For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ തലവേദനയുടെ കാരണം ?

By Super
|

നിത്യേന അനുഭവപ്പെടുന്ന തലവേദനയെ പലരും ഗൗരവമായി പരിഗണിക്കാറില്ല. താരതമ്യേന ഒരു ചെറിയ ശല്യമായാണ് ഇത് കണക്കാക്കപ്പെടുന്നത്. അല്പം വിശ്രമിക്കുകയോ, ആസ്പിരിന്‍ ഗുളിക കഴിക്കുകയോ വഴി ഇതിന് ശമനം ലഭിക്കും.

ഓരോ തലവേദനയും വ്യത്യസ്ഥമായതിനാല്‍, അവയുടെ ചികിത്സയും വ്യത്യസ്ഥമായിരിക്കും. തലവേദന മൂലം നിങ്ങള്‍ക്ക് സ്കൂളിലോ, ഓഫീസിലോ പോകാനാവാത്ത അവസ്ഥയുണ്ടാകുന്നുവെങ്കില്‍ അത് ഗൗരവതരമായ കാര്യമാണ്. തലവേദനയ്ക്കൊപ്പം കാണപ്പെടുന്ന ലക്ഷണങ്ങളാണ് മനംപിരട്ടല്‍, ഛര്‍ദ്ദി, തലകറക്കം, കാഴ്ചയിലുള്ള തകരാറ് തുടങ്ങിയവ. എന്നാല്‍ എന്താണ് ഇതിന് കാരണമാകുന്നത്? നിങ്ങളെ അസഹ്യപ്പെടുത്തുന്ന തലവേദനയ്ക്ക് പല കാരണങ്ങളുമുണ്ടാകും. പല തരത്തിലുള്ള തലവേദനകളെ പരിചയപ്പെടാം.

ടെന്‍ഷന്‍ തലവേദന

ടെന്‍ഷന്‍ തലവേദന

ഇത്തരത്തിലുള്ള തലവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. മാനസികസമ്മര്‍ദ്ധം മൂലമോ, കഴുത്തിലോ മുഖത്തോ ഉള്ള പ്രശ്നങ്ങളോ ഇതിന് കാരണമാകും. പൊതുവെ ഇത്തരം തലവേദന പതിവായുണ്ടാകുന്നതല്ല. എന്നാല്‍ സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്നവര്‍ക്ക് ഈ തലവേദന സാധാരണമാണ്. മാനസികസമ്മര്‍ദ്ധം മൂലമുള്ള തലവേദനയുടെ പ്രധാന ലക്ഷണം തലക്ക് ചുറ്റുമുള്ള മുറുക്കം അല്ലെങ്കില്‍ സമ്മര്‍ദ്ധമാണ്. നല്ലൊരുറക്കം വഴിയോ അല്പം വ്യായാമം വഴിയോ ഇത് പരിഹരിക്കാനാവും. എന്നാല്‍ ഇവയ്ക്ക് ശേഷവും വേദന മാറാതെ വന്നാല്‍ ഡോക്ടറെ സമീപിക്കുക.

മൈഗ്രെയ്ന്‍

മൈഗ്രെയ്ന്‍

മൈഗ്രെയ്ന് പിന്നിലുള്ള കാരണം അജ്ഞാതമാണെങ്കിലും, ജീനിനിന് ഇതില്‍ പ്രധാന റോളുണ്ട്. ഇത് പാരമ്പര്യമായി തലച്ചോറില്‍ ചില അസ്വഭാവികതകളുണ്ടാക്കും. ജീനുകളും, ശബ്ദവും വഴിയുണ്ടാകുന്ന തലച്ചോറിന്‍റെ അസാധാരണമായ പ്രവര്‍ത്തനം മൈഗ്രെയ്നിന് ഇടയാക്കും. ചെറിയ തോതില്‍ തുടങ്ങി വളരെ കടുത്ത തോതില്‍ വരെ മൈഗ്രെയ്ന്‍ അനുഭവപ്പെടും. മാസത്തില്‍ 1-4 തവണ മൈഗ്രെയ്നുണ്ടാകാം. വെളിച്ചത്തിനോടും ശബ്ദത്തോടുമുള്ള അസ്വസ്ഥത, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തലകറക്കം, കാഴ്ചയിലെ മങ്ങല്‍ എന്നിവ മൈഗ്രെയ്ന്‍റെ ലക്ഷണങ്ങളാണ്. ശക്തമായ തലവേദന അനുഭവപ്പെട്ടാല്‍ ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഉടന്‍ ഡോക്ടറെ കാണണം.

ക്ലസ്റ്റര്‍ തലവേദന

ക്ലസ്റ്റര്‍ തലവേദന

ഇത്തരം തലവേദനയുടെ പ്രധാന ലക്ഷണം മുഖത്തിന്‍റെ ഒരു ഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണ്. കണ്ണിന് സമീപമാകും ഈ വേദന. കണ്ണിന് ചുവപ്പ് നിറം, കണ്ണുനീര്‍, മൂക്കൊലിപ്പ് എന്നിവയും ഇതിനൊപ്പമുണ്ടാകും. വേദനയുടെ തീവ്രത അസഹനീയമായിരിക്കും. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ സൈക്കാട്രിസ്റ്റായ ഡോ. വിഹംഗ് പറയുന്നത് പ്രകാരം വേദന അധികരിക്കുമ്പോള്‍ രോഗിക്ക് സ്വയം കൊല്ലാന്‍ തോന്നും. ഇത്തരത്തിലുള്ള വേദന ഒരേ സമയത്ത് തന്നെ എല്ലാ ദിവസവും അനുഭവപ്പെടും. ഇത് ഏതാനും ദിവസങ്ങളിലേക്കോ, മാസങ്ങളിലേക്കോ വര്‍ഷങ്ങളിലേക്കോ നീളാം. ഇത്തരത്തിലുള്ള തലവേദനയുടെ അതിശക്തമായ വേദന ഒഴിവാക്കാന്‍ വൈദ്യസഹായം തേടുക.

മിക്സഡ് ഹെഡേക്ക് സിന്‍ഡ്രോം

മിക്സഡ് ഹെഡേക്ക് സിന്‍ഡ്രോം

മൈഗ്രെയ്ന്‍ തലവേദന, ടെന്‍ഷന്‍ തലവേദന എന്നിവയുടെ മിശ്രിത രൂപമാണിത്. ഇതിന്‍റെ വേദന വളരെ തീവ്രവും അസഹനീയവുമാകാം. ഇരുട്ടുള്ള മുറിയില്‍ കിടന്ന് നല്ലൊരുറക്കം നടത്തുന്നതും, ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നതും വേദനയ്ക്ക് ആശ്വാസം നല്കും.

ഹാംഗോവര്‍ തലവേദന

ഹാംഗോവര്‍ തലവേദന

അമിതമായ മദ്യപാനം ഹാംഗോവര്‍ തലവേദനയ്ക്ക് കാരണമാകും. അമിതമായ മദ്യപാനം തലച്ചോറിലെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും, അത് ഞരമ്പുകളുടെ അന്ത്യത്തിലെ സെറോട്ടോണിനെ രൂപാന്തരപ്പെടുത്തുകയും വളരെ കഠിനമായ തലവേദനയുണ്ടാക്കുകയും ചെയ്യും. അല്പസമയം നന്നായുറങ്ങിയാല്‍ ഈ തലവേദനയ്ക്ക് ആശ്വാസം ലഭിക്കും. മദ്യപാനം ക്ലസ്റ്റര്‍ ഹെഡേക്കിനും കാരണമാകും.

സൈനസ് തലവേദന

സൈനസ് തലവേദന

സൈനസ് സംബന്ധമായ തലവേദന താടിയെല്ല്, ശക്തമായ തലവേദന, മൂക്കിന്‍റെ പാലത്തിലെ വേദന എന്നിവയ്ക്ക് കാരണമാകും. സൈനസ് അറ്റാക്ക് ഉണ്ടാകുമ്പോളാണ് സാധാരണയായി ഈ തലവേദന ആരംഭിക്കുക. മൂക്കൊലിപ്പും തലവേദനയുമുണ്ടാക്കും. ഇത് തലച്ചോറിലെ രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തും. കണ്ണിന് ചുവപ്പ് നിറം, ചെവിയിലെ മൂളല്‍ എന്നിവയും തലവേദനയ്ക്കൊപ്പമുണ്ടാകാം.

അമിത മരുന്നുപയോഗം വഴിയുള്ള തലവേദന

അമിത മരുന്നുപയോഗം വഴിയുള്ള തലവേദന

ഇത്തരത്തിലുള്ള തലവേദന നിര്‍ണ്ണയിക്കാന്‍ വളരെ പ്രയാസമാണ്. ഒരു പ്രത്യേക മരുന്ന് ഏറെക്കാലത്തേക്ക് തുടര്‍ച്ചായായി ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള തലവേദനയുണ്ടാക്കും. മാനസിക സമ്മര്‍ദ്ധം മൂലമുള്ള തലവേദനയുടെ അതേ ലക്ഷണങ്ങളാണ് ഇവിടെയും കാണുക. മാസത്തില്‍ 15 ദിവസത്തിലേറെ ഒരു പ്രത്യേക വേദനാസംഹാരി ഉപയോഗിച്ചാല്‍ ഇതുണ്ടാകാം. ഇതില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗം വേദനാസംഹാരികള്‍ ഉപയോഗിക്കാതിരിക്കലാണ്.

