പുരുഷന്മാർക്കുള്ള ഗർഭനിരോധന ഗുളിക ഉടൻ പുറത്തിറങ്ങുമോ ?

Posted By: vinu
Subscribe to Boldsky

ഗർഭനിരോധന ഗുളികകൾ പുരുഷന്മാർക്ക് വേണ്ടിയും ഉണ്ടാക്കിക്കൂടെ എന്ന ചോദ്യത്തിന് ഉത്തരമായി. 50 പേരിൽ നാലാഴ്ച സമയത്തേക്ക് നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങൾ അനുകൂലമാണ്.

pil

ഗുളിക കഴിച്ചവരുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റെറോൺ എന്ന ഹോർമോണിന്റെ അളവിൽ കാര്യമായി കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹോർമോണുകളാണ് പുരുഷന്മാരിൽ ബീജ ഉൽപ്പാദനത്തെ സഹായിക്കുന്നത്. പരീക്ഷണഫലം അനുകൂലമാണെങ്കിലും മറ്റ് പാർശ്വഫലങ്ങളെ കുറിച്ച് പഠനങ്ങൾ നടക്കാനുണ്ട്. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയാണ് പഠനഫലം പുറത്ത് വിട്ടത്.

pil

100, 200, 400 മില്ലി ഗ്രാം അളവിലുള്ള DMAU എന്ന ചുരുക്ക പേരിലുള്ള ഗുളികകളാണ് ഉപയോഗിച്ചത്. ടെസ്റ്റോസ്റ്റെറോൺ, പ്രൊജസ്റ്റിൻ എന്നീ ഹോർമോണുകളെയാണ് DMAU സ്വാധീനിക്കുന്നത്. മുന്പ്‌ പരീക്ഷിച്ച ഗുളികകളിൽ സ്റ്റീറോയിഡിന്റെ അളവ് കൂടുതലുണ്ടായിരുന്നു. മാത്രമല്ല കരളിനെ ബാധിക്കുന്ന ഘടകങ്ങളുമുണ്ടായിരുന്നു. എന്നാൽ ആ പ്രശ്നങ്ങളെല്ലാം പുതിയ ഗുളികയിൽ മാറ്റി നിർത്തിയിട്ടുണ്ട്. മാത്രമല്ല മുൻപുള്ള ഗുളികകളെ അപേക്ഷിച്ച് ഒരെണ്ണം മാത്രം കഴിച്ചാൽ മതിയാകും.

pil

ഗവേഷണത്തിന് തയ്യാറായ 100 പേരെ 20 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചു. 50 വയസ്സിന് താഴെയുള്ളവരെയാണ് പരീക്ഷണത്തിന് വിധേയരാക്കിയത്. പല ഡോസിലുള്ള ഗുളികകൾ ഭക്ഷണത്തോടൊപ്പം കഴിക്കാൻ നൽകി. നാലാഴ്ച നീണ്ട കാലയളവിന് ശേഷം നടത്തിയ രക്ത പരിശോധനയിലാണ് ഹോർമോണുകളുടെ അളവ് കുറഞ്ഞതായി കണ്ടെത്തിയത്. ഹോർമോണുകളുടെ കുറവ് കാരണം ഉണ്ടാകാനിടയുള്ള മൂഡ് മാറ്റം, ലൈംഗിക താല്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ കാണാത്തത് ഗവേഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

Read more about: health ആരോഗ്യം
English summary

Birth Control Pills For Men

While the male birth control shot is showing a lot of signs that it will work, more research still needs to be done before this birth control method can be widely used by men as a birth control option.
Story first published: Monday, March 26, 2018, 18:00 [IST]