ഭക്ഷണത്തില്‍ അല്‍പം എരിവ് കൂട്ടിയാല്‍ ഗുണമുണ്ട്

Posted By:
Subscribe to Boldsky

ഭക്ഷണരീതി ഓരോരുത്തരുടേയും ഓരോന്നായിരിക്കും. ചിലര്‍ക്ക് പ്രിയം ഉപ്പിനോടായിരിക്കും ചിലര്‍ക്കാകട്ടെ എരിവിനോടായിരിക്കും. ഇതൊക്കെ ഓരോരുത്തരുടേയും ഇഷ്ടമനുസരിച്ച് മാറ്റി മാറ്റി ചെയ്യാവുന്നത് തന്നെ ഉള്ളൂ. എന്നാല്‍ എരിവ് കഴിയ്ക്കുന്നത് അത്ര വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല.

എന്നാല്‍ മറിച്ച് ഉപ്പാണെങ്കിലോ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനം ചെന്നെത്തുന്നത് മരണത്തിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കിടപ്പറയില്‍ പുരുഷന് കരുത്തേകും ഭക്ഷണം

എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് എരിവ് കൂടുതല്‍ കഴിയ്ക്കുന്നതിലൂടെ ശരീരത്തിന് ഉണ്ടാവുക എന്ന് നിങ്ങള്‍ക്കറിയാമോ? ആരോഗ്യവും ആയുസ്സും ഒരു പോലെയാണ് പലപ്പോഴും എരിവ് കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു

എരിവ് കുറച്ച് കഴിയ്ക്കുന്നവരെ അപേക്ഷിച്ച് കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് 14 ശതമാനം ആയുസ്സ് വര്‍ദ്ധനവ് ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടുപിടുത്തം.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നതും ഇത്തരത്തില്‍ എരിവ് തന്നെയാണ്. എരിഞ്ഞാല്‍ പിന്നെ ഭക്ഷണം ആരെങ്കിലും അധികം കഴിയ്ക്കുമോ?

 രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എരിവ് തന്നെയാണ് മുന്നില്‍. ഇതിലടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയല്‍ ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാണ് ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്കും എരിവ് നല്‍കുന്നത് വളരെ വലിയ സ്ഥാനമാണ്. കാരണം നെഞ്ചെരിച്ചില്‍ ഉണ്ടാവില്ല എന്നത് തന്നെ.

വിശപ്പിന്റെ ഹോര്‍മോണ്‍

വിശപ്പിന്റെ ഹോര്‍മോണ്‍

നമ്മളില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിനെ ചുരുങ്ങിയ സമയങ്ങള്‍ കൊണ്ട് പ്രവര്‍ത്തനരഹിതമാക്കാന്‍ പലപ്പോഴും എരിവിന് കഴിയും.

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് എരിവ്. ഇത് അനാവശ്യ കലോറി കത്തിച്ച് കളയുന്നു.

രക്തകോശങ്ങളുടെ പ്രവര്‍ത്തനം

രക്തകോശങ്ങളുടെ പ്രവര്‍ത്തനം

രക്തകോശങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് മുളക്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

English summary

Health Benefits of Eating Spicy Food

Despite their rich taste, did you know that spicy foods can be significantly beneficial for your overall health? If you are a lover of spicy food we have some good news for you!
Story first published: Tuesday, October 4, 2016, 8:00 [IST]