For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് തക്കാളി അരച്ചിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

|

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിൽ പലപ്പോഴും നമ്മളെ മാനസികമായി തകർക്കുന്ന പ്രതിസന്ധികൾ നിരവധിയാണ്. ചെറിയ പ്രശ്നങ്ങൾക്ക് പോലും ബ്യൂട്ടി പാർലർ തേടി പോവുന്നവർ ചില്ലറയല്ല. എന്നാൽ ഇത്തരം പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

എപ്പോഴും സൗന്ദര്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ പ്രകൃതിദത്ത മാർഗ്ഗങ്ങള്‍ക്ക് വേണം പ്രാധാന്യം നൽകാൻ. കാരണം ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യത്തിന്റെ ഏത് പ്രതിസന്ധിക്കും ഇനി പരിഹാരം കാണുന്നതിന് നമുക്ക് രണ്ട് തക്കാളി ഉപയോഗിക്കാവുന്നതാണ്. തക്കാളി കൊണ്ട് പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാം.

<strong>most read: എണ്ണയും താളിയുമല്ല, തൈരിൽ രണ്ട് തുള്ളി കറ്റാർ വാഴ</strong>most read: എണ്ണയും താളിയുമല്ല, തൈരിൽ രണ്ട് തുള്ളി കറ്റാർ വാഴ

സൗന്ദര്യസംരക്ഷണം ഒരിക്കലും ഒരു വെല്ലുവിളിയായി മാറുന്നില്ല തക്കാളി ഉപയോഗിക്കുന്നവർക്ക്. തക്കാളിയിൽ തയ്യാറാക്കാവുന്ന ചില ഫേസ്പാക്കുകൾ നമ്മുടെ ചർമ്മത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമസംരക്ഷണത്തിന് തക്കാളി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇന്ന് മാർക്കറ്റിൽ ലഭ്യമാവുന്ന ചില ഉത്പ്പന്നങ്ങൾ ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി. എങ്ങനെയെല്ലാം തക്കാളി ഉപയോഗിക്കാം എന്ന് നോക്കാം.

മുഖക്കരുവിന് ഈ ഫേസ്പാക്ക്

മുഖക്കരുവിന് ഈ ഫേസ്പാക്ക്

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുഖക്കുരു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങൾ നിരവധിയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് തക്കാളി ഫേസ്പാക്ക്. അരക്കഷ്ണം തക്കാളി നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ ആക്കിയത്, അൽപം ജോജോബ ഓയില്‍, ടീ ട്രീ ഓയിൽ എന്നിവ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചി പിടിപ്പിക്കുക. ഇത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് പരിഹാരം കാണുന്നതിനും തക്കാളി മികച്ചതാണ്.

 തിളക്കത്തിന്

തിളക്കത്തിന്

ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ മികച്ചതാണ് തക്കാളിയും തേനും. തക്കാളിയും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന നിറം കുറവെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് തക്കാളിയും തേനും എന്ന കാര്യത്തിൽ സംശയം വേണ്ട.

ബ്ലാക്ക്ഹെഡ്സ് പരിഹാരം

ബ്ലാക്ക്ഹെഡ്സ് പരിഹാരം

ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും നമുക്ക് തക്കാളി ഉപയോഗിക്കാം. അൽപം തക്കാളിയിൽ ഓട്സ് തൈര് എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചെയ്യുന്നത് ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആഴ്ചയിൽ രണ്ട് തവണ ഉപയോഗിച്ചാല്‍ ഇത്തരം അവസ്ഥ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നു.

 വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന്

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയാണ് പലപ്പോഴും വരണ്ട ചർമ്മം ഇതിന് പരിഹാരം കാണുന്നതിന് അൽപം തക്കാളിയും ആവക്കാഡോയും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തിന് പരിഹാരംകാണുന്നതിനും പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ഡാർക്ക് സർക്കിൾസ്

ഡാർക്ക് സർക്കിൾസ്

ഡാർക്ക് സർക്കിൾസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാ‌ണ് തക്കാളി എന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു സ്പൂൺ തക്കാളി നീര് അൽപം കറ്റാർ വാഴ നീര് എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ആരോഗ്യമുള്ള ചർമ്മത്തിനും ഡാർക്ക് സർക്കിൾസ് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു തക്കാളി. അതുകൊണ്ട് ഇനി സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരിക്കലും ഡാർക്ക് സർക്കിൾസിനെ പേടിക്കേണ്ടതില്ല.

ചുളിവകറ്റാൻ

ചുളിവകറ്റാൻ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ചുളിവുകൾ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അൽപം തക്കാളി നീരും അൽപം ഒലീവ് ഓയിലും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് സൗന്ദര്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. പല വിധത്തിലാണ് ഇത് സഹായിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന്.

 ഇരുണ്ട പാടുകൾ

ഇരുണ്ട പാടുകൾ

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ പലപ്പോഴും വെല്ലുവിളിയായി മാറുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ഇരുണ്ട പാടുകൾ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു തക്കാളി. അൽപം തക്കാളിയുടെ നീരും മൂന്നോ നാലോ തുള്ളി നാരങ്ങ നീരും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അൽപസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിൽ നിന്നും ഇരുണ്ട പാടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 നിറം വർദ്ധിപ്പിക്കാൻ

നിറം വർദ്ധിപ്പിക്കാൻ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന അവസ്ഥയിൽ പലപ്പോഴും കാണപ്പെടുന്ന ഒന്നാണ് നിറം കുറവുള്ളത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് തക്കാളി നീരും ചന്ദനപ്പൊടിയും മിക്സ് ചെയ്യുന്നത്. സൗന്ദര്യസംരക്ഷണത്തിന് ഇതെല്ലാം പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇതെല്ലാം.

English summary

Treat Different Skin Issue With These Tomato Face Packs

Treat Different Skin Issue With These Tomato Face Packs read on to know more about it.
Story first published: Wednesday, January 30, 2019, 15:33 [IST]
X
Desktop Bottom Promotion