ജലദോഷം, ആര്‍ക്കും അറിയാത്ത ചിലത്‌

Posted By: Jibi Deen
Subscribe to Boldsky

ജീവിതത്തിൽ പല തവണ ജലദോഷം വരാത്തവർ ആരുമുണ്ടാകില്ല ശരിയല്ലേ?

ഏതു പ്രായത്തിലും ലിംഗത്തിലും പെടുന്നവരെ ഒരു പോലെ ബാധിക്കുന്ന ഒന്നാണ് ജലദോഷം .തികച്ചും സാധാരണ ആയത്.

ഇത് മുതിർന്നവരെക്കാളും പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്.പ്രതിരോധശേഷി കുറഞ്ഞ മുതിർന്നവരെയും ബാധിക്കാറുണ്ട്.

ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന സാധാരണ ജലദോഷം ശരീരത്തെ ബാധിക്കുകയും തുടർന്ന് പനി ,തണുപ്പ്,ചുമ ,തലവേദന തുടങ്ങിയവ ഉണ്ടാക്കുകയും ചെയ്യും.

ജലദോഷം മാറാനായി സാധാരണ പനിയോ തലവേദനയോ മാറുന്നതിനേക്കാളും കൂടുതൽ സമയമെടുക്കുകയും ചെയ്യും

സാധാരണ ജലദോഷം ഉണ്ടാകുമ്പോൾ അത് നമ്മുടെ ദൈനംദിന പ്രക്രീയയെ ചെറുതായി ബാധിക്കും.കൂടാതെ നമുക്ക് അസ്വസ്ഥതയും ഉണ്ടാക്കും.

തലവേദന,മൂക്കൊലിപ്പ്,ശ്വാസതടസ്സം,മൂക്കടപ്പ്,ക്ഷീണം എന്നിവയാണ് സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങൾ

ഇവിടെ ജലദോഷത്തെപ്പറ്റി നിങ്ങൾക്കറിയാത്ത ചില രസകരമായ വസ്തുതകൾ കൊടുക്കുന്നു.

മുതിർന്നവരെ വർഷത്തിൽ 2 -5 തവണ വരെ സാധാരണ ജലദോഷം ബാധിക്കുന്നു.

മുതിർന്നവരെ വർഷത്തിൽ 2 -5 തവണ വരെ സാധാരണ ജലദോഷം ബാധിക്കുന്നു.

സാധാരണ ജലദോഷം ബാധിച്ചവരുടെ എണ്ണത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് സാധാരണയായി മുതിർന്നവർ ജലദോഷം 2-5 തവണ പ്രതിവർഷം അനുഭവിക്കുന്നവരാണ്, അതേസമയം 12 വയസ്സിന് താഴെയുള്ള ശിശുക്കൾക്ക് പൊതുവേ ഒരു വർഷത്തിൽ 6-10 തവണ , ശരാശരി ജലദോഷം ഉണ്ടാകാറുണ്ട്. നമ്മൾ മുമ്പ് വായിച്ചപോലെ, കുട്ടികളുടെ പ്രതിരോധ ശേഷി താരതമ്യേന ദുർബലമാണ്, അതിനാൽ അവരെ പലപ്പോഴും ജലദോഷം ബാധിക്കുന്നു.

അറുപത് വയസ്സിനു മുകളിൽ ഉള്ളവർക്ക് ഇടയ്ക്കിടയ്ക്ക് ജലദോഷം ഉണ്ടാകാറുണ്ട്

അറുപത് വയസ്സിനു മുകളിൽ ഉള്ളവർക്ക് ഇടയ്ക്കിടയ്ക്ക് ജലദോഷം ഉണ്ടാകാറുണ്ട്

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാധാരണ ജലദോഷം ബാധിക്കുന്നത് പോലെ, പ്രായമായ ആളുകളിൽ 60 വയസിനും അതിനുമുകളിലുള്ളവർക്കും സാധാരണ ജലദോഷം അനുഭവപ്പെടാൻ തുടങ്ങും, കാരണം ഒരു വ്യക്തിയുടെ രോഗപ്രതിരോധം പ്രായമാകുമ്പോൾ കുറഞ്ഞു വരും. അതിനാൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദീർഘകാലത്തേക്ക് നിലനിർത്തുന്നതിനുള്ള നടപടികൾ എടുക്കേണ്ടത് പ്രധാനമാണ്.

റിനോവൈറസ് ആണ് സാധാരണ ജലദോഷം ഉണ്ടാക്കുന്നത്

റിനോവൈറസ് ആണ് സാധാരണ ജലദോഷം ഉണ്ടാക്കുന്നത്

സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസാണ് റിനോവൈറസ് .പുരാതന കാലം മുതൽക്കേ ഈ വൈറസ് നിലനിന്നിരുന്നു, പുരാതന ഈജിപ്ഷ്യൻ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ പോലും അവ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വളരെ തീവ്രമായ കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ അവസ്ഥകളിൽ അതിജീവിക്കാനുള്ള ശേഷിയുള്ളവയാണ് 'റിനോവൈറസ്' . അതുകൊണ്ട് അവർ വളരെക്കാലം അതിജീവിച്ചു, മനുഷ്യ ശരീരത്തിൽ മരിക്കുകയും ചെയ്യുന്നു.

