Latest Updates
-
2026 മെയ് 6: ഗ്രഹനിലയില്‍ വമ്പന്‍ മാറ്റം; ഈ രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ടാകും -
മൂലം നക്ഷത്രത്തിന്റെ പിടിയിൽ ഇന്ന്; ഈ സമയങ്ങളിൽ പണം നിക്ഷേപിച്ചാൽ വരാനിരിക്കുന്നത് വൻ നേട്ടം! -
ഐപിഎൽ ആവേശത്തിനിടയിൽ ഭാഗ്യം തെളിയുന്നത് ആർക്ക്? ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം -
ഇന്നത്തെ നക്ഷത്രഫലം: മെയ് 6-ന് ഭാഗ്യം ആർക്കൊപ്പം? കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
അഞ്ച് ആഴ്ചത്തെ കഠിനവ്രതം; തൃഷാല ദത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ഈ നാടൻ പാനീയങ്ങൾ കരുതിയാൽ ചൂടിനെ തോൽപ്പിക്കാം! -
ഡൽഹിയിൽ മഴയുടെ ആശ്വാസം; ഉഷ്ണതരംഗം തിരിച്ചെത്തുന്നതിന് മുൻപ് പുറത്തിറങ്ങാൻ പറ്റിയ സമയം! -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും!
ആര്‍ത്തവ ദിനത്തിലെ ഏറ്റക്കുറച്ചില്‍: ഒരു മാസത്തിനുള്ളില്‍ കൃത്യമാക്കാന്‍ യോഗ, വേദനക്കും പരിഹാരം
ആര്‍ത്തവം എന്നത് എല്ലാ സ്ത്രീകളിലും ഒരുപോലെയുള്ള ഫലങ്ങളല്ല ഉണ്ടാക്കുന്നത്. പലപ്പോഴും ചിലരില്‍ അതികഠിനമായ ആര്‍ത്തവ വേദന ഉണ്ടാവുമ്പോള്‍ ചിലരില്‍ വേദന വളരെ കുറവായിരിക്കും. ഇത്തരം അവസ്ഥകള്‍ ഓരോ സ്ത്രീകളുടേയും ഹോര്‍മോണ്‍ മാറ്റങ്ങളും ശാരീരിക മാറ്റങ്ങളും അനുസരിച്ച് വ്യത്യസ്തമായിരിക്കും. സാധാരണ ആര്‍ത്തവ ദിനങ്ങള്‍ ഒരു സ്ത്രീയില്‍ ഉണ്ടാവുന്നത് 21- 35 ദിവസം വരെയാണ്. എന്നാല്‍ ചിലരില്‍ ആര്‍ത്തവ ദിനങ്ങള്‍ ഇതില്‍ കൂടുതലോ അല്ലെങ്കില്‍ കുറവോ ഉണ്ടാവുന്നത് അല്പം ശ്രദ്ധിക്കേണ്ടതും ചികിത്സ വേണ്ടതുമായ കാര്യമാണ്.
അനാവശ്യ ആര്‍ത്തവ പ്രശ്നങ്ങളെ നേരിടുന്നതിന് വേണ്ടി യോഗ സഹായിക്കുന്നു. ഇത് കൂടാതെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ക്രമരഹിതമായ ആര്‍ത്തവത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ പലപ്പോഴും തൈറോയ്ഡ് പ്രശ്നങ്ങള്‍, ഗര്‍ഭം, മുലയൂട്ടല്‍, ഗര്‍ഭാശയ നാരുകള്‍, ഗര്‍ഭാശയ ഉപകരണം, സമ്മര്‍ദ്ദം എന്നിവ ക്രമരഹിതമായ ആര്‍ത്തവത്തിനുള്ള കാരണങ്ങളാണ്. എന്നാല്‍ ഇതിനെ നിയന്ത്രിക്കുന്നതിനും വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലമാക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ധനുരാസനം
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ധനുരാസനം. ഇതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന വേദന, പ്രതിസന്ധികള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ സ്ത്രീകളില്‍ പ്രത്യുത്പാദന ആരോഗ്യം വരെ വര്‍ദ്ധിക്കുന്നു എന്നാണ് പറയുന്നത്. ഇത് വയറിലെ പേശികളില്‍ ബലം നല്‍കുകയും കൊഴുപ്പിനെ കുറക്കുകയും ചെയ്യുന്നു. ഇത് ആര്‍ത്തവ തകരാറുകളെ പ്രതിരോധിക്കുകയും ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആര്‍ത്തവ സമയത്തുണ്ടാവുന്ന അതികഠിനമായ വേദന കുറക്കുന്നതിന് സഹായിക്കുന്നതാണ് ധനുരാസനം. കൂടാതെ സുഷുമ്നാ നാഡി, തുടകള്‍, കണങ്കാല് എന്നിവയും ശക്തിപ്പെടുത്തും.
ഉസ്ട്രാസനം
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ് ഉസ്ത്രാസനം. ഇത് നിങ്ങളുടെ ആര്‍ത്തവത്തെ നിയന്ത്രിക്കുകയും വേദന കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് തോളുകളും പുറകുവശവും ശക്തിപ്പെടുത്തുകയും ഭാവവും വഴക്കവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ ആന്തരികാവയവങ്ങള്‍ക്കും ഗുണം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഉസ്ത്രാസനം എന്നതില്‍ സംശയം വേണ്ട.

ഭുജംഗാസനം
നിങ്ങളില്‍ പ്രത്യുത്പാദന ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ് ഭുജംഗാസനം എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ആര്‍ത്തവം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് എല്ലാ ദിവസവും ഭുജംഗാസനം ചെയ്യാവുന്നതാണ്. ഇതിലൂടെ ആര്‍ത്തവ പ്രതിസന്ധികളെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. നിര്‍ബന്ധമായും ചെയ്യുന്നതിലൂടെ ആര്‍ത്തവ വേദനയേയും കുറക്കാം.
മാലാസനം
മാലാസനവും ഇത്തരത്തില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് നിങ്ങളുടെ ആര്‍ത്തവ പ്രശ്നങ്ങളെ വെറും ദിവസങ്ങള്‍ക്കുളളിലാണ് ഇല്ലാതാക്കുന്നത്. നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആര്‍ത്തവ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ് മാലാസനം. ദഹന വ്യവസ്ഥക്കും ഞരമ്പുകളെ ശക്തിപ്പെടുത്തുന്നതിനും നിങ്ങളുടെ പ്രത്യുത്പാദന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു മാലാസനം.

ബദ്ധ കോണാസനം
ഏത് ആര്‍ത്തവ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദ്ധകോണാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ മാറുന്നു. ഇത് സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും പ്രത്യുത്പാദന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സ്വകാര്യഭാഗങ്ങളില്‍ ഉണ്ടാവുന്ന രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വൃക്ക, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ബദ്ധ കോണാസനം നിങ്ങളുടെ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു. പ്രസവം എളുപ്പമാക്കാന്‍ ഗര്‍ഭിണികള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