ഹോര്‍മോണ്‍ തലവേദന

ഹോര്‍മോണ്‍ തലവേദന

ഇത്തരത്തിലുള്ള തലവേദന സ്ത്രീകളിലും, പുരുഷന്മാരിലും കാണപ്പെടുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വഴി സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. ആര്‍ത്തവം, ഗര്‍ഭം, ആര്‍ത്തവവിരാമം, ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കല്‍ എന്നിവയൊക്കെ ഹോര്‍മോണ്‍ നിലയിലെ മാറ്റത്തിനിടയാക്കുന്നതാണ്.

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമറും തലവേദനയ്ക്ക് കാരണമാകും. തലയോട്ടിക്കുള്ളിലെ ട്യൂമറിന്‍റെ വളര്‍ച്ച രക്തക്കുഴലുകളില്‍ സമ്മര്‍ദ്ധമുണ്ടാക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ചര്‍ദ്ദിയും തലകറക്കവും ഇതിനൊപ്പം ഉണ്ടാകാം. ശരീരഭാരം കുറയല്‍, മറ്റ് ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടണം.

ക്രോണിക് പ്രോഗ്രസ്സീവ് ഹെഡേക്ക്

ക്രോണിക് പ്രോഗ്രസ്സീവ് ഹെഡേക്ക്

വളരെ ചുരുക്കം ആളുകളെ മാത്രം ബാധിക്കുന്ന അപൂര്‍വ്വമായ തലവേദനയാണിത്. നെറ്റിയിലെ വേദനയും, കണ്ണിന്‍റെ ചുവപ്പ് നിറവുമാണ് ഇതിന്‍റെ പ്രത്യേകത. ഇന്‍ഫ്ലമേറ്ററി ഹെഡേക് എന്നും ഇത് അറിയപ്പെടുന്നു. ചില രോഗാവസ്ഥകളോ, തലച്ചോറിന്‍റെയോ തലയോട്ടിയുടെയോ തകരാറോ ഇതിന് കാരണമാകും.

തീക്ഷ്ണമായ തലവേദന(അക്യൂട്ട് ഹെഡേക്ക്)

തീക്ഷ്ണമായ തലവേദന(അക്യൂട്ട് ഹെഡേക്ക്)

പെട്ടന്നുണ്ടാകുന്നതും അല്പസമയത്തിന് ശേഷം ശമനം ലഭിക്കുന്നതുമാണ് ഈ തലവേദന. ലക്ഷണങ്ങള്‍ വളരെ തീവ്രമാണെങ്കില്‍ കാരണം ശ്വസനേന്ദ്രിയത്തിലെയോ, സൈനസിലെയോ അണുബാധയായിരിക്കും.

ടെംപറല്‍ ആര്‍ട്ടെറൈറ്റിസ്

ടെംപറല്‍ ആര്‍ട്ടെറൈറ്റിസ്

ഈ തരത്തിലുള്ള തലവേദന സാധാരണമായി കാണുന്നത് അമ്പത് വയസ്സ് കഴിഞ്ഞവരിലാണ്. ഭക്ഷണം ചവയ്ക്കുമ്പോള്‍ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്തുണ്ടാകുന്ന വേദനയാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ഈ ഭാഗത്തെ വീക്കമാണ് തലവേദനയ്ക്ക് കാരണമാകുന്നത്. കാഴ്ച സംബന്ധമായ തകരാറുകളൊഴിവാക്കാന്‍ ഇത് ഉടന്‍ തന്നെ ചികിത്സക്ക് വിധേയമാകണം.

മെനിഞ്ചൈറ്റിസ്

മെനിഞ്ചൈറ്റിസ്

മെനിഞ്ചൈറ്റിസ് വഴിയുണ്ടാകുന്ന തലവേദയുടെ പ്രധാന ലക്ഷണങ്ങള്‍ കടുത്ത പനി, കഴുത്തിനും മുഖത്തിനും ചുറ്റുമുള്ള പേശികളുടെ മുറുക്കം, ചര്‍മ്മത്തിലെ തിണര്‍പ്പുകള്‍ എന്നിവയാണ്.

