Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
ഇവ കഴിച്ചാല്‍ മുടി പെട്ടെന്ന് വളരുകയില്ല: പക്ഷേ വളരാന്‍ തുടങ്ങിയാല്‍ പിന്നെ കുറയില്ല
മുടി കൊഴിച്ചില്‍ മറ്റ് മുടി പ്രശ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. മുടിയുടെ ആരോഗ്യം ഓരോ ദിവസം ചെല്ലുന്തോറും നഷ്ടപ്പെടുന്നത് പോലെ തോന്നുന്നുവെങ്കില്‍ ഇനി ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാം. അതിനായി ഇരുമ്പും പ്രോട്ടീനും മുതല്‍ അവശ്യ ഫാറ്റി ആസിഡുകള്‍ വരെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പോഷകങ്ങള്‍ അനിവാര്യമാണ് എന്നത് നിങ്ങളറിയണം. നിങ്ങളുടെ മുടിക്ക് എന്താണ് വേണ്ടത് എന്നത് നിങ്ങള്‍ തിരിച്ചറിയണം.
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റുകള്‍ വളരെ അത്യാവശ്യമാണ്.ഇവ നിങ്ങളുടെ തലയോട്ടിയില്‍ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നമുക്ക് നോക്കാം. മുടിയുടെ വളര്‍ച്ചയ്ക്കുള്ള മികച്ച ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങള്‍ ഇതാ.

സ്ട്രോബെറി
മുടിയുടെ ആരോഗ്യത്തിന് സ്ട്രോബെറി വളരെയധികം സഹായിക്കുന്നു. ഇതില്‍ ആന്റിഓകസിഡന്റ് വളരെ കൂടുതലാണ്. അത് മാത്രമല്ല പഞ്ചസാരയും കലോറിയും കുറവാണ് എന്നതും ശ്രദ്ധേയമാണ്. ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് സ്ട്രോബെറി. ഇവയിലുള്ള പോഷകങ്ങളായ ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയും കേശ ആരോഗ്യത്തെ സഹായിക്കുന്നു. കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് സ്ട്രോബെറി.
മുട്ട
പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും അതുപോലെ തന്നെ സൗന്ദര്യത്തിനും മുട്ട മികച്ചതണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്ുകളായ ബയോട്ടിന്‍, പ്രോട്ടീന്‍, അയേണ്‍, വിറ്റാമിനുകള്‍ എന്നിവ മുട്ടയില്‍ ്അടങ്ങിയിട്ടുണ്ട്. ഇത് ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
ബ്ലാക്ക്ബെറി
ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ബ്ലാക്ക്ബെറി. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യസംരക്ഷണത്തിനും അത് വഴി കേശ സംരക്ഷണത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. സ്ഥിരമാക്കുന്നത് വഴി മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജന്‍ വര്‍ദ്ധിപ്പിക്കാനും മുടി കൊഴിയാനുള്ള സാധ്യത വേരോടെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
അവോക്കാഡോ
വിറ്റാമിന്‍ ഇ, സി എന്നിവയാല്‍ സമ്പുഷ്ടമായ അവോക്കാഡോ മുടി വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ തടയുന്നതിനും മികച്ചതാണ്. എല്ലാ തരത്തിലുള്ള മുടിയുടെ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആവൊക്കാഡോ. എന്നും ഇവ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിനവും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കുന്നത് വഴി തലയോട്ടിയില്‍ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അത് വഴി മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മധുര കിഴങ്ങ്
മധുരക്കിഴങ്ങിലെ വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും മധുരക്കിഴങ്ങ് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ തലയോട്ടിയിലെ അണുബാധകള്‍ക്കെതിരേ പോരാടുന്നു. മുടി കൊഴിച്ചില്‍ പരമാവധി ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
കാരറ്റ്
കാരറ്റില്‍ ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല വിറ്റാമിന്‍ എയും ആന്റി ഓക്സിഡന്റുകളുടേയും കലവറയാണ് കാരറ്റ്. ഇത് ശീലമാക്കുന്നത് വഴി സെബം ഉത്പാദനം വര്‍ദ്ദിക്കുന്നു. അതോടൊപ്പം തലയോട്ടിയുടെ ആരോഗ്യവും മികച്ചതാവുന്നു. എല്ലാ തരത്തിലും സ്ഥിരമായി നമുക്ക് ഉപയോഗിക്കാവുന്നതാണ് കാരറ്റ് എന്നതില്‍ സംശയം വേണ്ട.
നട്സ്
നട്സ് സ്ഥിരമായി കഴിക്കുന്നവരെങ്കില്‍ അത് ആരോഗ്യത്തിന് മികച്ചതാണ്. ഇത് ആന്റി ഓക്സിഡന്റിന്റെ കലവറയാണ്. കേശസംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നട്സ് ശീലമാക്കാം. വിറ്റാമിന്‍ ഇ ഉള്്പ്പടെയുള്ള ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റ് തലയോട്ടിയിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം തടയാനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications