For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എള്ളെണ്ണ, നാരങ്ങ, മുഖപ്പാട് റബ്ബര്‍ പോലെ പോകും

|

മുഖസൗന്ദര്യമെന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ്. ഇതില്‍ പലരും നിറം മാത്രമാണ് പ്രധാനമെന്നു കരുതുന്നത്. എന്നാല്‍ ഇതല്ല, വാസ്തവം. നല്ല ഭംഗിയുള്ള കണ്ണും മൂക്കും ചുണ്ടുമെല്ലാം ഇതില്‍ പെടുന്നു.

മുഖത്തിന് എത്ര ഭംഗിയുണ്ടെങ്കിലും ഇതെല്ലാം നശിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. മുഖത്തെ പാടുകള്‍, വടുക്കള്‍, കുത്തുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മിക്കവാറും പേരുടെ മുഖ സൗന്ദര്യം കെടുത്തുന്നവയാണ്.

കറുത്ത പാടുകളും, സണ്‍ സ്പോട്ടുകളും, ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങളും നിങ്ങളുടെ മുഖത്തും, കയ്യിലും, ചുമലുകളിലും പ്രത്യക്ഷപ്പെടാം.മുഖത്ത് ചിലയിടത്ത് വെളുപ്പ്, മറ്റു ചിലയിടത്ത് ഇരുണ്ട്, ചിലപ്പോള്‍ കരുവാളിപ്പ്, കണ്ണാടിയില്‍ നോക്കുന്ന പലരേയും വിഷമിപ്പിയ്ക്കുന്ന കാര്യങ്ങളായിരിയ്ക്കും ഇതെല്ലാം. കാണാന്‍ ഭംഗിയുള്ള മുഖമെങ്കിലും മുഖത്തു പല നിറങ്ങളെങ്കില്‍ പാണ്ടു പിടിച്ച പോലെ തോന്നുകയും ചെയ്യും.

സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ക്ക് മുഖത്ത് ഇത്തരത്തില്‍ തവിട്ട് നിറമുള്ള പാടുകള്‍ ഉണ്ടാകുന്നത് ഏറെ വിഷമം ഉണ്ടാക്കും. ഇവ നീക്കം ചെയ്യുന്നതിന് അല്പം സമയമെടുക്കുമെങ്കിലും അത് ഏറെ പ്രയാസമുള്ള ഒന്നല്ല.

മുഖത്തെ പാടുകള്‍ നീക്കാന്‍ കൃത്രിമ വഴികള്‍ തേടുന്നവരുണ്ട്. കൃത്രിമ വഴികള്‍ ഒരിക്കലും നല്ലതല്ല. കാരണം ഫലം നല്‍കിയാലും പലപ്പോഴും പാര്‍ശ്വഫലങ്ങളുമുണ്ടാക്കുന്ന ഒന്നാണത്.

ഏതിനുമെന്ന പോലെ മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായകമായ പല വഴികളുമുണ്ട്. കൃത്യമായി ചെയ്താല്‍ പൂര്‍ണഫലം ഉറപ്പു നല്‍കുന്ന പ്രകൃതിദത്ത വഴികള്‍.

മുഖത്തെ പാടുകള്‍ നീക്കാനുള്ള ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ, യാതൊരു ദോഷവുമില്ലാതെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ചില വഴികള്‍. മുഖത്തിന് തിളക്കവും മൃദുത്വവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്ന ചില വഴികളും കൂടിയാണിത്. ഇതിന്റെ ചേരുവകള്‍ എളുപ്പത്തില്‍ തന്നെ സംഘടിപ്പിയ്ക്കാവുന്നതും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ സൗന്ദര്യ സംരക്ഷണത്തിന് ഏറെ മികച്ചതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ആരോഗ്യത്തിന് എന്ന പോലെ ചര്‍മ സൗന്ദര്യത്തിനും ഏറെ മികച്ച ഒന്നാണ്. ഒലീവ് ഓയില്‍ മുഖത്തു പുരട്ടിയ ശേഷം വെയില്‍ കൊള്ളുന്നത് മുഖത്തെ പാടുകള്‍ നീങ്ങാന്‍ സഹായിക്കുന്ന ഒന്നാണ്.

