വയര്‍ വീര്‍ക്കുന്നത് ഗുരുതര രോഗലക്ഷണമാണ്

Posted By:
Subscribe to Boldsky

വയര്‍ വീര്‍ക്കുന്നതിന് പുറകില്‍ പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ഭക്ഷണ ശീലത്തിലെ പ്രതിസന്ധികളും പുതിയ ശീലങ്ങളും എല്ലാം പലപ്പോഴും വയര്‍ വീര്‍ക്കുന്ന അവസ്ഥക്ക് കാരണമാകുന്നു. എന്നാല്‍ എപ്പോഴും ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥയാണെങ്കില്‍ അതിനെ ചില രോഗലക്ഷണങ്ങളുമായി കണക്കാക്കേണ്ടതാണ്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാനസിക സമ്മര്‍ദ്ദം, ഭക്ഷണത്തിന്റെ അഭാവം, മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം പലപ്പോഴും വയറു വീര്‍ക്കുന്നതിനും വയറിന്റെ കനം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

ഇത് പിന്നീട് നെഞ്ചെരിച്ചില്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം കാരണമാകുന്നു. ഇത്തരത്തില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു സൂചന കൂടിയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍. ഹോര്‍മോണല്‍ ഇംബാലന്‍സ് കൊണ്ടും തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും എല്ലാ പലപ്പോഴും വയറുവീര്‍ക്കല്‍ എന്ന അവസ്ഥ ഉണ്ടാവാം. ഇതിനു പിന്നിലും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അറിയണം.

ഏത് പഴകിയ തലവേദനയും മെരുക്കും മുത്തശ്ശി വൈദ്യം

വയറു വീര്‍ക്കുന്നതും മറ്റും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്ന് പറയുന്നവര്‍ അല്‍പം കൂടി ഗൗരവത്തോടെ കാണേണ്ട ഒന്നാണ് ഇത്. കാരണം മറ്റ് പല രോഗങ്ങളുടേയും സൂചനയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ക്ക് കൃത്യമായ തീരുമാനം എടുക്കേണ്ടതും ചികിത്സ തേടേണ്ടതും ഒരിക്കലും വൈകിപ്പിക്കരുത്. ഇത് പല തരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വയര്‍ വീര്‍ക്കലിനു പുറകിലുള്ള ഗുരുതരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അണ്ഡാശയ ക്യാന്‍സര്‍

അണ്ഡാശയ ക്യാന്‍സര്‍

സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും അണ്ഡാശയ ക്യാന്‍സറിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് വയറു വീര്‍ക്കുന്നതാണ്. സ്ഥിരമായി നില്‍ക്കുന്ന വയറു വീര്‍ക്കലും പെല്‍വിസ് ഏരിയയിലുള്ള വേദനയും എല്ലാം ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടനേ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടതുണ്ട്. വൈകിയുള്ള ഗര്‍ഭധാരണം, അമിത വണ്ണം എന്നിവയെല്ലാം ഇതിലേക്ക് വഴിവെക്കാവുന്ന കാരണങ്ങളാണ്.

 ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍

ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍

ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍ ആണ് മറ്റൊന്ന്. ഇതിന്റേയും പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വീര്‍ക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം വജൈനല്‍ ബ്ലീഡിംഗ്, വജൈനല്‍ ഡിസ്ചാര്‍ജ്, ബന്ധപ്പെടുമ്പോള്‍ വേദന എന്നിവയുണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം. ഈസ്ട്രജന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍, പ്രൊജസ്‌ട്രോണിന്റെ അഭാവം, പാരമ്പര്യം എന്നിവയെല്ലാം ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

ഏറ്റവും അപകടകരമായ അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. വയറു വീര്‍ക്കല്‍ ദഹന പ്രശ്‌നമാണ് എന്ന് പറഞ്ഞ് തള്ളുന്നവര്‍ക്ക് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നായിരിക്കും പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍. ദഹനമില്ലായ്മ, വയറു വീര്‍ക്കല്‍, തടി കുറയന്‍, ഛര്‍ദ്ദി തുടങ്ങിയവ കണ്ടാല്‍ ഒട്ടും സംശയിച്ച് നില്‍ക്കാതെ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

 പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍

പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറു വീര്‍ക്കുന്നത്. ഭാരക്കുറവ്, ശോധന കുറവ്, വയറില്‍ വേദന എന്നിവയെല്ലാം പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് പ്രധാനമായും ഇത്തര അവസ്ഥകള്‍ ഉണ്ടാക്കുന്നത്.

