For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തോടെ കുഞ്ഞരിപ്പല്ലുകള്‍..

By Sruthi K M
|

നിങ്ങളുടെ കുഞ്ഞുങ്ങളുടെ പല്ലുകള്‍ വൃത്തിയോടെയും ആരോഗ്യത്തോടെയും ഇരിക്കണ്ടേ... പാല്‍പ്പല്ലുകള്‍ നേരത്തെ നഷ്ടപ്പെടാന്‍ പലതും കാരണമാകാറുണ്ട്. മാത്രമല്ല, ചില കുട്ടികളുടെ പല്ല് പെട്ടെന്ന് കേടാകുകയും ചെയ്യും. മധുരത്തോടുള്ള കുഞ്ഞുങ്ങളുടെ പ്രിയമാണ് പെട്ടെന്ന് പല്ലുകള്‍ കേടാക്കാന്‍ പ്രധാന കാരണമാകുന്നത്. പല്ല് കേടാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് തന്നെ കോട്ടം തട്ടിക്കും.

കുട്ടികള്‍ക്ക് രാവിലെ ഹെല്‍ത്തി ഫുഡ്

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ പല്ലിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കും. ഓരോ വയസ്സ് കഴിയുംതോറും കുഞ്ഞുങ്ങള്‍ക്ക് എന്ത് നല്‍കണം എന്ന് ആദ്യം അറിഞ്ഞിരിക്കണം.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

മൃദുവായ പരുത്തിത്തുണി നനച്ച് ഇളം പല്ലുകള്‍ തുടയ്ക്കുക. അഞ്ച് പല്ലുകളൊക്കെ വന്നാല്‍ മാത്രം ബ്രഷ് ഉപയോഗിക്കാം.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

രാവിലെ പാലൂട്ടുന്നതിനുമുന്‍പും രാത്രി കിടക്കുന്നതിനുമുന്‍പും പല്ലു തേപ്പിക്കണം.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

നല്ല മധുരമുള്ള പാനീയങ്ങളോ ബേക്കറി സാധനങ്ങളോ കുഞ്ഞിന് നല്‍കരുത്. പ്രത്യേകിച്ച് കിടക്കുന്നതിനുമുന്‍പ്. ഇത് പല്ലുകളെ നശിപ്പിക്കും.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

ഒരു വയസ്സിന് ശേഷം പഴസത്തുകള്‍ നല്‍കുമ്പോള്‍ വെള്ളം നന്നായി കൊടുക്കണം.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

അമിതമായി മധുരം കഴിച്ച് ശീലിപ്പിക്കരുത്. ഇത് പാല്‍പ്പല്ല് പെട്ടെന്ന് കൊഴിയാന്‍ കാരണമാകും.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

ഭക്ഷണത്തിനുമുന്‍പ് മിഠായി നല്‍കുന്നതാണ് നല്ലത്. ഭക്ഷണശേഷം മിഠായി നല്‍കുന്നത് പരമാവധി കുറയ്ക്കുക.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

രണ്ടാം വയസ്സ് മുതല്‍ സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

പല്ലിന്റെ ആരോഗ്യത്തിന് കാത്സ്യവും ധാതുക്കളും അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങല്‍ നല്‍കുക.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

കറുമുറെ കഴിക്കാവുന്ന ആപ്പിള്‍, ക്യാരറ്റ്, കക്കിരി എന്നിവ കുഞ്ഞിന് നല്‍കുന്നത് നല്ലതാണ്.

പാല്‍പ്പല്ലിന്

പാല്‍പ്പല്ലിന്

എന്ത് ഭക്ഷണം നല്‍കിയാലും വായയും പല്ലും വൃത്തിയാക്കാന്‍ ശീലിപ്പിക്കുക.

English summary

how to care for your child teeth

You can keep your child from getting tooth decay by starting his dental care early. Follow these steps to prevent cavities and keep his beautiful smile healthy.
Story first published: Thursday, May 21, 2015, 9:33 [IST]
X