Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
അരിമാവ് കൊണ്ട് എന്നും ഒരേ രീതിയില്‍ ദോശയുണ്ടാക്കിയാല്‍ അത് കഴിക്കുന്നവര്‍ക്കും ഉണ്ടാക്കുന്നവര്‍ക്കും മടുപ്പാണ്. ദോശ തന്നെ പല രീതികളില്‍ ഉണ്ടാക്കാം. മസാല ദോശ, ഗീ റോസ്റ്റ്, പേപ്പര്‍ റോസ്റ്റ് തട്ടുദോശ, കുട്ടി ദോശ, പൊടിദോശ എന്നിങ്ങനെ നമുക്ക് അറിയുന്ന ദോശകള്‍ തന്നെ നിരവധിയാണ്. പക്ഷേ ഇതെല്ലാം വീട്ടില്‍ പരീക്ഷിക്കുന്നവര്‍ കുറവായിരിക്കും.

വീട്ടില്‍ തന്നെയുള്ള പച്ചക്കറികള്‍ അരിഞ്ഞിട്ടും ഇലകള്‍ ചേര്‍ത്തും പോഷകസമ്പുഷ്ടമായ ദോശകള്‍ തയ്യാറാക്കാം. അത്തരത്തില്‍ വളരെ ആരോഗ്യദായകമായ ഒരു ദോശയുടെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടത്തുന്നത്. എഗ്ഗ് ദോശ, അഥവാ മുട്ട ദോശ.
ചേരുവകള്‍
ദോശമാവിന്
- *പച്ചരി- 2 കപ്പ്
- *ഉഴുന്ന് - ഒരു കപ്പ്
- *ഉപ്പ് ആവശ്യത്തിന്
- *പച്ചമുളക് -രണ്ടെണ്ണം
- *കറിവേപ്പില - ആവശ്യത്തിന്
മുട്ട മിശ്രിതത്തിന്
- *മുട്ട - 3-4 എണ്ണം
- *സവാള - 2 എണ്ണം
- *തക്കാളി - ഒരെണ്ണം
- *പച്ചമുളക് - 3 എണ്ണം
- *മല്ലിയില - ആവശ്യത്തിന്
- *മുളക് പൊടി - ഒരു ടീസ്പൂണ്‍
- *ഉപ്പ്- ആവശ്യത്തിന്
- *നെയ്യ, അല്ലെങ്കില്‍ വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- *സാധാരണ ദോശയ്ക്കുള്ള അരിമാവ് തയ്യറാക്കുന്നത് പോലെ അരിയും ഉഴുന്നും വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിനൊപ്പം പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക. ഇത് ഒരു രാത്രി പുളിപ്പിക്കാന്‍ വെക്കുക.
- *പിറ്റേന്ന് രാവിലെ അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് ദോശമാവ് ഇളക്കി മാറ്റിവെക്കുക.
- *ഇനി മുട്ട മിശ്രിതം തയ്യാറാക്കാം.
- *സവാളയും തക്കാളിയും മറ്റ് പച്ചക്കറികളും മല്ലിയിലയും ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക.
- *ഇനി ഒരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചൊഴിച്ച് അതിലേയ്ക്ക് അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.
- *ഇനി ഇതിലേയ്ക്ക് അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളും മല്ലിയിലയും ചേര്‍ത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക.
- *ദോശത്തട്ട് അടുപ്പില്‍ വെച്ച് ചൂടാക്കുക.
- *എണ്ണയോ നെയ്യോ ദോശത്തട്ടില്‍ പുരട്ടി തീ കുറച്ച് ഒരു തവി അരിമാവ് കോരിയൊഴിച്ച് ദോശ പരത്തിയെടുക്കുക.
- *ദോശയില്‍ നിന്നും കുമിളകള്‍ വരുന്നത് വരെ കാത്തിരിക്കുക.
- *ഇനി ഒരു ചെറിയ തവി മുട്ട മിശ്രിതം ദോശയ്ക്ക് മുകളില്‍ ഒഴിച്ച് മീഡിയം തീയില്‍ അത് വെന്തുവരുന്നത് വരെ കാത്തിരിക്കുക.
- *ദോശയും മുട്ട മിശ്രിതവും വെന്ത് മൊരിയുമ്പോള്‍ അത് പകുതിയായി മടക്കി പ്ലേറ്റിലേയ്ക്ക് മാറ്റുക.
- *ഇങ്ങനെ എല്ലാ ദോശയും ചുട്ടെടുക്കു.
- *രുചികരവും പോഷകസമ്പുഷ്ടവുമായ എഗ്ഗ് ദോശ തയ്യാര്‍.
തേങ്ങ ചട്നിയോ തക്കാളി ചട്നിയോ സാമ്പാറോ കൂട്ടി ഈ ദോശ കഴിക്കാം. കറികള്‍ ഒന്നുമില്ലെങ്കിലും ഈ ദോശ രുചികരമാണ്.
Image Courtesy: whiskaffair
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
