For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മാസത്തിലും ഹൃദയാഘാതമോ

|

നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതും. എന്നാല്‍ പലപ്പോഴും ഹൃദയാഘാതം ഉണ്ടാവുന്നതും മരണം സംഭവിയ്ക്കുന്നതും പെട്ടെന്നായിരിക്കും. എന്നാല്‍ ഹൃദയാഘാതം വരുമോ ഇല്ലയോ എന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ പലപ്പോഴും നമുക്ക് ഇതിനെ തടഞ്ഞു നിര്‍ത്താം. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിയ്ക്കുന്നത് ഹൃദയാഘാതം മൂലമാണ്. ജീവിത സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റമാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തിനും അതുവഴിയുണ്ടാകുന്ന മരണത്തിനും കാരണമാകുന്നത്. ചില ഹാര്‍ട്ട് അറ്റാക്ക് യാഥാര്‍ത്ഥ്യങ്ങള്‍

എന്തൊക്കെ അപ്രതീക്ഷിതമാ കാരണങ്ങളാണ് പലപ്പോഴും നമ്മളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത് എന്ന് നോക്കാം. എന്ത് ലക്ഷണങ്ങളാണ് ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.

 Five Signals You May Have a Heart Attack in a Month

അമിത ക്ഷീണം അല്ലെങ്കില്‍ ഇന്‍സോമ്‌നിയ

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രഥമ ലക്ഷണങ്ങളിലൊന്നാകാം. മാത്രമല്ല ഇന്‍സോമ്‌നിയ എന്ന അവസ്ഥയുടെ ഫലവും പലപ്പോഴും ഹൃദയാഘാതമാകാം.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസനസംബന്ധമായ ബുദ്ധിമുട്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാഘാതം വരുത്തുമെന്നതിനാലാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിന്റെ ഫലമായാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്.

tiredness

മസിലിന്റെ ബലക്കുറവ്

മസിലിനും എല്ലിനും ബലക്കുറവ് അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രക്തം ലഭിയ്ക്കാത്തതാണ് മസിലിന് ബലക്കുറവ് അനുഭവപ്പെടാന്‍ കാരണം.

അമിതവിയര്‍പ്പ്

അമിതവിയര്‍പ്പിന് കാരണം പലതാണ്. ശരീരോഷ്മാവിന്റെ ഏറ്റക്കുറച്ചില്‍ അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഹൃദയാഘാത ലക്ഷണങ്ങളില്‍ ഒരിക്കലും തള്ളിക്കളയാനാവാത്തതാണ് അമിതവിയര്‍പ്പ്.

muscle pain

നെഞ്ചില്‍ അസാധാരണമായ വേദന

നെഞ്ചില്‍ ഇടയ്ക്കിടയ്ക്ക് അസാധാരണമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഒരു കാര്‍ഡിയോളജിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Five Signals You May Have a Heart Attack in a Month

Many people believe that a heart attack comes on out of nowhere without any signs of warning. However, symptoms and signs may appear weeks in advance.
Story first published: Thursday, January 28, 2016, 11:45 [IST]
X
Desktop Bottom Promotion