For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി ഉറപ്പായും കുറയ്ക്കും ആയുര്‍വേദ മരുന്നുകള്‍

തടി ഉറപ്പായും കുറയ്ക്കും ആയുര്‍വേദ മരുന്നുകള്‍

|

തടി ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നവും സൗന്ദര്യ പ്രശ്‌നവുമാണ്. തടി കൂടുന്നവര്‍ക്ക് ഹൃദയ പ്രശ്‌നങ്ങളടക്കം പല രോഗങ്ങള്‍ക്കും സാധ്യതയും കൂടുതലാണ്.

പലപ്പോഴും അമിത ഭക്ഷണമാണ് തടി കൂടുവാനുളള പ്രധാന കാരണമാകുന്നത്. ആവശ്യത്തിനേക്കാള്‍ ഊര്‍ജമുള്ള ആഹാര വസ്തുക്കള്‍ ശരീരത്തിലെത്തുമ്പോള്‍ ശരീരം ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുകയും ഈ ഇന്‍സുലിന്‍ ഊര്‍ജത്തെ കൊഴുപ്പാക്കി ശരീരത്തില്‍ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണം ലഭിയ്ക്കാത്ത സന്ദര്‍ഭത്തില്‍ ശരീരത്തിന് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് ഈ കൊഴുപ്പ് സൂക്ഷിച്ചു വയ്ക്കുന്നത്. എന്നാല്‍ നാം പലപ്പോഴും ഭക്ഷണം ഉപേക്ഷിയ്ക്കാത്തതു കാരണം ഈ കൊഴുപ്പു കൊഴുപ്പായി തന്നെ ശരീരത്തില്‍ ശേഖരിയ്ക്കപ്പെടുന്നു.

നാം പൊതുവേ വിശ്വാസ യോഗ്യമായി കണക്കാക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ തടി കുറയ്ക്കാന്‍ പല ഒററമൂലി പ്രയോഗവും പറയുന്നുണ്ട്. ഇത്തരം ചില പ്രയോഗങ്ങളെക്കുറിച്ചറിയൂ,

നാരടങ്ങിയ ഭക്ഷണങ്ങള്‍

നാരടങ്ങിയ ഭക്ഷണങ്ങള്‍

നാരടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് പ്രധാനം. മുതിര, ഓട്‌സ്, ബീന്‍സ്, ഇലക്കറികള്‍, ക്യാരറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ നാരുകളാല്‍ സമൃദ്ധമാണ്.

ജീരകം

ജീരകം

ചില പ്രത്യേക സ്‌പൈസുകളിലും നാരുകളുണ്ട്. ഉലുവ, പെരുംജീരകം, ജീരകം എന്നിവ നാരുകള്‍ അടങ്ങിയ സുഗന്ധ ദ്രവ്യങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം. ഉലുവ പൊടിച്ചത് ഭക്ഷണ ശേഷം കഴിയ്ക്കാം, ഉലുവയിട്ട വെള്ളം കുടിയ്ക്കാം. ദിവസവും മൂന്നു നേരം ഭക്ഷണ ശേഷം പെരുഞ്ചീരകം ചവച്ചരച്ചു കഴിയ്ക്കുന്നതു നല്ലതാണ്.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ചായയില്‍ ഇട്ടു കുടിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെ്‌ളളവുമാകാം.

തടി ഉറപ്പായും കുറയ്ക്കും ആയുര്‍വേദ മരുന്നുകള്‍

വേങ്ങ മരത്തിന്റെ കാതല്‍ കഷായം വച്ചു കുടിയ്ക്കുന്നതും തൊട്ടാവാടി സമൂലം കഷായം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.

കടുക്ക പൊടിച്ചത്

കടുക്ക പൊടിച്ചത്

കടുക്ക പൊടിച്ചത് ഒരു നുള്ളു വീതം മൂന്നു നേരം ഭക്ഷണ ശേഷം കഴിയ്ക്കാം. ഇത് അമിത വണ്ണവും ദുര്‍മേദസും കളയാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

തിപ്പലി

തിപ്പലി

ആറു തിപ്പലി വീതം രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കാം. ഇതു വെറുംവയറ്റില്‍ ്അരച്ചു കഴിയ്ക്കുകയുമാകാം.

കരിങ്ങാലി

കരിങ്ങാലി

കരിങ്ങാലിയും ഏറെ നല്ലതാണ്. കരിങ്ങാലിയുടെ കാതല്‍ നെല്ലിക്കയും ചേര്‍ത്ത് കഷായം വച്ചു കഴിയ്ക്കുന്നത് അമിത വണ്ണം ഒഴിവാക്കാന്‍ സഹായിക്കും. നെല്ലിക്കയും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

കറിവേപ്പില

കറിവേപ്പില

ദിവസവും കറിവേപ്പില കഷായം കുടിയ്ക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്.

മഞ്ഞള്‍

മഞ്ഞള്‍

ചില പ്രത്യേക ഔഷധ സസ്യങ്ങള്‍ തടി കുറയ്ക്കാന്‍ ആയുര്‍വേദം പറയുന്നു. മുത്തങ്ങ, കൊട്ടം, മഞ്ഞള്‍, മരമഞ്ഞള്‍, വയമ്പ്, കടുകുരോഹിണി, അതിവിടയം, കൊടുവേലി, ആവില്‍, കടുക്ക, ഉലുവ, ആശാളി എന്നിവയെല്ലാം ഇതില്‍ പെടുന്നവയാണ്. ദുര്‍മേദസു കുറച്ച് ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

കുടംപുളി, വാളന്‍പുളി

കുടംപുളി, വാളന്‍പുളി

കുടംപുളി, വാളന്‍പുളി എന്നിവ വിശപ്പു കുറച്ചു തടി കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു വേണം, പറയാന്‍. ഇവ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദഹനത്തിനും ഗുണകരം.

കപ്പലണ്ടി

കപ്പലണ്ടി

ഒന്നോ അരയോ കപ്പു കപ്പലണ്ടി അഥവാ നിലക്കടല കഴിയ്ക്കുന്നതു തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതും ആയുര്‍വേദം പറയുന്നു.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര കഴിവതും കുറയ്ക്കുക. കുറയ്ക്കുകയല്ല, ഉപേക്ഷിയ്ക്കുക തന്നെ ചെയ്യുക. ഇവ തടിയ്ക്കു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാണ്.

രാത്രി ധാന്യങ്ങള്‍

രാത്രി ധാന്യങ്ങള്‍

രാത്രി ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണം കഴിവതും ഉപേക്ഷിയ്ക്കുക. ഗോതമ്പാണെങ്കില്‍ കൂടിയും. പകരം വേവിയ്ക്കാതെ കഴിയ്ക്കാന്‍ സാധിയ്ക്കുന്ന സാലഡ് പോലുള്ളവ നല്ലതാണ്. രാത്രി ഊര്‍ജം കുറവുള്ള ഭക്ഷണം കഴിയ്ക്കാനാണ് ആയുര്‍വേദം നിഷ്‌കര്‍ഷിയ്ക്കുന്നത്. രാവിലെ ഊര്‍ജം അധികമുള്ള ഭക്ഷണം കഴിയ്ക്കാം.

English summary

How To Avoid Obesity According To Ayurveda

How To Avoid Obesity According To Ayurveda, Read more to know about,
Story first published: Wednesday, March 13, 2019, 10:15 [IST]
X
Desktop Bottom Promotion