മനുഷ്യ ശരീരത്തിന് പുറത്തു റിനോവൈറസ് 48 മണിക്കൂർ മാത്രമേ ജീവിക്കുകയുള്ളൂ

മനുഷ്യ ശരീരത്തിന് പുറത്തു റിനോവൈറസ് 48 മണിക്കൂർ മാത്രമേ ജീവിക്കുകയുള്ളൂ

റിനോവൈറസ് വളരെ ശക്തനും ജീവനുള്ള ശരീരത്തിനു പുറത്തു 48 മണിക്കൂർ അഥവാ 2 ദിവസം വരെ ജീവിക്കുന്നു.അതിനാൽ ഈ വൈറസ് ഉള്ള പ്രതലത്തിൽ ഒരാൾ സ്പർശിച്ചാൽ അയാൾക്ക് ജലദോഷം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.കമ്പ്യൂട്ടർ കീബോഡ്,മൊബൈൽ,അടുക്കള കൗണ്ടർ,എലിവേറ്റർ ബട്ടൺ,ലൈറ്റ് സ്വിച്ച്,ഷോപ്പിംഗ് മാള് കാർട്ട് ,ടോയിലറ്റ് ടിഷ്യു റോൾ എന്നിവിടങ്ങളിലെല്ലാം റിനോവൈറസ് ജീവിക്കുന്നു.

ജലദോഷം കുട്ടികളിലും മുതിർന്നവരിലും ന്യുമോണിയ പോലുള്ള അവസ്ഥയിൽ എത്തിക്കും

ജലദോഷം കുട്ടികളിലും മുതിർന്നവരിലും ന്യുമോണിയ പോലുള്ള അവസ്ഥയിൽ എത്തിക്കും

സാധാരണ ഗതിയിൽ ജലദോഷം അപകടകരമല്ല.അതിനാൽ ജലദോഷം ബാധിച്ചാൽ ആരും അധികം കാര്യമാക്കാറില്ല.വളരെ അപൂർവ്വമായി കുട്ടികളിലും പ്രായമായവരിലും മറ്റു ആരോഗ്യപ്രശനങ്ങളായ ന്യുമോണിയ,ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയിലൂടെ അപകടങ്ങൾ ഉണ്ടാക്കും.

വിറ്റാമിൻ സി ജലദോഷം അകറ്റാൻ സഹായിക്കും

വിറ്റാമിൻ സി ജലദോഷം അകറ്റാൻ സഹായിക്കും

വിറ്റാമിൻ സി ഗുളിക കഴിക്കുന്നത് ജലദോഷം തടയുമെന്ന് സാധാരണ പലരും വിശ്വസിക്കുന്നു.എന്നാൽ ഗവേഷകർ പറയുന്നത് ജലദോഷം ഉള്ളപ്പോൾ വിറ്റാമിൻ സി ഗുളിക കഴിച്ചിട്ട് കാര്യമില്ല.ഇത് പതിവായി കഴിച്ചാൽ പ്രതിരോധശേഷി കൂടുകയും ജലദോഷം വരാതെ തടയുകയും ചെയ്യും.

ഉമിനീർ വഴിയോ, ലിംഗ സ്രവങ്ങൾ വഴിയോ ജലദോഷം പകരില്ല

ഉമിനീർ വഴിയോ, ലിംഗ സ്രവങ്ങൾ വഴിയോ ജലദോഷം പകരില്ല

ചുംബിക്കുന്നതിനിടെ വൈറസ് പരസ്പരം പകരുമെന്ന് കരുതുന്നതിനാൽ പല ദമ്പതികളും ജലദോഷ സമയത്തു ചുംബനം അല്ലെങ്കിൽ പ്രണയം ഒഴിവാക്കുന്നു. ഗവേഷണ പഠനങ്ങൾ തെളിയിക്കുന്നത് ഉമിനീർ വഴിയോ ജനനേന്ദ്രിയങ്ങളിൽ വഴിയോ ജലദോഷ വൈറസ് പകരാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നാണ്. സാധാരണയായി, ജലവും വായുവും വഴിയാണ് ജലദോഷം പകരുന്നത്. ചില വൈറസുകൾ ത്വക്കിലൂടെയും പകരാറുണ്ട്.

English summary

Surprising Facts About Common Cold You Never Knew

Surprising Facts About Common Cold You Never Knew, Read more to know about
Story first published: Friday, February 16, 2018, 18:00 [IST]