ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാക്കാന്‍

Posted By:
Subscribe to Boldsky

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ സന്തുലനം വളരെ അത്യാവശ്യമാണ്‌. ഹോര്‍മോണ്‍ പ്രവര്‍ത്തനം തകരാറിലാകുന്നത്‌ അസുഖങ്ങളടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മൈഗ്രേന് ചില അസാധാരണ കാരണങ്ങള്‍

ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന്‌ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. ഇവയെന്തൊക്കെയെന്നു നോക്കൂ,

നല്ല ഡയറ്റ്‌

നല്ല ഡയറ്റ്‌

ഇലക്കറികള്‍, പച്ചക്കറികള്‍, ഫഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ കെമിക്കലുകള്‍ കലരാത്തതുമായിരിയ്‌ക്കണം. നല്ല ഡയറ്റ്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്‌ പ്രധാനമാണ്‌.

കൃത്യമായ വ്യായാമം

കൃത്യമായ വ്യായാമം

കൃത്യമായ വ്യായാമം ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സ്‌ കൃത്യമായി നില നിര്‍ത്തുന്നതിന്‌ ഏറെ സഹായകമാണ്‌.

ദുശീലങ്ങള്‍

ദുശീലങ്ങള്‍

പുകവലി, മദ്യപാനം, വൈകിയുറക്കം, നേരം തെറ്റിയുള്ള ഭക്ഷണം തുടങ്ങിയ ദുശീലങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്‌ക്കു കാരണമാകും. ഇവ ഉപേക്ഷിയ്‌ക്കുക.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്‌ക്കുള്ള ഒരു പ്രധാന കാരണമാണ്‌. ഇതൊഴിവാക്കുക.

മാട്ടിറച്ചി

മാട്ടിറച്ചി

മാട്ടിറച്ചി കുറയ്‌ക്കുക. ഇതിലെ ഹോര്‍മോണുകള്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം തകരാറിലാകാന്‍ കാരണമാകും.

ഒമേഗ ത്രീ ഫാറ്റി ആസിഡ്‌

ഒമേഗ ത്രീ ഫാറ്റി ആസിഡ്‌

ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്‌ അത്യാവശ്യം. മീന്‍, ഫ്‌ളാക്‌സ്‌ സീഡ്‌, ഒലീവ്‌ ഓയില്‍, മത്തങ്ങക്കുരു തുടങ്ങിയവയെല്ലാം ഒമേഗ ത്രീ ഫാറ്റി ആസിഡിനാല്‍ സമ്പുഷ്‌മാണ്‌.

പ്രോസസ്‌ഡ്‌ ഭക്ഷണങ്ങള്‍

പ്രോസസ്‌ഡ്‌ ഭക്ഷണങ്ങള്‍

പ്രോസസ്‌ ചെയ്‌ത ഭക്ഷണങ്ങളിലെ ഘടകങ്ങള്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. ഇവ ഉപേക്ഷിയ്‌ക്കുക.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കണം. ഇത്‌ ശാരീരിക പ്രവര്‍ത്തനങ്ങളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും കൃത്യമായ തോതില്‍ നടക്കാന്‍ വളരെ അത്യാവശ്യമാണ്‌. സോഡ പോലുള്ള പാനീയങ്ങള്‍ കുറയ്‌ക്കുക.

കൃത്യ സമയത്തു ഭക്ഷണം

കൃത്യ സമയത്തു ഭക്ഷണം

കൃത്യ സമയത്തു ഭക്ഷണം കഴിയ്‌ക്കുക. ഇത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ അത്യാവശ്യമാണ്‌.

English summary

Tips To Correct Your Hormones

Home remedies for hormonal imbalance are natural cure for hormonal imbalance. Treat hormonal imbalance naturally, know the causes and symptoms here.
Story first published: Monday, March 23, 2015, 12:46 [IST]
Subscribe Newsletter