For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒപ്പം കഴിച്ചാല്‍ വിഷമാകും ഭക്ഷണങ്ങള്‍

|

ഭക്ഷണം ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഒന്നാണ്‌. എന്നാല്‍ വേണ്ട വിധം കഴിയ്‌ക്കാതിരുന്നാല്‍ ഇവ ശരീരത്തിന്‌ ദോഷം വരുത്തി വയ്‌ക്കും. ആരോഗ്യത്തിനു വേണ്ടി ഭക്ഷണം കഴിച്ച്‌ ദോഷം വരുത്തി വയ്‌ക്കുകയാകും ഫലം.

ഒരുമിച്ചു കഴിയ്‌ക്കുന്നത്‌ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ചറിയൂ,

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. നാരങ്ങാവര്‍ഗത്തില്‍ പെട്ട ഫലവര്‍ഗങ്ങളും പുളിരസമുള്ള പച്ചക്കറികളും പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. പാല്‍ ദഹിക്കുവാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ അല്‍പം നാരങ്ങ പിഴിഞ്ഞൊഴിച്ച് തൈരുണ്ടാക്കാറുണ്ട്. ഇതുതന്നെയാണ് വയറിലും സംഭവിക്കുക. ഇത്തരം അസിഡിറ്റി നെഞ്ചെരിച്ചിലിനും ഗ്യാസിനും കാരണമാകും.

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

സോഡയും അതുപോലുളള കോളകളും പുതിനയും ഒരുമിച്ച് ഉപയോഗിച്ചാല്‍ വിഷമായിത്തീരും. ഇവ രണ്ടും തുല്യ അളവില്‍ കൂട്ടിച്ചേര്‍ത്താല്‍ വിഷമായ സയനൈഡ് ആയിത്തീരും. ഇവ രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് ബുദ്ധി.

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

വറുത്ത കോഴിയും ഉരുളക്കിഴങ്ങ് വറുത്തതും ഒരുമിച്ച് കഴിക്കരുതെന്ന് പറയും. ഇവ രണ്ടിന്റേയും ദഹനക്രമം വ്യത്യസ്തമാണ്. കോഴിയില്‍ പ്രോട്ടീനുണ്ട്. ഉരുളക്കിഴങ്ങില്‍ സ്റ്റാര്‍ച്ചും. പ്രോട്ടീന്‍ ദഹനം നടക്കുന്നത് വയറിലാണ്. എന്നാല്‍ സ്റ്റാര്‍ച്ചകട്ടെ, ചെറുകുടലിലും. പ്രോട്ടീന്‍ ദഹിക്കുവാന്‍ കൂടുതല്‍ സമയമെടുക്കും. അതേ സമയം ഇവ സ്റ്റാര്‍ച്ചിനെ ദഹിക്കുവാന്‍ അനുവദിക്കുകയുമില്ല. ഇത് വയറിന് അസ്വാസ്ഥ്യം ഉണ്ടാക്കും.

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണത്തോടൊപ്പം ജ്യൂസ് കുടിയ്്ക്കുന്നതും മധുരമുള്ള സാധനങ്ങള്‍ നല്ലതല്ല. ജ്യൂസിലെ പഞ്ചസാര പ്രോട്ടീന്‍ ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കും. ഇത് ഭക്ഷണം ദഹിക്കാന്‍ പ്രയാസമുണ്ടാക്കും. അസിഡിക് പ്രശ്‌നങ്ങളും ഇത്തരം ഭക്ഷണങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ഭക്ഷണത്തിന്റെ കൂടെ മധുരം ഒഴിവാക്കുന്നതാണ് നല്ലത്. നിര്‍ബന്ധമാണെങ്കില്‍ തേന്‍ കലര്‍ന്ന സാധനങ്ങള്‍ കഴിക്കാം. തേന്‍ ദഹനത്തിന് സഹായിക്കുന്നു. മറ്റുള്ള മധുരപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തിന് ശേഷം കുറച്ചു സമയം കഴിഞ്ഞ് കഴിക്കുന്നതാണ് നല്ലത്.

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

പാലും പുളിയുളള ഭക്ഷണസാധനങ്ങളും

അത്താഴമോ ഉച്ചഭക്ഷണമോ കഴിഞ്ഞ് അരമണിക്കൂറിന് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. ഇതിന് കാരണമുണ്ട്. പഴവര്‍ഗങ്ങള്‍ എളുപ്പം ദഹിക്കുന്നവയാണ്. എന്നാല്‍ സ്റ്റാര്‍ച്ച് കലര്‍ന്ന അരി, ഉരളക്കിഴങ്ങ് തുടങ്ങിയവ ദഹിക്കുവാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇവയ്‌ക്കൊപ്പം പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ പഴവര്‍ഗങ്ങള്‍ ദഹിക്കുവാനും ബുദ്ധിമുട്ടുണ്ടാവും. ഇത് വയറില്‍ കിടന്ന് പുളിക്കുകയും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും.

English summary

Avoid These Foods Together

Here are some foods that should not consume together. Read on to know more about,
Story first published: Monday, November 10, 2014, 18:50 [IST]
X
Desktop Bottom Promotion