Latest Updates
-
ജൂൺ 18-ലെ ഗുരുപുഷ്യ യോഗം: സ്വർണം വാങ്ങാനും ബിസിനസ് തുടങ്ങാനും ഈ സമയം മറക്കരുത്! -
ഭക്ഷണപ്പൊതികളിലെ ചതിക്കുഴികൾ: 'സീറോ മൈദ', 'ഹൈ പ്രോട്ടീൻ' വാഗ്ദാനങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന നടപടി -
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്!
രാവിലെയുള്ള ആദ്യ ഭക്ഷണം പ്രധാനം; എന്നാല്‍ ഒഴിഞ്ഞവയറ്റില്‍ ഇതെല്ലാം ആപത്ത്
ഭക്ഷണമാണ് ജീവന് നിലനിര്‍ത്താനുള്ള ശരീരത്തിന്റെ ഇന്ധനം. അതിനാല്‍ത്തന്നെ ഭക്ഷണകാര്യത്തില്‍ ഒരിക്കലും നിങ്ങള്‍ അലംഭാവം കാണിക്കരുത്. രാവിലത്തെ ഭക്ഷണമാണ് വളരെ പ്രധാനം. ഏകദേശം 10 മുതല്‍ 12 മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷമാണ് ഇത്. വളരെയേറെ നേരത്തെ ഉപവാസത്തിന് ശേഷം കഴിക്കുന്നതിനാല്‍ രാവിലെയുള്ള ആദ്യ ഭക്ഷണം വളരെ പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ രാവിലെയുള്ള ആദ്യ ഭക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള്‍ ആരോഗ്യകരമാണെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് പ്രശ്നം വരുതത്തും. ചില ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അവ ദഹനപ്രശ്നങ്ങള്‍, ശരീരവണ്ണം, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്തതും കഴിക്കാവുന്നതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒഴിഞ്ഞ വയറ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കാപ്പി
വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും അത് വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ആസിഡ് റിഫ്ളക്സ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യും.
സിട്രസ് പഴങ്ങള്‍
സിട്രസ് പഴങ്ങള്‍ അസിഡിറ്റി സ്വഭാവത്തിന് പേരുകേട്ടതാണ്. ഇവയില്‍ ധാരാളം ആസിഡ് ഉള്ളതിനാല്‍ അത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് അത്ര നല്ലതല്ല.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഗ്യാസിനും വയറ് വീക്കത്തിനും കാരണമാകും, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുമ്പോള്‍.
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍
മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാന്‍ ഇടയാക്കും. അതിനാല്‍ വെറും വയറ്റില്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍
ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. ഒഴിഞ്ഞ വയറില്‍ ഇവ കഴിച്ചാല്‍ അത് ദഹിപ്പിക്കാന്‍ വയറിന് ബുദ്ധിമുട്ടായിരിക്കും.
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ പ്രിസര്‍വേറ്റീവുകള്‍, അഡിറ്റീവുകള്‍, കൃത്രിമ ചേരുവകള്‍ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ അഇത് നിങ്ങളുടെ വയറിന് ബുദ്ധിമുട്ടുണ്ടാക്കും.
ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചെറുചൂടുള്ള നാരങ്ങ വെള്ളം
വെറും വയറ്റില്‍ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഓട്സ്
നാരുകളുടെ മികച്ച സ്രോതസ്സാണ് ഓട്സ്. രാവിലെ ഓട്സ് കഴിക്കുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനും ഏറെനേരം വയറുനിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കും.
യോഗര്‍ട്ട്
യോഗര്‍ട്ടില്‍ പ്രോട്ടീനും പ്രോബയോട്ടിക്സും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മുളപ്പിച്ച ഭക്ഷണം
മുളപ്പിച്ച ഭക്ഷണത്തില്‍ പ്രോട്ടീനും അവശ്യ പോഷകങ്ങളും ധാരാളമാ.ി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് വെറുംവയറ്റില്‍ കഴിക്കാന്‍ ഉത്തമമാണ്.
ഗ്രീന്‍ ടീ
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് ഉരുകാനും സഹായിക്കും.
ബദാം
ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ബദാം. ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ പറ്റുന്ന നല്ലൊരു ലഘുഭക്ഷണമാണ്.
ചിയ വിത്തുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് ചിയ വിത്തുകള്‍. ഇത് നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ പോഷക സാന്ദ്രമായ ഭക്ഷണമായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications