ആരോഗ്യവും സൗന്ദര്യവും ഭക്ഷണത്തിലൂടെ

Posted By:
Subscribe to Boldsky

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കേരളീയര്‍ നല്‍കുന്ന പ്രാധാന്യം പലപ്പോഴും മറ്റു പലരും നല്‍കാറില്ലെന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും അമിത ശ്രദ്ധ നല്‍കുന്നത് പല പ്രശ്‌നങ്ങളിലേക്കുമാണ് നമ്മെ എത്തിക്കാറ്. ജലാംശം നഷ്ടപ്പെടുന്നതിന്റെ വിചിത്ര കാരണങ്ങള്

സൗന്ദര്യ സംരക്ഷണം, മുടി സംരക്ഷണം എന്നിവയ്‌ക്കൊക്കെ നിരവധി വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന തലമുറയാണ് ഇന്നത്തെ. അതുകൊണ്ടു തന്നെ ഇത്തരക്കാരെ കബളിപ്പിക്കാന്‍ ധാരാളം ഉത്പ്പന്നങ്ങളും നമ്മുടെ മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. പല്ലുകളോട്‌ ചെയ്യേണ്ടതും ചെയ്യരുതാത്തതും

എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതെല്ലാം നമുക്ക് തന്നെ പരിഹരിക്കാവുന്നതേ ഉള്ളൂ. അതും ഭക്ഷണത്തിലൂടെ എന്നതാണ് സത്യം. ഏതൊക്കെ ഭക്ഷണപദാര്‍ത്ഥങ്ങളാണ് തിളക്കമുള്ള ചര്‍മ്മവും ആരോഗ്യവും പ്രദാനം ചെയ്യുന്നതെന്നു നോക്കാം.

വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ബലമുള്ളതാക്കുന്നു. വിറ്റാമിന്‍ ഇ ധാരാളം ശരീരത്തിനു ലഭിക്കുന്നു എന്നതാണ് സത്യം.

ആവക്കാഡോ

ആവക്കാഡോ

ആവക്കാഡോ ഒരു സൂപ്പര്‍ഫുഡ് എന്ന ഗണത്തില്‍ വരുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കുകയും ശരീരത്തിലുള്ള അമിത കലോറി എരിച്ചു കളയുകയും ചെയ്യുന്നു. കൂടാതെ നഖത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു എന്നതാണ് സത്യം.

മത്സ്യം

മത്സ്യം

മത്സ്യം കഴിക്കുന്നത് മുടിയുടേയും ശരീരത്തിന്റേയും സംരക്ഷണത്തിന് നല്ലതാണ്. എന്നാല്‍ ഇതിലുപരിയായി നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കും എന്നതാണ് ഏറ്റവും പ്രധാനമായും ചെയ്യുന്നത്.

 മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണമാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, സി, ഇ തുടങ്ങിയവ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂ ബെറി സൂപ്പര്‍ഫുഡ് ഗണത്തില്‍ വരുന്ന മറ്റൊരു പ്രധാന ഭക്ഷമമാണ്. ഇത് ശരീരത്തില്‍ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങളെ ശാസ്ത്രഞ്ജന്‍മാര്‍ക്കു പോലും നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല.

ചീര

ചീര

ചിലര്‍ക്ക് ചീരയുടെ സ്വാദ് ഇഷ്ടമാവില്ലെങ്കിലും പലപ്പോഴും ഇത് നമ്മുടെ കാഴ്ചശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ തലമുടിയുടെ വളര്‍ച്ചയ്ക്കും ചീര സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളി പലര്‍ക്കും ഇഷ്ടമാണ്. പച്ചയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും കുറവല്ല. തക്കാളി കഴിക്കുന്നത് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

തൈര്

തൈര്

തൈ് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. അതുകൊണ്ടു തന്നെ എല്ലാ സ്ത്രീകള്‍ക്കും ഏത് കാലാവസ്ഥയിലും ഒരു പേടിയും കൂടാതെ ഉപയോഗിക്കാം എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രോക്കോളി മറ്റൊരു പച്ചക്കറിയാണ് സൂപ്പര്‍ഫുഡ് ഗണത്തിലെ. ആരോഗ്യകരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ബ്രൊക്കോളി പരിഹരിക്കുന്നു.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് സൗന്ദര്യ സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. പച്ചയ്ക്കും ആഹാരത്തോടൊപ്പം പാകം ചെയ്തും കഴിക്കാം. കാരറ്റില്‍ അടങ്ങിയ വിറ്റാമിന്‍ മുടി വളര്‍ച്ചയെയും ശരീരത്തിന് നിറം നല്‍കുന്നതിനേും സഹായിക്കുന്നു.

English summary

10 Super Foods For Health And skin

Everyone wants gorgeous hair and skin, so you can use these super foods and you will always have gorgeous skin and hair.
Story first published: Wednesday, September 23, 2015, 12:43 [IST]