Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Vishu 2024: വിഷുസദ്യ മരുന്നാണ്: ഏത് രോഗവും ചെറുക്കും അസ്സല്‍ മരുന്ന്
വിഷുവിന് ഏറ്റവും ആദ്യം ഓര്‍മ്മവരുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമാണ്. പരമ്പരാഗതമായി തയ്യാറാക്കുന്ന സദ്യക്ക് വളരെയധികം പ്രാധാന്യവും ഉണ്ട്. മേടപ്പുലരിയില്‍ കണ്ണനെ കണി കണ്ട് ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണികണ്ടുണരുന്ന മലയാളിക്ക് വിഷു സദ്യ എന്നതും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എരിവും മധുരവും ഉപ്പും പുളിയും കയ്പ്പും എല്ലാം ചേര്‍ന്ന സദ്യയില്‍ ആരോഗ്യവും അങ്ങേയറ്റമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ചേരുവകളെല്ലാം തന്നെ വിഷു സദ്യയില്‍ ഉണ്ട്.
വെജിറ്റേറിയന്‍ വിഭവങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാനം. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, വാഴപ്പഴം, വിവിധതരം അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പായസം എന്നിവയടങ്ങുന്ന സദ്യയില്‍ ഓരോന്നിനും ഓരോ ഗുണങ്ങളാണ് ഉള്ളത്. മാത്രമല്ല ഇത് വിളമ്പുന്ന രീതിയും കഴിക്കുന്ന രീതിയും എല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. എന്തൊക്കെയാണ് വിഷുസദ്യയില്‍ ആരോഗ്യം നല്‍കുന്നത് എന്ന് നോക്കാം.

ചോറ്
ചോറ് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ സദ്യയില്‍ ചോറിന് ഉണ്ടാവുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. തവിടുള്ള അരി തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍ തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകളുടെ കലവറയാണ്. ഇത് കൂടാതെ ഫൈബറിന്റെ അളവും വളരെ കൂടുതലാണ്. ഇത് കൂടാതെ പ്രമേഹരോഗികള്‍ക്കും ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ചോറ് കഴിക്കാമെങ്കിലും അതിന്റെ അളവ് അല്‍പം കുറക്കേണ്ടതാണ്. എങ്കിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
പരിപ്പും നെയ്യും പപ്പടവും
സദ്യയില്‍ ഒഴിച്ച് കൂടാനാവാത്തതാണ് എന്തുകൊണ്ടും പരിപ്പും, നെയ്യും, പപ്പടവും. ഇത് മികച്ച രുചി നല്‍കുന്നതോടൊപ്പം തന്നെ ഗുണങ്ങള്‍ ധാരാളം നിറയുന്ന ഒന്ന് കൂടിയാണ്. ഏതാനും തുള്ളി നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പപ്പടം കഴിക്കുന്നതും നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി കഴിക്കാവുന്നതാണ്. കൂടാതെ അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ പരിപ്പില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം നെയ്യില്‍ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി കറി
ആയുസ്സിന്റെ കാര്യത്തില്‍ ഇഞ്ചിക്കറി വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സദ്യക്ക് ഇലവെക്കുമ്പോള്‍ അതിന്റെ ഇടത് ഭാഗത്തായാണ് ഇഞ്ചിക്കറി വിളമ്പുന്നത്. ഇഞ്ചിക്കറി മികച്ച ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, ഡി, ഇ, ബി, മഗ്നീഷ്യം, ഫോസ്ഫറസസ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇഞ്ചിക്കറിയില്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നു.
അച്ചാറുകള്‍
വിവിധ തരത്തിലുള്ള അച്ചാറുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. മാങ്ങയിലും നാരങ്ങയിലും എല്ലാം വൈറ്റമിന്‍ സിയും ഫ്‌ലേവനോയ്ഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ധാതുക്കള്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് നാരങ്ങ. ഇത് കൂടാതെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്‍കുന്നതിനും സഹായിക്കുന്നു അച്ചാര്‍.
കിച്ചടി
പാലറ്റ് ക്ലെന്‍സര്‍ എന്നറിയപ്പെടുന്ന കിച്ചടി തയ്യാറാക്കുന്നതിന് വേണ്ടി വെള്ളരിക്കയും ബീറ്റ്‌റൂട്ടും എല്ലാം ഉപയോഗിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ഇത് കരുത്തും ശക്തിയും നല്‍കുന്നു. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും കിച്ചടി.
പച്ചടി
പൈനാപ്പിള്‍, ബീറ്റ്‌റൂട്ട്, മത്തങ്ങ തുടങ്ങിയവ കൊണ്ടാണ് പച്ചടി തയ്യാറാക്കുന്നത്. ഇതിലെ ചേരുവകള്‍ എല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം ദഹനക്കേട് ഇല്ലാതാക്കുന്നതിന് സഹായിക്കും. അതോടൊപ്പം തന്നെ ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും ധാരാളം ഉണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്‍കുന്നു. മത്തങ്ങപ്പച്ചടിയാണ് നിങ്ങള്‍ തയ്യാറാക്കുന്നത് എന്നുണ്ടെങ്കില്‍ ആല്‍ഫ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
അവിയല്‍
അവിയല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. ധാരാളം പച്ചക്കറികളും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന അവിയല്‍ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ അവിയല്‍ ആരോഗ്യകരമായ വിഭവങ്ങളില്‍ ഒന്നാണ്. ഇതിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കുന്നതിനും പോഷകാഹാരക്കുറവിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് അവിയല്‍ എന്തുകൊണ്ടും മികച്ചതാണ്.
സാമ്പാര്‍
ഏത് സദ്യക്കും മികച്ചതാണ് സാമ്പാര്‍, നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും സാമ്പാര്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ഇതിലെ നാരുകള്‍ മലബന്ധം ഇല്ലാതാക്കുന്നതിനും ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള പരിപ്പ് പ്രോട്ടീന്‍ നിറഞ്ഞതാണ് എന്നത് കൊണ്ട് തന്നെ ശരീരത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാമ്പാര്‍ മികച്ചതാണ്.
പുളിശ്ശേരിയും മോരും രസവും
മോരിലെ കാല്‍സ്യവും വിറ്റാമിന്‍ ഡിയും നിങ്ങളുടെ പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ് പുളിശേരിയും മോരും. ഇത് ദഹനത്തെ ഫലപ്രദമായി സഹായിക്കുകയും കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ വിഭവങ്ങളില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയോഡിന്‍, റൈബോഫ്‌ലേവിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ രസം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
പായസം
പായസം നമ്മുടെ സദ്യയിലെ പ്രധാന വിഭവമാണ്. ഇതോടുകൂടിയാണ് സദ്യ എപ്പോഴും പൂര്‍ണമാവുന്നത് തന്നെ. പായസം പല തരത്തിലാണ് ഉള്ളത്. പരമ്പരാഗതമായ അടപ്രഥമനും പാല്‍പായസവുമാണ് സാധാരണയായി ഉണ്ടാവുന്ന പായസങ്ങള്‍. ഇതില്‍ ശര്‍ക്കര ചേര്‍ത്ത് തയ്യാറാക്കുന്ന പായസത്തില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, മറ്റ് അവശ്യ ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം, സമ്പന്നമായ പാല്‍ പായസത്തില്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവയും ഉണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











