Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
പക്കവട എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ പക്കവട എപ്പോഴും ഒരേ ടേസ്റ്റില്‍ തന്നെ കഴിക്കുന്നത് വഴി അത് പെട്ടെന്ന് മടുപ്പാവുന്നു. എന്നാല്‍ വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ തയ്യാറാക്കാവുന്ന ഒന്നാണ് പക്കവട. വേനലവധി ആരംഭിച്ച് കഴിഞ്ഞു, ഈ സമയം നിങ്ങള്‍ നിര്‍ബന്ധമായും കുട്ടികളുടെ ഇഷ്ടത്തിന് പ്രാധാന്യം നല്കുന്നു. സ്നാക്സ് പോലുള്ളവ കടയില്‍ നിന്ന് വാങ്ങിക്കൊടുക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യകരമായതാണ് വീട്ടിലുണ്ടാക്കുന്ന ഈ നാലുമണി പലഹാരങ്ങള്‍.
കുട്ടികള്‍ക്ക് പോഷകപ്രദവും രുചികരവുമായ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ഇതില്‍ കടലയും ചെറുപയറും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ ആരോഗ്യകരമായ രീതിയില്‍ നല്ല കിടിലന്‍ പക്കവട തയ്യാറാക്കാവുന്നതാണ്. എപ്രകാരം എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകള്‍
* വറുത്ത നിലക്കടല - 1/2 കപ്പ് (100 ഗ്രാം)
* വെണ്ടക്ക - 1/2 കിലോ
* കടലമാവ് - 1/2 കപ്പ്
* ചെറുപയര്‍ പൊടി - 1/2 കപ്പ്
* കറിവേപ്പില - 1 കുല (അരിഞ്ഞത്)
* വെളുത്തുള്ളി - 6 അല്ലി (അരിഞ്ഞത്)
* മുളകുപൊടി - 1 ടീസ്പൂണ്‍
* ഗരം മസാല - 1/2 ടീസ്പൂണ്‍
* ഉപ്പ് - ഇഷ്ടത്തിനനുസരിച്ച്
* ജീരകം - 1 ടീസ്പൂണ്‍
* എണ്ണ - വറുക്കാന്‍ ആവശ്യമായ അളവ്
തയ്യാറാക്കുന്നത് എങ്ങനെ?
* ആദ്യം വെണ്ടക്ക വെള്ളം കൊണ്ട് കഴുകി തുണി കൊണ്ട് തുടച്ച് ചെറിയ
കഷ്ണങ്ങളാക്കി മുറിച്ച് വെക്കണം
* ശേഷം നിലക്കടല വറുത്ത് അത് മിക്സി ജാറില്‍ പൊടിക്കാവുന്നതാണ്
* ശേഷം ഒരു പാത്രത്തില്‍ വെണ്ടക്ക അരിഞ്ഞത് ഇട്ട് കടലപ്പൊടി
ചേര്‍ക്കുക.
* ശേഷം ചെറുപയര്‍ പൊടി, അരിപ്പൊടി, കറിവേപ്പില, വെളുത്തുള്ളി ചതച്ചത്,
മുളകുപൊടി, ഗരംമസാല, പാകത്തിന് ഉപ്പ്, ജീരകം എന്നിവ ചേര്‍ത്ത്
നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്
* പിന്നീട് ചെറുതായി വെള്ളം തളിച്ച് പക്കവട പാകത്തില്‍
തയ്യാറാക്കാവുന്നതാണ്
* ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് വറുക്കാന്‍ ആവശ്യമായ
എണ്ണ ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന പക്കവട എടുത്ത് ഗോള്‍ഡന്‍
ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്ത് കോരി എടുക്കുക
Image Courtesy: Akshaya. com
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
