ഹൗ ഓള്‍ഡ് ആര്‍ യൂ?

Posted By: Super
Subscribe to Boldsky

എന്നും ചെറുപ്പമായിരിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ഇത് എളുപ്പമല്ലെങ്കിലും അസാധ്യമായ കാര്യമല്ല. ആരോഗ്യകരമായ ജീവിതശൈലിയും, ഭക്ഷണക്രമവും പിന്തുടര്‍ന്നാല്‍ ഇത് സാധ്യമാണ്.

യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. ഇവ പരീക്ഷിക്കുകയും, നിങ്ങളെ ചെറുപ്പമാക്കുന്നത് അനുഭവത്തിലൂടെ തിരിച്ചറിയുകയും ചെയ്യുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

വെള്ളം ചര്‍മ്മത്തെ നനവുള്ളതാക്കുകയും, ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും, അനാകര്‍ഷകമായ ചുളിവുകളെ ഇല്ലാതാക്കി തിളക്കം നല്കുകയും ചെയ്യും. എന്നാല്‍ ചായ, കോള, കാപ്പി, മദ്യം തുടങ്ങിയവയൊന്നും ഇതിന് പകരമാകില്ല.

പ്രകൃതിദത്ത ഭക്ഷണം

പ്രകൃതിദത്ത ഭക്ഷണം

പഴങ്ങള്‍, പരിപ്പുകള്‍, പച്ചക്കറികള്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. പ്രായത്തിന്‍റെ ലക്ഷണങ്ങളെ പ്രത്യക്ഷമാക്കുന്ന സ്വതന്ത്രമൂലകങ്ങളെ ചെറുക്കാന്‍ ഇവയിലെ രാസഘടകങ്ങള്‍ സഹായിക്കും. കരോട്ടിനോയ്ഡ്(ആപ്രിക്കോട്ട്, കാരറ്റ്, മാങ്ങ, പപ്പായ, ഉരുളക്കിഴങ്ങ്, ചീര, ബ്രൊക്കോളി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നു), വിറ്റാമിന്‍ സി(നെല്ലിക്ക, ഓറഞ്ച്,മുന്തിരി, പേരയ്ക്ക, ലിച്ചി, സ്ട്രോബെറി, തക്കാളി, കാബേജ് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്നു), വിറ്റാമിന്‍ ഇ (ബദാം, അവൊക്കാഡോ, കിവി) എന്നിവ വിഷാംശങ്ങളെ ദുര്‍ബലമാക്കുകയും, രോഗബാധയെ ചെറുക്കുകയും, ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ആന്‍റി ഓക്സിഡന്‍റുകളുള്ളത്. പോളിഫെനോല്‍ ഇസിജിസി, അല്ലെങ്കില്‍ എപിഗാലോകാറ്റെച്ചിന്‍ ഗാലേറ്റ് എന്നിവ ഒരു മികച്ച ആന്‍റി ഓക്സിഡന്‍റാണ്. ഗ്രീന്‍ ടീയില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. വരണ്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും, മുറിവുകളും ചതവുകളും സുഖമാക്കാനും, കളങ്കങ്ങള്‍ മാറ്റാനും, സൂര്യപ്രകാശമേറ്റുള്ള തകരാറുകള്‍ പരിഹരിക്കാനും ഗ്രീന്‍ ടീ ഫലപ്രദമാണ്.

ആരോഗ്യപ്രദമായ ഓയിലുകള്‍

ആരോഗ്യപ്രദമായ ഓയിലുകള്‍

എല്ലാ കൊഴുപ്പുകളും ദോഷകരമായവയല്ല. മോണോസാച്ചുറേറ്റഡ് ഓയിലുകളായ ഒലിവ്, കടുക്, ചണവിത്ത് തുടങ്ങിയവയുടെ എണ്ണകള്‍ നിങ്ങളെ മെലിഞ്ഞ് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നത് തടയാന്‍ സഹായിക്കുന്ന ലയിക്കുന്ന കരോട്ടിനോയ്ഡുകളും വിറ്റാമിനുകളും ആഗിരണം ചെയ്യാനും ഇവ സഹായിക്കും.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

ശരീരത്തിലെ കോശങ്ങളുടെ തകരാര്‍ പരിഹരിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനുകളിലുണ്ട്. ആവശ്യത്തിന് പ്രോട്ടീന്‍ (120 ഗ്രാം വീതം ദിവസം) ചര്‍മ്മം, തലമുടി, നഖം എന്നിവയുടെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചക്ക് പ്രധാനമാണ്.

പഞ്ചസാര നിയന്ത്രണം

പഞ്ചസാര നിയന്ത്രണം

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ സൗന്ദര്യത്തിന് വിഘാതമാണ് എന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് വര്‍ദ്ധിക്കുന്നത് പഞ്ചസാരയുടെ ഘടകങ്ങളെ ചര്‍മ്മത്തിലെ ഒരു തരം പ്രോട്ടീനായ കൊലാജനാക്കി മാറ്റും. ഗ്ലൈക്കേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രവര്‍ത്തനം ചര്‍മ്മത്തെ കട്ടിയുള്ളതാക്കുകയും അതുവഴി ചുളിവുകള്‍ക്കും അയഞ്ഞുതൂങ്ങാനുമിടയാക്കും.

സൂര്യാഘാതം തടയാം

സൂര്യാഘാതം തടയാം

സൂര്യപ്രകാശം ശരിക്കും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി ലഭ്യമാക്കാനും, കാല്‍സ്യം ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യാനും, രോഗപ്രതിരോധശേഷി കൂട്ടാനും, ചര്‍മ്മത്തിലെ പ്രശ്നങ്ങളകറ്റാനും സൂര്യപ്രകാശം സഹായിക്കും. എന്നാല്‍ ഉച്ചക്കുള്ള വെയില്‍ അമിതമായേല്‍ക്കുന്നത് ദോഷകരമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെ കൊലാജനെ വിഘടിപ്പിക്കുകയും ചര്‍മ്മത്തെ പരുക്കനാക്കുകയും ചുളിവുകളും പ്രായാധിക്യവും തോന്നിപ്പിക്കുകയും ചെയ്യും. ചര്‍മ്മത്തിലെ ക്യാന്‍സറിനും ഇത് ഇടയാക്കും. സൂര്യപ്രകാശത്തെ തടയാന്‍ നല്ലൊരു സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.

സോപ്പിന്‍റെ സുരക്ഷിത ഉപയോഗം

സോപ്പിന്‍റെ സുരക്ഷിത ഉപയോഗം

ചര്‍മ്മത്തിന് യോജിക്കുന്ന സോപ്പ് ഉപയോഗിക്കുക. വരണ്ടത്, എണ്ണമയമുള്ളത്, സംവേദനക്ഷമത കൂടിയത്, സാധാരണമായത് എന്നിങ്ങനെ പല തരത്തിലുള്ള ചര്‍മ്മങ്ങളുണ്ട്. ഉയര്‍ന്ന തോതില്‍ പിഎച്ച് അല്ലെങ്കില്‍ ആസിഡ് അടങ്ങിയ സോപ്പുകള്‍ അവഗണിക്കുക. ഇവ ചര്‍മ്മത്തിന് ദോഷകരമായിത്തീരുന്നവയാണ്. രാസഘടകങ്ങളടങ്ങിയ സോപ്പുകള്‍ക്ക് പകരം ഹെര്‍ബല്‍ സോപ്പുകള്‍ ഉപയോഗിക്കുക. ചര്‍മ്മത്തിലെ സ്വഭാവിക എണ്ണമയം നിലനിര്‍ത്താനായി സോപ്പിന്‍റെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.

റെറ്റിനോയ്ഡുകള്‍

റെറ്റിനോയ്ഡുകള്‍

സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ വാങ്ങുമ്പോള്‍ അവയില്‍ റെറ്റിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കുക. വിറ്റാമിന്‍ എ യില്‍ നിന്നുള്ള ഈ ഘടകം കൊലാജന്‍ ഉത്പാദനം, ചര്‍മ്മത്തിലെ കോശങ്ങളുടെ നിര്‍മ്മാണം എന്നിവ വര്‍ദ്ധിപ്പിക്കുകയും പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുകയും ചെയ്യും.