എള്ളെണ്ണ

എള്ളെണ്ണ

മുഖത്തെ പാടുകള്‍ മാറ്റാന്‍ സഹായിക്കുന്ന പലതരം മരുന്നുകളുണ്ട്. ചില വീട്ടുവൈദ്യങ്ങളും. ഇതില്‍ ഒന്നാണ് നാം പാചകത്തിനും മറ്റും ഉപയോഗിയ്ക്കുന്ന നല്ലെണ്ണ അഥവാ എള്ളെണ്ണ. എള്ളെണ്ണ പല വിധത്തില്‍ ഉപയോഗിയ്ക്കുന്നതു മുഖത്തെ പാടുകള്‍ പോകാന്‍ സഹായിക്കും. ഇതെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങാന്‍ ലഭിയ്ക്കും. ഇതില്‍ നിന്നും എണ്ണയെടുത്ത് ഇതില്‍ എള്ളെണ്ണയും കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു പുരട്ടുക.ബദാം ഓയില്‍, എള്ളെണ്ണ എന്നിവ മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തെ പാടുകള്‍ നീക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍, എള്ളെണ്ണ

കറ്റാര്‍വാഴ ജെല്‍, എള്ളെണ്ണ

കറ്റാര്‍വാഴ ജെല്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും നല്ലതാണ്.റോസ്‌മേരി എസന്‍ഷ്യല്‍ ഓയില്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

എള്ളെണ്ണയില്‍ അല്‍പം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും

എള്ളെണ്ണയില്‍ അല്‍പം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും

എള്ളെണ്ണയില്‍ അല്‍പം കാപ്പിപ്പൊടിയും ചെറുനാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടി മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ഇതും മുഖത്തെ പാടുകള്‍ അകലാന്‍ സഹായിക്കും.

എള്ളെണ്ണ തനിയെ

എള്ളെണ്ണ തനിയെ

എള്ളെണ്ണ തനിയെ മുഖത്തു പുരട്ടുന്നതും നല്ലതാണ്. മുഖത്തിന് ഈര്‍പ്പം നല്‍കാനും പാടുകള്‍ നീങ്ങാനുമെല്ലാം ഈ വഴികള്‍ അടുപ്പി്ച്ച് അല്‍പനാളുകള്‍ ചെയ്യാം. മുഖത്തെ എണ്ണമയം നീക്കാന്‍ കടലമാവോ പയറുപൊടിയോ ഉപയോഗിയ്ക്കാം.

എള്ളെണ്ണ, ഒലീവ് ഓയില്‍

എള്ളെണ്ണ, ഒലീവ് ഓയില്‍

എള്ളെണ്ണ, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തുക. ഇതില്‍ ബ്രൗണ്‍ ഷുഗര്‍ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകാം. ഇത മുഖത്തെ പാടുകള്‍ അകലാന്‍ സഹായിക്കും.

സവാളനീര്‌

സവാളനീര്‌

ഒരു ടേബിള്‍സ്പൂണ്‍ സവാളനീര്‌, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്തെ പാടുകളില്‍ തേച്ച് പതിനഞ്ച് മിനുട്ട് ഇരിക്കുക. ശേഷം മുഖം കഴുകാം. ഇത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

നാരങ്ങനീരും തക്കാളി ജ്യൂസും

നാരങ്ങനീരും തക്കാളി ജ്യൂസും

നാരങ്ങനീരും തക്കാളി ജ്യൂസും കലര്‍ത്തി മുഖത്ത് തേച്ചാല്‍ മുഖത്തെ ഇരുണ്ട നിറവും, പാടുകളും, ചുണങ്ങും, നിറവ്യത്യാസങ്ങളും മാറി തിളക്കം ലഭിക്കും. മുഖത്തെ തവിട്ട് നിറമുള്ള പാടുകള്‍ നീക്കാന്‍ മികച്ച ഒരു മാര്‍ഗ്ഗമാണിത്.

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക്

തക്കാളി ജ്യൂസ്, ബട്ടര്‍ മില്‍ക്ക് എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ ബട്ടര്‍മില്‍ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക.

English summary

Home Remedies For Scar Free Skin

Home Remedies For Scar Free Skin, read more to know about,
X
Desktop Bottom Promotion