For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഈ ഭക്ഷണ വഴികള്‍

|

മരുന്നുകള്‍ ഉപയോഗിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനുളള വഴികള്‍ ധാരാളമുണ്ട്. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും മനസിലായല്ലോ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിയ അവസ്ഥ വലരെ ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനായി നമുക്ക് വളരെ ഫലപ്രദമായ പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ആശ്രയിക്കാവുന്നതാണ്.

നമ്മളില്‍ പലരും ആരോഗ്യകരമല്ലാത്ത ജീവിത ശൈലി നയിക്കുന്നുവരാണ്, ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിക്കിന്നുവരും, യാതൊരുവിധ വ്യായാമത്തില്‍ ഏര്‍പ്പെടാത്തവരുമാണ്. ഇത്തരം സാഹചര്യങ്ങള്‍ കൊളസ്ട്രോള്‍ കുടുന്നതിന് വഴിവെക്കന്നു. ആരോഗ്യപരമല്ലാത്ത ഭക്ഷണക്രമം , അമിത വണ്ണം , ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടിന്നതിന് കാരണമാവുന്നത്. ചില ഹോര്‍മോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും , ശരീരത്തിലേക്ക് വിറ്റാമിന്‍ D ആഗിരണം ചെയ്യാനം കൊളസ്ട്രോള്‍ സഹായിക്കുന്നു.

food for lower cholesterol

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് അത് രക്ത ധമനികളില്‍ കട്ടിയുള്ള ഒരു പദാര്‍തഥമായി ശേഖരിച്ചു വയ്ക്കുന്നു, ഈ അവസ്ഥ ഹൃദയത്തിലേക്കും ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്കുമുളള രക്ത പ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇത് പലവിധത്തിലുളള രോഗങ്ങള്‍ക്കും കാരണമാവുന്നു. മരുന്നുകള്‍ ഉപയോഗിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനുളള ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു. ശരീരത്തില്‍ കൂടുതലുളള കൊഴുപ്പ് ഒഴിവാക്കുക. പ്രകൃതിദത്തമായ രീതിയില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനുളള മാര്‍ഗം കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കാതിരിക്കുക. ഉദാഹരണത്തിന് പിസ്സ , ബര്‍ഗര്‍ , ചിപ്സ് തുടങ്ങിയവ. ഭക്ഷണം കഴിച്ചാല്‍ എങ്ങനെ കൊളസ്‌ട്രോള്‍ കുറക്കാം എന്ന് നോക്കാം.

ഓട്സ് കഴിക്കുക

ഓട്സ് കഴിക്കുക

ഭക്ഷണക്രമത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നുത് കൊളസ്ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്സ് കഴിക്കുക. ഓട്സ് നാരടങ്ങിഭക്ഷണമായതിനാല്‍ കൊളസ്ട്രോളിനെ വരിധിയിലാക്കാന്# സഹായിക്കും.

കൊഴുപ്പ് കുറഞ്ഞ മാംസം

കൊഴുപ്പ് കുറഞ്ഞ മാംസം

ഭക്ഷണക്രമത്തില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ഉപയോഗിക്കുക. ദിവസേനെ കഴിക്കന്ന മാംസ്യത്തിന്റയും റെഡ്് മീറ്റിന്റയും സ്ഥാനത്ത് കൊഴുപ്പ് കുറഞ്ഞ മാംസം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഓട്സ്

ഓട്സ്

ഓട്സ് നമ്മുടെ ആരോഗ്യകരമായ ഭക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല പ്രഭാത ഭക്ഷണമായി ഓട്സ് കഴിയ്ക്കുന്നത് കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കുന്നു.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഈ കാലാവസ്ഥയില്‍ നാം ധാരാളം കഴിയ്ക്കേണ്ട പഴങ്ങളില്‍ ഒന്നാണ്. ആവക്കാഡോ കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

മുട്ട

മുട്ട

മുട്ട കൊഴുപ്പ് കൂട്ടുന്ന ഭക്ഷണമാണ് എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് കൊളസ്ട്രോളിനെ പിടിച്ചു കെട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ്.

ബദാം

ബദാം

ബദാം കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിയ്ക്കുന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നു. കൊളസ്ട്രോളിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനും ബദാം കഴിയ്ക്കുന്നത് നല്ലതാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ഇഷ്ടമില്ലാ്ത്തവര്‍ ആരുമുണ്ടാവില്ല. ആരോഗ്യത്തിന് അത്രയേറെ നല്ലതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. കൊളസ്ട്രോള്‍ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നുണ്ട് എന്നതാണ് ചോക്ലേറ്റിനെ ഇത്രത്തോളം പ്രിയങ്കരമാക്കിയതും.

