Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ആര്ത്തവ ദിനങ്ങളില് ദിനവും 4 പാഡില് കൂടുതല് മാറ്റണോ: സ്ഥിതി നിസ്സാരമല്ല
ആര്ത്തവം എന്നത് സ്ത്രീകളില് അനിവാര്യമായ ഒന്നാണ്. പലപ്പോഴും ആര്ത്തവ സംബന്ധമായ പ്രശ്നങ്ങള് പലരേയും അലട്ടുമെങ്കിലും കൃത്യമായ ചികിത്സ എടുക്കുന്നതിന് പലരും തയ്യാറാവുന്നില്ല. ക്രമമായ ആര്ത്തവം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല് ചില കാരണങ്ങളാല് ആര്ത്തവ ക്രമക്കേടുകള് പലരിലും ഉണ്ടാവുന്നു. പലപ്പോഴും ഇവരില് അമിതമായ രക്തസ്രാവവും ഉണ്ടാവുന്നു. എന്നാല് എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള് അറിഞ്ഞിരിക്കണം എന്നത് പലരും നിസ്സാരമാക്കി വിടുന്നു.
ക്രമമായ ആര്ത്തവ ദിനങ്ങള് പലരിലും ഉണ്ടാവുന്നുണ്ട്. ചിലരില് 28 ദിവസത്തിന് പകരം 29-31 ദിവസം വരെ ആര്ത്തവത്തില് ക്രമക്കേടുകള് ഉണ്ടാവുന്നു. എന്നാല് ആര്ത്തവ സംബന്ധമായ രക്തസ്രാവം വളരെ കൂടുതലാണ് എന്നുണ്ടെങ്കില് അതിനെ മെനോറാജിയ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ആര്ത്തവ സംബന്ധമായ അസ്വസ്ഥതകള് അല്പം ഗൗരവത്തോടെ കണക്കാക്കണം. അമിതമായ ആര്ത്തവ രക്തനഷ്ടം പലപ്പോഴും ഗുരുതരാവസ്ഥകള് ഉണ്ടാക്കുന്നതാണ്. എന്നാല് ഇത് എപ്രകാരം തിരിച്ചറിയാം, എന്തൊക്കെയാണ് ലക്ഷണങ്ങള് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാം.

അമിതമായ രക്തസ്രാവം
അമിതമായ രക്തസ്രാവം എന്ന കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളില് പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള് എത്തുന്നു. ആര്ത്ത വ സമയത്ത് അമിതമായ തോതില് രക്തം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. ആര്ത്തവ ദിനം ഉണ്ടാവുന്ന ഏഴ് ദിവസവും നിങ്ങളില് രക്തസ്രാവം അതീവ ഗുരുതരമായി തന്നെ ഉണ്ടാവുന്ന അവസ്ഥയില് അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്താണ് അമിത രക്തസ്രാവത്തിന്റെ ലക്ഷണങ്ങള് എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
കട്ട പിടിച്ച രക്തസ്രാവം
ആര്ത്തവ സമയത്ത് ഏഴ് ദിവസവും നിങ്ങളില് അതിഠിനമായ രക്തസ്രാവം ഉണ്ടാവുന്നു. പലപ്പോഴും ആര്ത്തവ രക്തം കട്ട പിടിച്ച രീതിയിലാണ് പുറത്തേക്ക് പോവുന്നത്. ഇത് കൂടുതല് ഗുരുതരമായ അവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കി വിടരുത്. ഇത് കൂടാതെ ആര്ത്തവ രക്തത്തോടൊപ്പം അതികഠിനമായ രക്തസ്രാവവും ഉണ്ടാവുന്നു. പാഡുകള് ഓരോ മണിക്കൂറിലും മാറ്റേണ്ട അവസ്ഥയുണ്ടാവുന്നത് കൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.

