Latest Updates
-
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം!
അരിപ്പൊടിയില്‍ പഴത്തിന്റെ മാജിക്; ഈ സുന്ദരി പഴം കൊഴുക്കട്ട കഴിച്ചാല്‍ രുചി നാവില്‍ നിന്ന് പോവില്ല
കൊഴുക്കട്ടയും അടയുമെല്ലാം നമ്മള് മലയാളികള്‍ക്ക് ഒരിക്കലും മടുക്കാത്ത മധുര പലഹാരങ്ങളാണ്. തേങ്ങാ-ശര്‍ക്കരക്കൂട്ട് നല്ല പതുപതുത്ത അരിപ്പൊടിമാവിനുള്ളില് കിടന്ന് ആവികൊണ്ട് ശര്‍ക്കര തേന്‍ ഒലിപ്പിച്ച് പുറത്തെത്തുമ്പോള്‍ അതിലൊരു കഷ്ണം അടര്‍ത്തി കഴിച്ചാല്‍ ആഹാ അതിന്റെ സ്വാദ് കൊല്ലങ്ങളോളം വായില്‍ കപ്പലോടിക്കും.

അപ്പോള്‍ ഇത്തവണ ഒരു കൊഴുക്കട്ട റെസിപ്പി പരിചയപ്പെടാം. ഇത് സാധാരണ കൊഴുക്കട്ടയല്ല. രുചിയിലും സൗന്ദര്യത്തിലും ഏറെ സാധാരണ കൊഴുക്കട്ടയേക്കാളും ഒരുപടി മുന്നില്‍ നില്ക്കുന്ന പഴം കൊഴുക്കട്ടയാണ്. ഈ പഴം കൊഴുക്കട്ട റെസിപ്പി അവതരിപ്പിച്ചിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ പ്രമുഖ ഫ്ളുഡ് വ്ളോഗര്‍ ആയ ഇഞ്ചിപ്പെണ്ണ് ആണ്.
എങ്ങനെയാണ് പഴം കൊഴുക്കട്ട തയ്യാറേക്കണ്ടത് എന്ന് നോക്കാം
Also Read: ആഴ്ചയില്‍ ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് ഓട്സ് ഉപ്പുമാവ് ആക്കിയാല്‍ രണ്ടുണ്ട് കാര്യം
ചേരുവകള്‍
*ഏത്തപ്പഴം
*തേങ്ങ ചിരകിയത്
*ശര്‍ക്കര
*ഏലയ്ക്ക, ചുക്ക് പൊടി
*നെയ്യ്
*അരിപ്പൊടി
തയ്യാറാക്കുന്ന വിധം
*ആദ്യം ഏത്തപ്പഴം ആവിപ്പാത്രത്തില്‍ വേവിച്ചെടുത്ത് നാര് കളഞ്ഞ
ഉടച്ചെടുക്കുക.
*പഴം നല്ലവണ്ണം പഴുത്തതാണെങ്കില്‍ അതിലെ വെള്ളമയം മാറി കൊഴുക്കട്ട
പാകത്തിനുള്ള മാവ് ആക്കുന്നതിനായി നന്നായി വറുത്ത അരിപ്പൊടി
ആവശ്യത്തിന് ചേര്‍ക്കാം.
*ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം നെയ്യ് ഒഴിച്ച് തേങ്ങയും ശര്‍ക്കരയും
ഏലയ്ക്ക, ചുക്ക് പൊടിയും ചേര്‍ത്ത് വിളയിച്ചെടുക്കുക.
*ഇനി പഴം കൊണ്ട് തയ്യാറാക്കിയ കൊഴുക്കട്ട മാവ് എടുത്ത് കയ്യില്‍
വെച്ച് പരത്തി അതിനുള്ളിലേയ്ക്ക് ഒരു സ്പൂണ്‍ ശര്‍ക്കര-തേങ്ങ കൂട്ട്
ഇടുക.
*ഇതിന്റെ അരികുകള്‍ മടക്കി ഉരുട്ടിയെടുക്കുക.
*ഇങ്ങനെ മുഴുവന്‍ മാവും കൊഴുക്കട്ടകളാക്കി ഉരുട്ടിയെടുത്ത ശേഷം
പതിനഞ്ച് മിനിട്ട് ആവിപ്പാത്രത്തില്‍ വേവിക്കുക.
*നല്ല മഞ്ഞനിറത്തില്‍ സുന്ദരി കൊഴുക്കട്ടകള്‍ തയ്യാര്‍.
Also Read: Ramadan recipe: രുചിയൊട്ടും ചോരാതെ കടയില്‍ കിട്ടുന്ന അതേ രുചിയില്‍ ഉന്നക്കായ വീട്ടില്‍ ഉണ്ടാക്കാം
Recipe Courtesy: inji_pennu
Image Courtesy: Slurrp
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