ബ്ലൂ ബെറി

ബ്ലൂ ബെറി

ബ്ലൂ ബെറി മാത്രമല്ല ബെറികളില്‍ പെടുന്ന എല്ലാ പഴവര്‍ഗ്ഗങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നുത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ് ദിവസവും പതിനഞ്ച് മിനിട്ട് വ്യായാമം ചെയ്യുക. തുടക്കത്തില്‍ ലളിതമായ വ്യായാമ രീതികളെ ചെയ്യാന്‍ പാടുളളു ഉദാഹരണത്തിന കൈകാല്‍ ്ഉയര്‍ത്തൂക.

പഴവര്‍ഗങ്ങള്‍ കഴിക്കൂക

പഴവര്‍ഗങ്ങള്‍ കഴിക്കൂക

വീട്ടില്‍ നിന്നുതന്നെ കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രകൃതിദത്തമായ മറ്റൊരു രീതി ദിവസവും പ്രഭാതഭക്ഷണത്തില്‍ പഴങ്ങല്‍ ഉല്‍പ്പെടുത്തുക എന്നതാണ്. നാരടങ്ങിയതും അന്റിഓക്സിഡന്‍സ് അടങ്ങിയിട്ടുളള പഴങ്ങള്‍ കഴിക്കുന്നത് അധിക കൊളസ്ട്രോളില്‍ നിന്നും മോചിപ്പിക്കന്‍ സഹായിക്കും.

കറുകപ്പട്ട ചേര്‍ത്ത കാപ്പി

കറുകപ്പട്ട ചേര്‍ത്ത കാപ്പി

കാപ്പിയില്‍ കറുകപ്പട്ട ചേര്‍ത്ത് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

്അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു്ന്നത് കൊളസ്ട്രോളിനെ വരിധിയിലാക്കാന് കഴിയുന്ന പ്രക്റതിദത്തമായ മാര്‍ഗമാണ്.

ചീര

ചീര

ചീരയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. ഇത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു.

വാള്‍നട്ട്

വാള്‍നട്ട്

ബദാം കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ ഗുണം തന്നെയാണ് വാള്‍നട്ടില്‍ നിന്നും ലഭിയ്ക്കുന്നതും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഘടകങ്ങള്‍ ധാരാളം വാള്‍നട്ടില്‍ ഉണ്ട്.

മീന്‍

മീന്‍

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് മീന്‍. മീന്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്രയേറെ നല്ലതുമാണ്. അയല, മത്തി, കിളിമീന്‍ തുടങ്ങിയ മീനുകള്‍ക്ക് പ്രാധാന്യം നല്‍കി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നു.

ക്യാബേജ്

ക്യാബേജ്

ക്യാബേജില്‍ അല്‍പം വെള്ളം തളിയ്ക്കുക. ഇത് ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ കുരുമുളകുപൊടി ചേര്‍ത്തു കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഉരി നീരില്‍ 5 ഗ്രാം എന്ന കണക്കിലാണ് കുരുമുളകുപൊടി ചേര്‍ക്കേണ്ടത്.

കറിവേപ്പിലയും കാന്താരി മുളകും

കറിവേപ്പിലയും കാന്താരി മുളകും

മോരില്‍ കറിവേപ്പിലയും കാന്താരി മുളകും ചേര്‍ത്ു കുടിയ്ക്കുന്നതും കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണ.് ഇവ ചതച്ചിട്ടു കുടിയ്ക്കാം. ദിവസവും ഇതു കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ പരിഹരിയ്ക്കും.

ചെറിയുള്ളി

ചെറിയുള്ളി

ചെറിയുള്ളി അഥവാ ചുവന്നുള്ളി അഥവാ സാമ്പാര്‍ ഉള്ളി കൊളസ്ട്രോളിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഇടിച്ചു പിഴിഞ്ഞ നീര് മോരില്‍ കലക്കി കുടിയ്ക്കാം. ചെറിയുള്ളി ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തും കഴിയ്ക്കാം. ഉള്ളി അരച്ചു കലക്കി വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും നല്ലതാണ്.മുരിങ്ങയിലെ ദിവസം ഏതു രൂപത്തില്‍ വേണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഗുണമുണ്ടാകും.

ഇരുമ്പന്‍ പുളി

ഇരുമ്പന്‍ പുളി

ഇലുമ്പന്‍ പുളി, ഇരുമ്പന്‍ പുളി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പുളി കൊളസ്ട്രോളിനുള്ള നാടന്‍ വൈദ്യത്തില്‍ പെട്ട ഒന്നാണ്. ഇത് ഉപ്പിലിട്ടോ അല്ലാതെയോ കറികളില്‍ കൂട്ടിയോ കഴിയ്ക്കാം. മീന്‍കറി പോലുള്ളവയില്‍ ഇലുമ്പന്‍ പുളി ഏറെ നല്ലതാണ്.

മല്ലി

മല്ലിയിലും കോളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായകമായ ഘടകങ്ങളുണ്ട്. മുഴുവന്‍ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

English summary

super foods to help lower cholesterol

super-foods-to-help-lower-cholesterol
X
Desktop Bottom Promotion