For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏലയ്ക്ക ചതച്ചിത്തിരി വെള്ളം കുടിയ്ക്കാം

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ നോക്കാം.

|

നമ്മുടെയെല്ലാം വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഏലയ്ക്കയിലെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. പല വിധ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഏലയ്ക്ക. എന്നാല്‍ പലരും ഇതിനെ അവഗണിയ്ക്കുകയാണ് പതിവ്.

എന്നാല്‍ ഇത്തരത്തില്‍ ഏലയ്ക്ക ഉപയോഗിക്കുമ്പോള്‍ അതല്‍പം ചൂടുവെള്ളത്തിലിട്ട് ഉപയോഗിച്ച് നോക്കൂ. ശരീരത്തില്‍ വിരകള്‍ വളര്‍ന്നാല്‍ ഗുരുതരം

ഏലയ്ക്കയുടെ ആരോഗ്യഗുണത്തേക്കാള്‍ അതിനെ പ്രധാനപ്പെട്ടതാക്കുന്നത് അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ഏലയ്ക്ക ചൂടുവെള്ളത്തിലിട്ട് ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം. അസിഡിറ്റി വില്ലനാകുമ്പോള്‍ രക്ഷ ഭക്ഷണം തന്നെ

ദഹനം മികച്ചതാക്കുന്നു

ദഹനം മികച്ചതാക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏലയ്ക്ക നല്ലതാണ്. വെറുതേ പച്ചയ്ക്ക് കഴിയ്ക്കുന്നതും ഗുണം ചെയ്യും. എന്നാല്‍ ഞൊടിയിടയ്ക്കുള്ളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് സഹായകമാകും.

വായിലെ ദുര്‍ഗന്ധം മാറ്റാന്‍

വായിലെ ദുര്‍ഗന്ധം മാറ്റാന്‍

വായിലെ ദുര്‍ഗന്ധമാണ് പലരേയും വെട്ടിലാക്കുന്ന മറ്റൊരു പ്രശ്‌നം. ഇതിലുള്ള ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് ആണ് വായിലെ ദുര്‍ഗന്ധം പരിഹരിയ്ക്കുന്നത്. ഇടയ്ക്കിടയ്ക്ക് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ഗ്യാസ്ട്രബിള്‍ മാറ്റാന്‍

ഗ്യാസ്ട്രബിള്‍ മാറ്റാന്‍

നെഞ്ചെരിച്ചില്‍ ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ ഏലയ്ക്ക മുന്നിലാണ്. ഗ്യാസ്ട്രബിളിനെ മാറ്റാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും പലപ്പോഴും പല വിധത്തില്‍ നമ്മളെയെല്ലാവരേയും ബാധിയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ശ്വസനം കൃത്യമായി നടക്കാനും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് സാധിക്കുന്നു.

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക് വ്യത്യാസം അപകടങ്ങള്‍ക്ക് വഴി വെയ്ക്കും. അതുകൊണ്ട് തന്നെ ഹൃദയസ്പന്ദന നിരക്ക് കൃത്യമാക്കാനും ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കഴിയ്ക്കുന്നത് സഹായിക്കുന്നു.

അനീമിയയ്‌ക്കെതിരെ പൊരുതുന്നു

അനീമിയയ്‌ക്കെതിരെ പൊരുതുന്നു

അനീമിയയ്‌ക്കെതിരെ പൊരുതുന്നതിനും ഏലയ്ക്ക നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള കോപ്പര്‍ കണ്ടന്റ് റൈബോഫഌബിന്‍, വിറ്റാമിനുകള്‍ എന്നിവയെല്ലാം അനീമിയ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

 ശരീരം ശുദ്ധീകരിക്കപ്പെടുന്നു

ശരീരം ശുദ്ധീകരിക്കപ്പെടുന്നു

ശരീരം ശുദ്ധീകരിക്കുന്നതിനും ഏലയ്ക്ക സഹായിക്കുന്നു. ഏലക്കയിട്ട ചൂടുവെള്ളം ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.

 ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നു

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നു

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഇത് ശരീരത്തിന് ഉറപ്പും ബലവും നല്‍കുന്നു.

English summary

incredible health benefits of cardamom water you should know about

Here's what this green little pod has in store for you, a wide range of health benefits.
Story first published: Tuesday, December 6, 2016, 15:16 [IST]
X
Desktop Bottom Promotion