For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചർമ്മം നോക്കിയാൽ അറിയാം പ്രമേഹം കൂടുതലോ എന്ന്

|

ഇന്നത്തെ കാലത്ത് പ്രമേഹം പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പ്രമേഹമുള്‍പ്പടെയുള്ള ജീവിത ശൈലി രോഗങ്ങളെ കൂടെക്കൂട്ടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ഡോക്ടറെ കണ്ട് കൃത്യമായ ജീവിത രീതി പിന്തുടര്‍ന്ന് പ്രമേഹത്തിനെ ഇല്ലാതാക്കാം. എന്നാല്‍ പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. എന്നാല്‍ പലപ്പോഴും പ്രമേഹം ചര്‍മ്മത്തിനേയും കൂടി അല്‍പം ബാധിക്കുന്ന ഒന്നാണ്.

പ്രമേഹം ഇന്നത്തെ കാലത്ത് ആരോഗ്യത്തിന്‌ വളരെയധികം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായമയവരേക്കാള്‍ ചെറുപ്പക്കാരിലാണ് ഇന്നത്തെ കാലത്ത് പ്രമേഹം കാണപ്പെടുന്നത്. പ്രമേഹ രോഗികള്‍ ഭക്ഷണത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൊന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രമേഹത്തെ വളരെയധികം വില്ലനായി ബാധിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും പ്രമേഹം പോലുള്ള പ്രതിസന്ധികളിലേക്ക് പലരേയും വലിച്ചിടുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ പ്രമേഹം കൂടുതലാണ് എന്ന് കാണിക്കുന്നത് സഹായിക്കുന്നു.

<strong>most read: ചെവിയുടെ താഴ്ഭാഗത്ത് മടക്ക്,ഹൃദയം അപകടത്തില്‍</strong>most read: ചെവിയുടെ താഴ്ഭാഗത്ത് മടക്ക്,ഹൃദയം അപകടത്തില്‍

കാരണം ചില ചര്‍മ പ്രശ്‌നങ്ങള്‍ നമ്മളോട് പറയുന്നു നിങ്ങളില്‍ പ്രമേഹത്തിന്റെ അളവ് കൂടുതലാണ് എന്നത്. പ്രമേഹത്തോടനുബന്ധിച്ച് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. ശരീരത്തില്‍ പ്രമേഹം വളരെ കൂടിയ തോതില്‍ ഉണ്ടെന്നതിന്റെ അടയാളമാണ് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍. ഇതിനെ തിരിച്ചറിയുകയാണ് പ്രമേഹം കുറക്കുന്നതിനുള്ള പ്രധാനപ്പെട്ട വഴി. പലപ്പോഴും ചര്‍മ്മത്തില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചര്‍മ പ്രശ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതാണ്.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ് പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ നിങ്ങളില്‍ പ്രമേഹമുണ്ടെന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് നിയന്ത്രണാതീതമായി നിങ്ങളില്‍ പ്രമേഹം ഉണ്ടെന്നതിന്റെ ലക്ഷണമാണ്. കഴുത്തിന്റെ പുറക് വശത്താണ് ഇത്തരം കറുപ്പ് നിറം കാണപ്പെടുന്നത്. പലപ്പോഴും കക്ഷത്തിലും കൈമുട്ടിലും ഇതേ പ്രശ്‌നം തന്നെ കാണപ്പെടുന്നു. അതുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാലിലെ ഞരമ്പുകളിലെ മാറ്റം

കാലിലെ ഞരമ്പുകളിലെ മാറ്റം

കാലിലെ ഞരമ്പുകളിലെ മാറ്റം നോക്കിയും ഇത്തരം കാര്യം മനസ്സിലാക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. കാലില്‍ മുട്ടിന് താഴെ ചര്‍മ്മം ചുവന്ന് തിണര്‍ത്തത് പോലെ കാണപ്പെടുന്നു. മാത്രമല്ല മെഴുക് പുരട്ടിയതു പോലെ ചര്‍മ്മത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. സമയം കഴിയുന്തോറും ചുവന്ന നിറം മാറി പര്‍പിള്‍ ബോര്‍ഡര്‍ ഈ സ്ഥലത്ത് കാണപ്പെടുന്നു. ഇത് പലപ്പോഴും ചൊറിച്ചിലിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് പ്രമേഹം വില്ലനായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതിന്റെ സൂചനയാണ്.

