തൈറോയ്ഡ് ഗുളിക കഴിച്ചു ഉടന്‍ ഭക്ഷണമെങ്കില്‍...

Posted By:
Subscribe to Boldsky

ഇന്നത്തെക്കാലത്തു പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് എന്നിങ്ങനെ രണ്ടു ഗണങ്ങള്‍ പെടുന്ന ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഉണ്ടാകുന്നത്.

തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൂടുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡും ഉണ്ടാകുന്നു. രണ്ടും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദോഷകരവുമാണ്. കാരണം വേണ്ട രീതിയില്‍ ചികിത്സ നേടിയില്ലെങ്കില്‍ തൈറോയ്ഡ് രോഗം തൈറോയ്ഡ് ക്യാന്‍സറിലേയ്ക്കു വരെ നീങ്ങാം.

തൈറോയ്ഡിന്റെ ഉല്‍പാദനം കുറയുമ്പോള്‍ തൈറോസിന്‍ അളവു കുറയും. ക്ഷീണം, തടി കൂടുക, വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, മലബന്ധം തുടങ്ങിയ പലതും ഹൈപ്പോതൈറോയ്ഡിന്റെ സൂചനയാണ്. തൂക്കം കുറയുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിന്റെ ഒരു ലക്ഷണം.

തൈറോയ്ഡ് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഡോക്ടര്‍ തൈറോസിന്‍

ഗുളികകളാണ് നിര്‍ദേശിയ്ക്കാറ്. ഈ ഗുളികകള്‍ തൈറോയ്ഡ് ഉല്‍പാദനം കൃത്യമാക്കി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

തൈറോയ്ഡ് ഗുളികകള്‍ കൃത്യമായി കഴിച്ചാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക ഇത് പരിഹാരമാണ്. എന്നാല്‍ ഇവ കൃത്യമായും ചിട്ടയോടെയും കഴിയ്‌ക്കേണ്ടതുണ്ട്. ഈ ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

മുടക്കമില്ലാതെ

മുടക്കമില്ലാതെ

തൈറോയ്ഡ് ഗുളികകള്‍ മുടക്കമില്ലാതെ കഴിയ്ക്കണം. എന്നും ഏകദേശം ഒരേ സമയത്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതാണു പ്രയോജനം നല്‍കുക.

വെറുംവയറ്റില്‍

വെറുംവയറ്റില്‍

രാവിലെ ഇത് വെറുംവയറ്റില്‍ കഴിയ്ക്കുക. വെള്ളം കുടിയ്ക്കാം. ഇതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞുമാത്രം എന്തെങ്കിലും കുടിയ്ക്കുകയോ കഴിയ്ക്കുകയോ ആകാം.

ഭക്ഷണം

ഭക്ഷണം

സോയ, ആഹാരം, പാല്‍, കാല്‍സ്യം, അയേണ്‍ എന്നിവയടങ്ങിയ മരുന്നുകള്‍, ചിലതരം അസിഡിറ്റി മരുന്നുകള്‍ എന്നിവ ഇതു ശരീരം ആഗിരണം ചെയ്യുന്നതു തടയും. ഇതുകൊണ്ടാണ് ഇതു കഴിച്ച് അര മണിക്കൂര്‍ ശേഷം മാത്രം ഭക്ഷണം കഴിയ്ക്കുകയോ പാല്‍, ചായ പാനീയങ്ങള്‍ കുടിയ്ക്കുകയോ ചെയ്യാവൂയെന്നു പറയുന്നത്.

കുപ്പി

കുപ്പി

സാധാരണ 100 ഗുളികകളാണ് ഒരു കുപ്പിയില്‍ ലഭിയ്ക്കുക. ഈ കുപ്പി നല്ലപോലെ അടച്ച് അധികം സൂര്യപ്രകാശവും ചൂടും ഏല്‍ക്കാത്തിടത്തു വയ്ക്കുക. അതുപോലെ ഇത് ഇരുണ്ട കുപ്പികളില്‍തന്നെ സൂക്ഷിയ്ക്കുക. സാധാരണ ഇവ ലഭിയ്ക്കുന്നതും ഇരുണ്ട നിറമുള്ള കുപ്പികളിലാകും.

ഡോക്ടറുടെ നിര്‍ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദേശപ്രകാരം

ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യഡോസില്‍ വേണം മരുന്നു കഴിയ്ക്കാന്‍. കൂടിയ ഡോസ് കഴിച്ചാല്‍ തൂക്കം കുറയുക, ഹൃദയമിടിപ്പു തെറ്റുക, പ്രമേഹം, എല്ലുതേയ്മാനം തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയേറെയാണ്.

ഗര്‍ഭിണിയാകുമ്പോള്‍

ഗര്‍ഭിണിയാകുമ്പോള്‍

ഗര്‍ഭിണിയാകുമ്പോള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാകണം. ആദ്യ മൂന്നാലു മാസങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന് തൈറോയ്ഡ് ഹോര്‍മോണ്‍ സ്വയം ഉല്‍പാദിപ്പിയ്ക്കാന്‍ കഴിയില്ല. എന്നാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഇത് ഏറെ അത്യാവശ്യവുമാണ്. ഈ സമയത്ത് അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണാണ് കുഞ്ഞ് സ്വീകരിയ്ക്കുന്നത്.

ഗര്‍ഭകാലത്തും

ഗര്‍ഭകാലത്തും

ഗര്‍ഭകാലത്തും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു തൈറോയ്ഡ് ഗുളികകള്‍ കഴിയ്ക്കണം. ഇതു നിര്‍ത്തരുത്. ഹൈപ്പര്‍തൈറോയ്ഡ് മരുന്നുകള്‍ മുടങ്ങുന്നത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. ഹൈപ്പോതൈറോയ്ഡ് അമ്മയ്‌ക്കെങ്കില്‍ മരുന്നു നിര്‍ത്തിയാല്‍ കുഞ്ഞിന് ബുദ്ധിമാന്ദ്യം പോലുളള അവസ്ഥകളുണ്ടാകാന്‍ സാധ്യതയുണ്ട്.

അയോഡിന്‍ അടങ്ങിയ ഉപ്പ്

അയോഡിന്‍ അടങ്ങിയ ഉപ്പ്

തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. പ്രത്യേകിച്ചും അയോഡിന്‍ അടങ്ങിയ ഉപ്പ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഓരോ മൂന്നു മാസത്തിലും പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്. രക്തപരിശോധനയിലൂടെയാണ് തൈറോക്‌സിന്‍ അളവു കണ്ടെത്തുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഗുളികള്‍ നിര്‍ത്തുകയോ ഡോസ് വ്യത്യാസപ്പൈടുത്തുകയോ ചെയ്യരുത്. സാധാരണ ഗതിയില്‍ ഒരിക്കല്‍ മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ആജീവനാന്തം ഈ ഗുളികകള്‍ കഴിയ്ക്കുകയും വേണ്ടി വരും.

English summary

Tips To Consider While Taking Thyroid Medicine

Tips To Consider While Taking Thyroid Medicine, Read more to know about,