കണ്ണിന്‍റെ ആയാസം മൂലമുള്ള തലവേദന

കണ്ണിന്‍റെ ആയാസം മൂലമുള്ള തലവേദന

ഏറെ നേരം മോണിട്ടറില്‍ നോക്കുക അല്ലെങ്കില്‍ പുസ്തകം വായിക്കുക എന്നിവ കണ്ണിന് ഏറെ ആയാസമുണ്ടാക്കും. ഇത് നിങ്ങളുടെ ശിരസ്സിനെയും ബാധിക്കും. ഇത്തരത്തിലുള്ള തലവേദനയ്ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം മോണിട്ടറില്‍ നോക്കുന്നതിന് ഇടയ്ക്കിടക്ക് ഇടവേളയെടുക്കുക എന്നതാണ്. കണ്ണിനുള്ള ആയാസം തലവേദനയ്ക്ക് കാരണമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണ് രോഗ വിദഗ്ദനെ കണ്ട് ഇതിന് പിന്നിലെ കാരണം കണ്ടെത്തുക.

കഫീന്‍ തലവേദന

കഫീന്‍ തലവേദന

ദിവസവും കാപ്പി കുടിക്കുന്നത് ശീലമാക്കിയവര്‍ക്ക് അത് ലഭിക്കാതെ വന്നാല്‍ തലവേദന അനുഭവപ്പെടും. ഇതിന്‍റെ മറ്റ് ലക്ഷണങ്ങള്‍ തലകറക്കവും, ക്ഷീണവുമാണ്. നിങ്ങള്‍ കാപ്പി കുടിക്കാതിരിക്കുമ്പോള്‍ കഫീന്‍ കുറയുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുകയും, രക്തകുഴലുകളില്‍ വീക്കമുണ്ടാവുകയും ചെയ്യുന്നതാണ് ഈ തലവേദനയ്ക്കുള്ള കാരണം.

പല്ലുവേദന സംബന്ധമായ തലവേദന

പല്ലുവേദന സംബന്ധമായ തലവേദന

പല്ലിന്‍റെ അധികമായ തേയല്‍, ടെംപറോമാന്‍ഡിബുലാര്‍ ഡിസോര്‍ഡര്‍(ടിഎംജെ) എന്നിവ കടുത്ത തലവേദനയ്ക്ക് കാരണമാകും. പല്ലുകളുടെ പേശികളിലെ ശക്തമായ വേദന തലവേദനയുണ്ടാക്കുന്നതാണ്. പേശികള്‍ തലച്ചോറുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണിത് സംഭവിക്കുന്നത്.

രതിമൂര്‍ച്ഛ തലവേദന -

രതിമൂര്‍ച്ഛ തലവേദന -

രതിമൂര്‍ച്ഛക്ക് ശേഷം അനുഭവപ്പെടുന്ന തലവേദനയാണിത്. പുരുഷന്മാരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ലൈംഗികബന്ധത്തിന് ശേഷമാണ് ഇത് ആരംഭിക്കുക. അപൂര്‍വ്വമായി കാണുന്നതാണെങ്കിലും ഇത്തരം തലവേദന അനുഭവപ്പെട്ടാല്‍ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ തടസപ്പെടുത്താതിരിക്കാന്‍ വൈദ്യസഹായം തേടണം.

ഐസ്ക്രീം തലവേദന -

ഐസ്ക്രീം തലവേദന -

അല്പം ഐസ്ക്രീം കഴിച്ചാലോ, തണുത്തവെള്ളം കുടിച്ചാലോ നിങ്ങളുടെ തലച്ചോറില്‍ തണുപ്പ് അനുഭവപ്പെടുമോ? എങ്കില്‍ നിങ്ങള്‍ക്ക് ഇത്തരം തലവേദനയുണ്ടായിരിക്കും. തണുത്ത സാധനങ്ങള്‍ കഴിക്കുമ്പോള്‍ തലയിലും, മുഖത്തുമുള്ള കടുത്ത വേദനയാണ് ഇതിന്‍റെ ലക്ഷണം. വായില്‍ തണുപ്പ് അനുഭവപ്പെടുമ്പോള്‍ തലച്ചോറിലെ രക്തക്കുഴലുകളിലേക്ക് രക്തയോട്ടം കൂടുന്നതാണ് ഇതിന് കാരണമാകുന്നത്.

English summary

20 Different Types Of Headache

There are different types headaches. Read more to know about different types of headaches,
X
Desktop Bottom Promotion