കൈപ്പത്തിക്ക് പുറകില്‍

കൈപ്പത്തിക്ക് പുറകില്‍

കൈപ്പത്തിക്ക് പുറകിലെ ചര്‍മ്മം കട്ടിയുള്ളതാവുകയും ചര്‍മ്മത്തില്‍ വാക്‌സ് പോലുള്ള അവസ്ഥ കണ്ടെത്തുകയും ചെയ്യുന്നതാണ് ലക്ഷണം. നിങ്ങളില്‍ ടൈപ്പ് 1 ഡയബറ്റിസ് ഉണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. മാത്രമല്ല കൈവിരലുകള്‍ ചലിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഇവരില്‍ ഉണ്ടാവുന്നു. പലപ്പോഴും നെറ്റിയിലും ഇതേ പ്രശ്‌നം കാണപ്പെടുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം പ്രമേഹം കൂടുതലാണ് എന്നതിന്റെ സൂചനയാണ്.

കൈമുട്ടിലെ ചര്‍മ്മം

കൈമുട്ടിലെ ചര്‍മ്മം

കൈമുട്ടിലെ ചര്‍മ്മത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മുട്ടിലെ ചര്‍മ്മം മഞ്ഞ നിറവും ചര്‍മ്മം വളരുന്ന അവസ്ഥയിലും ആവുന്നു. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാവുന്നതിന് കാരണമാകുന്നു. ഇത് നിങ്ങളില്‍ പ്രമേഹം നിയന്ത്രണാതീതമാണ് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മുന്‍കരുതലുകളും ചികിത്സകളും എടുക്കേണ്ടത് അത്യാവശ്യമാണ്. ചിലരില്‍ പുറക് ഭാഗത്തും ഇത്തരം അസ്വസ്ഥകളും ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലായതു കൊണ്ടും ഇത്തരം ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

വിരലിലെ വ്രണങ്ങള്‍

വിരലിലെ വ്രണങ്ങള്‍

വിരലിലെ വ്രണങ്ങള്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് അതിന്റെ കാരണം എന്താണെന്ന് ചിന്തിക്കണം. പലപ്പോഴും ചര്‍മ്മത്തിലെ പ്രശ്‌നങ്ങളില്‍ വിരലില്‍ വ്രണം കാണപ്പെടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ പ്രമേഹം വളരെയധികം കൂടുതലാണ് എന്നതാണ് കാണിക്കുന്നത്. എപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിലെ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നതിന് ശ്രമിക്കണം.

ഇരുണ്ട നിറത്തിലുള്ള പാടുകള്‍

ഇരുണ്ട നിറത്തിലുള്ള പാടുകള്‍

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഇരുണ്ട നിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്നുണ്ട്. ഇതില്‍ തന്നെ കാലില്‍ മുട്ടിനു താഴെ ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ച് വേണം ഭക്ഷണവും മരുന്നും എല്ലാം കഴിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്.

കൈത്തണ്ടയിലെ ചുവന്ന കുരുക്കള്‍

കൈത്തണ്ടയിലെ ചുവന്ന കുരുക്കള്‍

കൈത്തണ്ടയിലെ ചുവന്ന കുരുക്കളാണ് മറ്റൊന്ന്. ഇത് അല്‍പം ശ്രദ്ധിക്കണം തോളിന് താഴെയായാണ് ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. എന്നാല്‍ ചെവിയിലും വിരലിലും ഇത്തരം കുരുക്കള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം പ്രമേഹം നിങ്ങളില്‍ കൂടുതലാണ് എന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. ഇതെല്ലാം പ്രമേഹത്തിന്റെ സൂചനകളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്.

Read more about: diabetes health
English summary

skin condition and diabetes

We have listed some common skin problems that can accompany diabetes.
X
Desktop Bottom Promotion