For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍ വെളിച്ചെണ്ണയില്‍ തുള്ളി നാരങ്ങാനീര്

|

നിറത്തില്‍ വലിയ കാര്യമൊന്നുമില്ല എന്നു പറയുമെങ്കിലും നല്ല വെളുപ്പിനോട് താല്‍പര്യമുള്ളവരാണ് ഭൂരിഭാഗവും. ഇതിനു വേണ്ടി പല വഴികളും തേടുന്നവര്‍.

വെളുപ്പുനിറം ഒന്നിനെയല്ല, പല കാര്യങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മസംരക്ഷണവും ചില ശീലങ്ങളും വരെ പെടുന്നു. പാരമ്പര്യമായി വെളുപ്പു ലഭിയ്ക്കുന്നവരുണ്ട്. ഇത് പലവിധ വഴികളിലൂടെ നേടുന്നവരുമുണ്ട്. എന്നാല്‍ ആദ്യത്തേതിന് സ്വാഭാവികത കൂടും. രണ്ടാമത്തേതിന് കൃത്വിമത്വവും.

വെളുക്കാന്‍ സഹായിക്കുമെന്നു പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന പല ക്രീമുകളുമുണ്ട്. എന്നാല്‍ മിക്കവാറും എല്ലാറ്റിലും തന്നെ കൃത്രിമ ചേരുവകള്‍ ഉണ്ടായിരിയ്ക്കുകയും ചെയ്യും. ഈ കൃത്രിമ ചേരുവകള്‍ പ്രധാനമായും കെമിക്കലുകള്‍ അടങ്ങിയതാകും. ഇത് ദോഷങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നുമാണ്. വെളുക്കാനും ചര്‍മസംരക്ഷണത്തിനും ഉള്ള പല ക്രീമുകളും പലപ്പോഴും ക്യാന്‍സറുകള്‍ വരെ വരുത്തുന്നവയാണ്.

വെളുക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഇതിനുള്ള പ്രതിവിധി. യാതൊരു ദോഷവും വരുത്താത്ത, തികച്ചും സ്വാഭാവിക വഴികള്‍. ഇത് അധികം ചെലവില്ലാതെയും പാര്‍ശ്വ ഫലങ്ങളെക്കുറിച്ചു ചിന്തിയ്ക്കാതെയും ചെയ്യുകയുമാകാം.

സൗന്ദര്യ സംരക്ഷണ വഴികളില്‍ നമ്മുടെ മുതുമുത്തശ്ശിമാരുടെ കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളിച്ചെണ്ണ. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയ ഇത് ആരോഗ്യ, ചര്‍മ, മുടി സംരക്ഷണത്തിന് ഒരുപോലെ ചേര്‍ന്ന ഒന്നുമാണ്.

ചര്‍മത്തിന്റെ വെളുപ്പുനിറത്തിനും ഏറെ നല്ലതാണ് വെളിച്ചെണ്ണ. ഇതിലോ ഫാറ്റി ആസിഡുകളാണ് ഈ പ്രയോജനം നല്‍കുന്നത്. വെളിച്ചെണ്ണ പല തരത്തിലും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും മറ്റു ചര്‍മ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഉപയോഗിയ്ക്കാം. യാതൊരു ദോഷവുമില്ലാതെ ചര്‍മത്തിന് നിറത്തിനൊപ്പം പലതരം സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് ഇവയെല്ലാം. യാതൊരു പാര്‍ശ്വ ഫലങ്ങളും പേടിയ്ക്കാതെ തന്നെ ചെയ്യാവുന്ന ചില വഴികള്‍.

വെളിച്ചെണ്ണ ഏതെല്ലാം ഘടകങ്ങള്‍ ചേര്‍ത്ത് എങ്ങനെയെല്ലാം ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം എന്നു നോക്കൂ, എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇതുകൊണ്ടു പരിഹരിയ്ക്കാം എന്നറിയൂ

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന നല്ലൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ നല്ല ശുദ്ധമായ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിയ്ക്കും, രോമം നീക്കാനും മുഖക്കുരു മാറാനുമെല്ലാം ഇത് ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണിത്.

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങാനീരു

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങാനീരു

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞു ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് വെളിച്ചെണ്ണയ്‌ക്കൊപ്പം ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും. മുഖം വെളുക്കാന്‍ സഹായിക്കും.

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. തേനും നാരങ്ങാനീരുമെല്ലാം നിറം നല്‍കാന്‍ സഹായിക്കുന്ന ചേരുവകളാണ്. ഇത് മുഖത്തിന് മൃദുത്വം നല്‍കാനും മിനുസം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്. മുഖത്തെ മുഖക്കുരു പ്രശ്‌നങ്ങള്‍ മാറ്റാനും ഉത്തമമായ ഒന്നാണിത്.

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.കറ്റാര്‍ വാഴയിലെ വൈറ്റമിന്‍ ഇയും മറ്റു ഘടകങ്ങളുമെല്ലാം സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാനും വരണ്ട ചര്‍മത്തിന് പ്രതിവിധിയായുമെല്ലാം ഈ മിശ്രിതം ഉപയോഗിയ്ക്കാം.

മുഖത്തിന് മിനുസവും നിറവും ഒരുപോലെ ലഭിയ്ക്കും.

 ജാതിയ്ക്ക

ജാതിയ്ക്ക

ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് മുഖത്തു നല്ലപോലെ മസാജ് ചെയ്തു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ജാതിയ്ക്ക പൊടിച്ചതും വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നത് നിറം ലഭിയ്ക്കാനും മുഖക്കുരു പാടുകള്‍ പോകാനും നല്ലതാണ്.

തേനില്‍

തേനില്‍

ഇതല്ലാതെ പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഉപയോഗിയ്ക്കാം. വരണ്ട ചര്‍മ്മം മാറാനും , മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക

മുട്ട

മുട്ട

മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു ടി സ്്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

ബേക്കിങ് സോഡ

ബേക്കിങ് സോഡ

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കോട്ടന്‍ ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക..

കടലമാവും

കടലമാവും

കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നിറവും തിളക്കവും നല്‍കും.

പാലുമായി ചേര്‍ത്ത്

പാലുമായി ചേര്‍ത്ത്

വെളിച്ചെണ്ണ തിളപ്പിയ്ക്കാത്ത പാലുമായി ചേര്‍ത്ത് മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പസമയം കഴിയുമ്പോള്‍ കഴുകാം. ഇത് മുഖത്തിന് നിറം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉപയോഗിയ്ക്കുമ്പോള്‍ നല്ല ശുദ്ധമായ വെളിച്ചെണ്ണ വേണം, ഉപയോഗിയ്ക്കാന്‍. ഇത് ദിവസവും മുഖത്തു മസാജ് ചെയ്യുന്നത് ഒരുപിടി ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുമാണ്. നിറം വര്‍ദ്ധിയ്ക്കാനും ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതുപോലെ വെളിച്ചെണ്ണ പുരട്ടി വെയിലത്തു പോകരുത്. ഇത് ചര്‍മം കറുക്കാന്‍ ഇടയാക്കും

English summary

Home Remedies Using Coconut Oil To Whiten Skin

Home Remedies Using Coconut Oil To Whiten Skin, Read more to know about,
X
Desktop Bottom Promotion