അതികഠിനമായ രക്തസ്രാവം
കട്ട പിടിച്ച രക്തസ്രാവത്തോടൊപ്പം അതികഠിനമായ രീതിയില് രക്തസ്രാവം ഉണ്ടാവുന്നു. ഇത് പലപ്പോഴും ഓരോ നാലോ അഞ്ചോ മണിക്കൂറുകള് കഴിയുമ്പോള് പാഡ് മാറ്റേണ്ട അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന് അര്ത്ഥം നിങ്ങളില് നിന്ന് രക്തസ്രാവം വളരെ കൂടുതലാണ് എന്നതാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ കാര്യം. അതുകൊണ്ട് തന്നെ ഇത്തരം രക്തസ്രാവം ഒരിക്കലും നിസ്സാരമായി വിടരുത്. ഇത് ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
അനീമിയ ലക്ഷണങ്ങള്
അമിതമായ രക്തസ്രാവം പലപ്പോഴുും നിങ്ങളില് അനീമിയ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. അമിതമായ രക്തനഷ്ടം നിങ്ങളെ കൂടുതല് ബലഹീനരാക്കുന്നു. ഇത്തരം അവസ്ഥയില് വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും വിളര്ച്ച, ബലഹീനത, ശ്വാസതടസ്സം, ക്ഷീണം, തലകറക്കം എന്നിവയെല്ലാം നിങ്ങളില് അനീമിയ പോലുള്ള ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് കൂടാതെ എന്തൊക്കെയാണ് മെനോറാജിയക്ക് പിന്നിലുള്ള ലക്ഷണങ്ങള് എന്ന് നമുക്ക്ക നോക്കാം.

ഹോര്മോണ് അസന്തുലിതാവസ്ഥ
ഹോര്മോണ് അസന്തുലിതാവസ്ഥ ഇതിന് പിന്നിലുള്ള കാരണങ്ങളില് ഒന്നാണ്. പലപ്പോഴും ഇതിന്റെ ഭാഗമായി രക്തസ്രാവം വളരെയധികം വര്ദ്ധിക്കുന്നതിനും അസാധാരണമായ ഗര്ഭാശയ പാളിയുടെ വളര്ച്ചക്കും കാരണമാകുന്നു. പ്രത്യേകിച്ച് ഈസ്ട്രജന്, പ്രൊജസ്റ്റിറോണ് എന്നിവ പോലുള്ള ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലുകളിലേക്ക് എത്തുന്നു. അത് മാത്രമല്ല അഡെനോമിയോസിസ് പോലുള്ള അവസ്ഥകളും ഇതിന് കാരണമാകുന്നു. ഗര്ഭപാത്രത്തിന്റെ ടിഷ്യൂ മസ്കുലര് ഭിത്തിയായി വികസിക്കുമ്പോഴാണ് ഇത്തരത്തില് ആര്ത്തവ രക്തസ്രാവം വര്ദ്ധിക്കുന്നത്.
ഗര്ഭാശയ പോളിപ്സ്
ഗര്ഭപാത്രത്തിലെ പോളിപ്സ് പലപ്പോഴും നിങ്ങളില് അസാധാരണമായ രക്തസ്രാവത്തിലേക്ക് എത്തിക്കുന്നു. ഗര്ഭപാത്രത്തിന്റെ പാളിയില് ഉണ്ടാവുന്ന അസാധാരണമായ വളര്ച്ചയാണ് ഇതിന് പിന്നില്. ഇത് ക്രമരഹിതമായ ആര്ത്തവവും ഉണ്ടാക്കുന്നു. ഇത് കൂടാതെ ഗര്ഭാശയ ഉപകരണങ്ങള് ഉപയോഗിക്കുന്നവരിലും ഇത്തരത്തില് അമിതമായ രക്തസ്രാവത്തിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്.

ഗര്ഭാശയ ഫൈബ്രോയിഡുകള്
ഗര്ഭാശയ ഫൈബ്രോയിഡുകള് ഇന്നത്തെ കാലത്ത് സാധാരണമാണ്. പലപ്പോഴും കടുത്ത ആര്ത്തവ രക്തസ്രാവത്തിന് ഇത് കാരണമാകും. ഈ ഗര്ഭാശയ ഗ്രോത്ത് പക്ഷേ ക്യാന്സര് ആയിരിക്കുകയില്ല എന്നതാണ് സത്യം. ഇത് കൂടാതെ പ്ലേറ്റ്ലറ്റുകളില് ഉണ്ടാവുന്ന തകരാറുകള് ഇത്തരത്തില് ആര്ത്തവ ചക്രത്തില് അമിത രക്തസ്രാവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം ലക്ഷണങ്ങള് ഏതെങ്കിലും കണ്ടാല് ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

