Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഇവയെല്ലാം കുതിര്‍ത്ത് കഴിക്കണം, എന്നാല്‍ മാത്രമേ ഗുണമുള്ളൂ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം എന്നത് എപ്പോഴും വളരെയധികം ഗുണം നല്‍കുന്നത് തന്നെയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തിന് വേണ്ടി ഓരോ ഭക്ഷണവും കഴിക്കേണ്ട വിധമുണ്ട്. അതില്‍ ഒന്നാണ് ഡ്രൈഫ്രൂട്സ് ഉള്‍പ്പടെയുള്ളവ കുതിര്‍ത്ത് കഴിക്കുക എന്നത്. ഇതിലൂടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഗുണങ്ങള്‍ ലഭിക്കുന്നു. ബദാം ഉണക്കമുന്തിരി തുടങ്ങിയവയെല്ലാം തന്നെ കുതിര്‍ത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ എന്ത് ഗുണമാണ് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
ഇവ കുതിര്‍ത്ത് കഴിക്കുമ്പോള്‍ പെട്ടെന്ന് തന്നെ ഇവയുടെ പോഷക ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ഇത് ക്ഷീണം അകറ്റുന്നതിനും ഊര്‍ജ്ജം നല്‍കുന്നതിനും വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കണം എന്ന് നമുക്ക് നോക്കാം.

പോപ്പി സീഡ്സ്
പലരും സര്‍വ്വത്തിലും ഓട്സിലും ഫ്രൂട്സാലഡിലും എല്ലാം ചേര്‍ക്കുന്ന ഒന്നാണ് പോപ്പി സീഡ്സ് എന്ന് നമുക്കറിയാം. പക്ഷേ ഇതിന്റെ സൈസ് പോലെ ചെറുതല്ല ആരോഗ്യ ഗുണങ്ങള്‍. ഫോളേറ്റ്, തയാമിന്‍, പാന്റോതെനിക് ആസിഡ് എന്നിവയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് പോപ്പി സീഡ്സ് എന്നതില്‍ സംശയം വേണ്ട. കഴിക്കും മുന്‍പ് ഒന്ന് കുതിര്‍ത്ത് കഴിച്ചാല്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ കൊളസ്ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഉലുവ
ഉലുവ ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണെന്ന് നമുക്കറിയാം. മലബന്ധത്തെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഉലുവ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഉലുവ കുതിര്‍ത്ത് വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇതി കുതിര്‍ത്ത് കഴിക്കുന്നതിലൂടെ ആരോഗ്യം മികച്ചതാവുന്നു.
ഫ്ളാക്സ് സീഡ്
ചണവിത്ത അഥവാ ഫ്ളാക്സ് സീഡ് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്പൂഷ്ടമാണ് ചണവിത്ത് എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങളെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഫ്ളാക്സ് സീഡ്. സ്ഥിരമായി കുതിര്‍ത്ത് കഴിക്കുന്നത് ദഹനത്തേയും മികച്ചതാക്കുന്നു.
ബദാം
ബദാം ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് നമുക്കറിയാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇത് കഴിക്കാവുന്നതാണ്. എന്നാല്‍ രാത്രി കുതിര്‍ത്ത് വെക്കുന്നതിലൂടെ ബദാമിലെ പോഷകഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കും. ഊര്‍ജ്ജ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നതാണ് ബദാം.
ഉണക്കമുന്തിരി
ഉണക്കമുന്തിരി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ്. ഇതിലുള്ള അയേണ്‍ ആന്റി ഓക്സിഡന്റ് എന്നിവ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. മാത്രമല്ല ഇത് സ്ഥിരമായി കുതിര്‍ത്ത് കഴിക്കുന്നതിലൂടെ അനീമിയ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും തിളക്കവും മികച്ച മാറ്റവുും നല്കുന്നു. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കുതിര്‍ത്ത മുന്തിരി മികച്ചതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications