കുന്നു. ഈ ആചാരത്തെ 'ഋതു ശുദ്ധി' എന്ന് വിളിക്കുന്നു. ഋതുശുദ്ധിയില് പെണ്‍കുട്ടികള്‍ ആദ്യമായി സാരി ധരിക്കുന്നു. ഇത് അവരുടെ പ്രായപൂര്‍ത്തിയായ ഘട്ടം ആരംഭിച്ചുവെന്ന് സൂചിപ്പിക്കുന്നു.
സ്ത്രീകള്‍ ശാരീരികമായും മാനസികമായും പക്വത പ്രാപിച്ചു എന്ന് അവര്‍ കരുതുന്നു. ഋതുശുദ്ധി ആചാരങ്ങളില്‍ ഹാഫ് സാരി ചടങ്ങുണ്ട്. ഈ ദിവസം പെണ്‍കുട്ടി ആദ്യമായി ഹാഫ് സാരി ധരിക്കുന്നു. വിവാഹം വരെ പെണ്‍കുട്ടികള്‍ ഹാഫ് സാരി മാത്രമേ ധരിക്കാവൂ.

അസം
അസമില്‍, ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവം വരുമ്പോള്‍, 'തുലോനിയ ബിയ' എന്ന പേരില്‍ ഒരു ഉത്സവം ആഘോഷിക്കുന്നു. വിവാഹത്തിന് സമാനമായ ഒരു ഉത്സവമാണ് ഇത്. പെണ്‍കുട്ടിക്ക് പല തരത്തിലുള്ള ജോലികള്‍ ചെയ്യാന്‍ വിലക്കുണ്ടാകുന്നു. മുറിയില്‍ തനിച്ച് താമസിക്കണം.
ഈ സമയത്ത് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുന്നത് അശുഭകരമായി കണക്കാക്കുന്നതിനാല്‍ പെണ്‍കുട്ടിയെ ഏഴ് ദിവസം പ്രത്യേക സ്ഥലത്ത് പാര്‍പ്പിക്കുന്നു. ഏഴു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ വാഴത്തൈ കൊണ്ട് അണിയിച്ചൊരുക്കി വിവാഹം പോലെ ചടങ്ങ് നടത്തുന്നു. ഈ ചടങ്ങില്‍ ബന്ധുക്കള്‍ വന്ന് പെണ്‍കുട്ടിക്ക് വിവിധ സമ്മാനങ്ങള്‍ നല്കുന്നു.

തമിഴ്നാട്
തമിഴ്നാട്ടിലെ ആചാരപ്രകാരം ഈ ദിവസം 'മഞ്ഞള്‍ നീരാട്ട് വിഴ' ഉത്സവം നടത്തുന്നു. വലിയൊരു ചടങ്ങാണ് ഇത്. എല്ലാ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുകൂട്ടി ഇത് ആഘോഷിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മാവന് തെങ്ങോല, മാവില, വേപ്പില എന്നിവകൊണ്ട് ഒരു വീട് പോലെയാക്കി പെണ്‍കുട്ടിയെ അതിലിരുത്തുന്നു.
പെണ്‍കുട്ടിയെ മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുന്നു. നിരവധി സ്വാദിഷ്ടമായ വിഭവങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടാകും. കുളികഴിഞ്ഞ് പെണ്‍കുട്ടിയെ പട്ടുസാരി ഉടുപ്പിക്കുകയും ആഭരണങ്ങള്‍ അണിയിക്കുകയും ചെയ്യുന്നു. സാധാരണയായി 9, 11, 15 ദിവസങ്ങളിലാണ് ഇത് ചെയ്യുന്നത്.

ഒഡീഷ
രജപ്രഭ എന്നറിയപ്പെടുന്ന ചടങ്ങണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ നടത്തുന്നത്. രജ എന്ന വാക്കിന്റെ ഉത്ഭവം ആര്‍ത്തവം എന്നര്‍ത്ഥം വരുന്ന രജ എന്ന സംസ്കൃത പദത്തില്‍ നിന്നാണ്. ആര്‍ത്തവമുള്ള സ്ത്രീകളെ ഹിന്ദിയില്‍ രജസ്വാല എന്നാണ് വിളിക്കുന്നത്.
ഈ മൂന്ന് ദിവസങ്ങളില്‍ ഭൂമി മാതാവിന് ആര്‍ത്തവമുണ്ടാകുമെന്ന് ഒഡീഷയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ആര്‍ത്തവത്തിന്റെ നാലാം ദിവസം പെണ്‍കുട്ടിയെ കുളിപ്പിക്കും. രജപ്രഭ ആചാരം 'മിഥുന സംക്രാന്തി' എന്ന മറ്റൊരു ആചാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. മണ്‍സൂണിലെ ആദ്യ മഴയുമായി ബന്ധപ്പെട്ടതാണ് ഇത്.

ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശില്‍, ഒരു പെണ്‍കുട്ടിക്ക് ആദ്യമായി ആര്‍ത്തവം വരുമ്പോള്‍, 'പെദ്മനിഷി പണ്ഡഗ' എന്ന ചടങ്ങ് നടത്തുന്നു, ഈ ചടങ്ങ് ആര്‍ത്തവത്തിന്റെ ആദ്യ, അഞ്ചാമത്തെ, അവസാന ദിവസങ്ങളില്‍ ആഘോഷിക്കുന്നു. ആദ്യ ദിവസം 'മംഗള്‍ സ്നാന്' നടത്തുന്നു.
മംഗള്‍ സ്നാനില്‍ അഞ്ച് സ്ത്രീകള്‍ പെണ്‍കുട്ടിയെ കുളിപ്പിക്കുന്നു, അതില്‍ പെണ്‍കുട്ടിയുടെ അമ്മ ഉണ്ടാവില്ല. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടിക്ക് പ്രത്യേക മുറി ഒരുക്കിയിട്ടുണ്ടാകും. ഈ സമയത്ത് പെണ്‍കുട്ടിക്ക് എവിടെയും പോകാനാവില്ല. അവസാന ദിവസം പെണ്‍കുട്ടിക്ക് ചന്ദനം ചാര്‍ത്തുന്നു. കൂടാതെ പെണ്‍കുട്ടിയുടെ അമ്മാവന് പെണ്‍കുട്ടിക്ക് സാരിയും ആഭരണങ്ങളും സമ്മാനിക്കുന്നു.



Click it and Unblock the Notifications