കുടലില്‍ ട്യൂമര്‍

കുടലില്‍ ട്യൂമര്‍

കുടലിലെ ട്യൂമര്‍ ആണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ ഫലമായും പലപ്പോഴും വയറു വീര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് വയറു വീര്‍ക്കുന്നത്. ഭാരക്കുറവാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളുടെ തുടക്കം. അതുകൊണ്ട് ശരീരത്തില്‍ അസാധാരണമായ ഭാരക്കുറവ് കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

 പെല്‍വിക് രോഗങ്ങള്‍

പെല്‍വിക് രോഗങ്ങള്‍

പെല്‍വിക് രോഗങ്ങള്‍ക്ക് പലപ്പോഴും മുന്നോടിയായി കാണപ്പെടുന്ന ഒന്നാണ് വയറു വീര്‍ക്കുന്നത്. വജൈനല്‍ ഡിസ്ചാര്‍ജ് ആണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം. എന്നാല്‍ ഇതൊരിക്കലും അവഗണിക്കാതെ കാര്യമായി തന്നെ ചികിത്സ ആരംഭിക്കണം.

കുടല്‍ ക്യാന്‍സര്‍

കുടല്‍ ക്യാന്‍സര്‍

ഇത്തരത്തിലുള്ള കുടല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറു വീര്‍ക്കുന്നത്. കുടല്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏറ്റവും ആദ്യത്തെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വയറു വീര്‍ക്കുന്നത്. മലബന്ധവും രക്തസ്രാവവും എല്ലാം പലപ്പോഴും ഇത്തരത്തില്‍ കുടല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 കുടലിലെ തടസ്സം

കുടലിലെ തടസ്സം

കുടലില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടുമ്പോള്‍ അത് വയറു വീര്‍ക്കലിന് കാരണമാകുന്നു. ഛര്‍ദ്ദി, ക്ഷീണം, മലബന്ധം എന്നിവയെല്ലാം പലപ്പോഴും കുടലിലെ തടസ്സത്തിന്റെ ലക്ഷണങ്ങളാണ്. പലപ്പോഴും ആമാശയത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവാം.

 കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങളുടെയെല്ലാം ആദ്യത്തെ ലക്ഷണങ്ങളില്‍ ഒന്നാണ് വയറു വീര്‍ക്കുന്നത്. അമിതമായി മദ്യം കഴിക്കുന്നതാണ് പലപ്പോഴും കരള്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണം. ചര്‍മ്മവും കണ്ണും മഞ്ഞ നിറമാകുന്നതും കരള്‍ രോഗങ്ങള്‍ പല വിധത്തില്‍ നിങ്ങളെ കീഴടക്കി എന്നതിന്റെ ലക്ഷണമാണ്.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തിലാണ് വയറിന് അസ്വസ്ഥത ഉണ്ടാവുന്നത്. വയറു വീര്‍ക്കുന്നത് പലപ്പോഴും ഇത്തരം ദഹന പ്രശ്‌നങ്ങള്‍ കൊണ്ടാവാം. അതുകൊണ്ട് തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും പ്രകടമായ ലക്ഷണമാണ് വയറു വീര്‍ക്കുന്നത്.

English summary

Have a Bloated Stomach, Never Ignore These Warning Signs

Do You Have Bloated Stomach? Warning Signs You Should Never Ignore.
Story first published: Tuesday, December 5, 2017, 15:15 [IST]
Subscribe Newsletter