For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താണ് ഈ താടിയ്ക്കു പിറകിലുള്ള രഹസ്യം?

|

പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ കേരളത്തില്‍ ആണ്‍കുട്ടികളെല്ലാം താടി വെച്ചും കറുപ്പ് ഷര്‍ട്ടണിഞ്ഞും പ്രേമിച്ചു നടന്നു, എന്നാല്‍ അതിനു ശേഷം എന്ന് നിന്റെ മൊയ്ദിന്‍ ഇറങ്ങിയപ്പോള്‍ അതായി ട്രെന്‍ഡ്. എന്നാല്‍ കഴിഞ്ഞ ദിവസം ചാര്‍ളി എന്ന ദുല്‍ഖര്‍ സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ നമ്മുടെ ആണ്‍കുട്ടികളുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെന്തേ താടിക്കാരെ ഇഷ്ടം??

എന്നാല്‍ ചാര്‍ളിയുടെ താടി സ്റ്റൈല്‍ നല്‍കുന്നതാണെങ്കില്‍ സാധാരണ താടിയ്ക്ക് ആരോഗ്യഗുണങ്ങള്‍ കൂടുതലാണ്. നമ്മുടെ ആരോഗ്യ കാര്യത്തില്‍ താടി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. പലരും ഒരു സ്റ്റൈലിനു വേണ്ടി താടി വയ്ക്കുമെങ്കിലും അതിനു പിറകിലുള്ള ആരോഗ്യഗുണത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സ്‌കിന്‍ ക്യാന്‍സര്‍ ചെറുക്കുന്നു

സ്‌കിന്‍ ക്യാന്‍സര്‍ ചെറുക്കുന്നു

പ്രധാനമായും താടിയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വളരെ കുറവാണ്. 95 ശതമാനമാണ് ഇവരില്‍ ക്യാന്‍സര്‍ വരാതിരിക്കാനുള്ള സാധ്യത. ഇത്രയേറെ താടി നമുക്ക് ഉപകാരപ്പെടുമെങ്കില്‍ പിന്നെ അത് വെട്ടിക്കളയുന്നത് എന്തിനാ?

ആസ്ത്മയും താടിയും

ആസ്ത്മയും താടിയും

ആസ്ത്മയും താടിയും തമ്മിലെന്ത് ബന്ധം? പൊടി കൊണ്ട് അലര്‍ജി ഉള്ളവരാണ് നിങ്ങളെങ്കില്‍ ഈ അലര്‍ജിയെ ചെറുക്കാന്‍ താടിയ്ക്ക് കഴിയും. അതായത് നമ്മുടെ മൂക്കിലെ രോമം ചെയ്യുന്ന അതേ പ്രവൃത്തി തന്നെയാണ് താടിയും ചെയ്യുന്നത്.

എപ്പോഴും ചെറുപ്പമായിരിക്കാന്‍

എപ്പോഴും ചെറുപ്പമായിരിക്കാന്‍

എപ്പോഴും ചെറുപ്പമായിരിക്കാന്‍ നമ്മെ സഹായിക്കുന്നതും താടിയാണ്. സൂര്യ പ്രകാശത്തില്‍ നിന്നും നമ്മുടെ മുഖത്തെ രക്ഷിക്കുന്നതിനും താടിയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ഇത് എപ്പോഴും ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ കാരണമാകുന്നു.

രോഗങ്ങള്‍ പടിയ്ക്കു പുറത്ത്

രോഗങ്ങള്‍ പടിയ്ക്കു പുറത്ത്

രോഗങ്ങളെ പടിയ്ക്കു പുറത്തു നിര്‍ത്തുന്നതിനും പാവം താടി സഹായിക്കുന്നു. താടി ഉള്ളത് എപ്പോഴും മുഖത്തിനും ചര്‍മ്മത്തിനും തണുപ്പ് നല്‍കുന്നു. ഇത് രോഗാവസ്ഥയെ ചെറുക്കുന്നു.

 ഇന്‍ഫെക്ഷന്‍ തടയുന്നു

ഇന്‍ഫെക്ഷന്‍ തടയുന്നു

ഇന്‍ഫെക്ഷന്‍ തടയുന്ന കാര്യത്തിലും താടി വളര്‍ത്തുന്നവര്‍ക്ക് അനുഗ്രഹമാണ്. പലര്‍ക്കും റെഗുലര്‍ ഷേവിംഗിലൂടെ ഇന്‍ഫെക്ഷന്‍ ഉണ്ടാവും എന്നതാണ് കാര്യം.

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വിട

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വിട

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാന്‍ താടി വളര്‍ത്തുന്നതിലൂടെ കഴിയും. ഇത് നമ്മുടെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നു.

 നാച്ചുറല്‍ മോസ്ചുറൈസ്

നാച്ചുറല്‍ മോസ്ചുറൈസ്

ശരിക്കും നാച്ചുറല്‍ മോയ്‌സ്ചുറൈസ് ആയി പ്രവര്‍ത്തിക്കാന്‍ താടി കഴിഞ്ഞേ മറ്റെന്തുമുള്ളൂ. വരണ്ട ചര്‍മ്മമുള്ള പുരുഷന്‍മാര്‍ക്കാണ് താടിയുടെ ഗുണം ശരിക്കും മനസ്സിലാവുന്നതും.

English summary

Amazing Health Benefits Of Having A Beard

This article lists out the benefits of growing and maintaining a beard. These benefits include protection from sun, reducing allergy symptoms and staving off illness among others.
X
Desktop Bottom Promotion