ലോഷനുകള്‍

ലോഷനുകള്‍

കിടക്കുന്നതിന് മുമ്പായി മോയ്സ്ചറൈസറുകള്‍, ക്രീമുകള്‍, ലോഷനുകള്‍ എന്നിവ ഉപയോഗിക്കുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ശരീരത്തിന്‍റെ താപനില അല്പം കൂടുതലാവും. ഈ സമയത്ത് ഇവ കൂടുതലായി ആഗിരണം ചെയ്യപ്പെടും. കൂടാതെ സൂര്യപ്രകാശമേല്‍ക്കുന്നതുമൂലമുള്ള ദോഷങ്ങളൊഴിവാക്കുകയും ചെയ്യാം.

ഹെയര്‍ കണ്ടീഷണറുകള്‍

ഹെയര്‍ കണ്ടീഷണറുകള്‍

ഹെയര്‍ കണ്ടീഷണറുകള്‍ മുടി മൃദുലമാകുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി മുടി നിര്‍ജ്ജീവമായി കാണപ്പെടും. ഇത് പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗം മുടിയുടെ അഗ്രഭാഗത്ത് മാത്രം ഇത് തേക്കുക എന്നതാണ്. ഇതു മൂലം മുടിയുടെ ബാക്കി ഭാഗത്തിന് സ്വഭാവികമായ കരുത്ത് തോന്നിക്കും.

കൈകളുടെ സംരക്ഷണം

കൈകളുടെ സംരക്ഷണം

ജോലികള്‍ മൂലം കൈയ്യുടെ ഉള്‍ഭാഗം പരുക്കനാകും. നിറം മാറിയതോ, കടുപ്പമേറിയതോ ആയ ചര്‍മ്മവും,പൊട്ടിപ്പോയ നഖവും പ്രായക്കൂടുതല്‍ തോന്നിപ്പിക്കും. കൈകള്‍ ആകര്‍ഷകമായി കാണപ്പെടാന്‍ ലോഷനുകള്‍, ക്രീമുകള്‍ പോലുള്ള ഫേഷ്യലുകള്‍ ഉപയോഗിക്കുക. ഇവ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുന്നതും, ഉപ്പും നാരങ്ങ നീരും ചേര്‍ത്ത് പുരട്ടുന്നതും കൈകളെ മൃദുലമാക്കും. ഇതൊടൊപ്പം മൈലാഞ്ചി ഉപയോഗിക്കുന്നതും ഫലപ്രദമാണ്.

പാദങ്ങള്‍ തടവുക

പാദങ്ങള്‍ തടവുക

കാലുകളും കൈകളും ശരീരത്തിലെ അവഗണിക്കപ്പെുന്ന ഭാഗങ്ങളാണ്. അവ വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും ചൂടുള്ള വെള്ളം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുകണം. ഒരു കുമിഴ്ക്കല്ല് ഉപയോഗിച്ച് ആഴ്ചയില്‍ ഒരു തവണ പാദത്തില്‍ ഉരയ്ക്കുന്നത് മിനുസവും മൃദുലതയും നല്കും.

മസാജ്

മസാജ്

മസാജ് ചെയ്യുന്നത് ശാരീരികവും മാനസികവുമായ ഏറെ ഗുണങ്ങള്‍ നല്കുന്നതാണ്. ചര്‍മ്മത്തെ ഉദ്ദീപിപ്പിക്കാനും, രക്തസമ്മര്‍ദ്ദം ക്രമീകരിക്കാനും, വിഷാംശം പുറന്തള്ളാനും, സന്ധികളുടെ കടുപ്പം കുറയ്ക്കാനും മസാജ് ചെയ്യുന്നത് സഹായിക്കും. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും, റിലാക്സ് ചെയ്യാനും, നിങ്ങളുടെ രൂപത്തെ ആകര്‍ഷകമാക്കാനും മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.

യോഗ

യോഗ

ആകാരവടിവിനും, പേശികള്‍ക്കും യോഗയുടെ നിയന്ത്രണങ്ങളും, വ്യായാമങ്ങളുമൊക്കെ സഹായകരമാണ്. സൂര്യനമസ്കാരം, ശീര്‍ഷാസനം പോലുള്ള യോഗ മുറകള്‍ തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അത് വഴി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും, മുഖ ചര്‍മ്മത്തെ നവീകരിക്കാനും സഹായിക്കും. മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    How To Stay Sweet 18 Forever

    Who doesn't want to stay sweet 18 foreever ? Here are some tips to keep you always at 18,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more