1ആ ഴ്ചയില്‍ മുഖത്തെ ചുളിവു നീക്കി പ്രായം കുറക്കാം

Written By:
Subscribe to Boldsky

മുഖത്തെ ചുളിവുകള്‍ പലരുടേയും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. ചെറുപ്പക്കാരില്‍ പോലും പലപ്പോഴും മുഖത്തുണ്ടാകുന്ന ചുളിവുകള്‍ വലിയ പ്രശ്‌നമാകാറുണ്ട്.

മുഖത്തെ ചുളിവുകള്‍ക്ക് പല കാരണങ്ങളുമുണ്ട്. ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന ക്രീമുകളും മേയ്ക്കപ്പും മുതല്‍ വെള്ളംകുടി കുറയുന്നതു വരെ ഇതിനു കാരണമാകാം. ഇതല്ലാതെ സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍, അന്തരീക്ഷമലിനീകരണം, സൂര്യപ്രകാശം ഏറെ കൊള്ളുന്നത് എന്നിങ്ങനെ പലതരം കാര്യങ്ങള്‍ മുഖത്തെ ചുളിവുകള്‍ക്ക് കാരണമാകും.

മുഖത്തെ ചുളിവുകള്‍ മാറാനായി കൃത്രിമവഴികളുണ്ട്. എന്നാല്‍ ഏറെ ചെലവു കൂടിയ ഇവ പലപ്പോഴും ദോഷകരമായ ഫലങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്.

മുഖത്തെ ചുളിവുകള്‍ മാറാനുള്ള ചില വീട്ടുവൈദ്യങ്ങളുണ്ട്. കൃത്യമായി ചെയ്താല്‍ വളരെ വേഗം ഗുണം തരുന്ന ചില വീട്ടുവൈദ്യങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

ഉലുവ

ഉലുവ

ഉലുവ കുതിര്‍ത്തി അരച്ചു മുഖത്തിടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാനുള്ള മറ്റൊരു പ്രകൃതിദത്ത വൈദ്യമാണ്. ഇതിലെ വൈറ്റമിന്‍ ബി 3, നിയാസിന്‍ എ്ന്നിവ ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ത്ത് ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്.

ബദാം

ബദാം

ബദാം മറ്റൊരു വഴിയാണ്. മൂന്നുനാലു ബദാം പാലിലിട്ടു കുതിര്‍ത്തുക. ഇത് പിന്നീട് ഈ പാലില്‍ അരച്ചു മുഖത്തു പുരട്ടാം. ഇത് പതുക്കെ സ്‌ക്രബ് ചെയ്യണം ഉണങ്ങിക്കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യാം.

വെളിച്ചെണ്ണയും നാരങഅങാനീരും

വെളിച്ചെണ്ണയും നാരങഅങാനീരും

വെളിച്ചെണ്ണയും നാരങഅങാനീരും നല്ല വഴിയാണ്. വെളിച്ചെണ്ണയില്‍ നാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. അടുപ്പിച്ചു ചെയ്താല്‍ മുഖത്തെ ചുളിവുകള്‍ നീളും

പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും

പപ്പായയും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതവും ഇത്തരത്തില്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നിറവും നല്‍കുന്ന ഒന്നാണ്. ഇവ രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ട് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

തേന്‍

തേന്‍

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്ന നല്ലൊരു മിശ്രിതമാണ്. ഇത് ദിവസവും മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഇത് സഹായിക്കും.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ ഇതിനു പറ്റിയ നല്ലൊരു വഴിയാണ്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യാം. ഇതില്‍ തേന്‍ ചേര്‍ത്തും ഉപയോഗിയ്ക്കാം. ഇത് ദിവസവും അടുപ്പിച്ചു ചെയ്യുക. ചര്‍മം മൃദുവാകുകകും ചെയ്യും.

പഴുത്ത പഴം

പഴുത്ത പഴം

പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയടങ്ങിയ പഴം ഇതിനുള്ള മറ്റൊരു വഴിയാണ്. നല്ലപോലെ പഴുത്ത പഴം ഉടച്ചു മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇത് അടുപ്പിച്ചു ചെയ്യുക.ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും

കരിമ്പ് നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം ചെയ്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തിന് നിറവും തിളക്കവും നല്‍കാനും ഇത് നല്ലതാണ്.

തക്കാളി

തക്കാളി

തക്കാളി ഉടച്ച് ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്യുക.

അരിപ്പൊടി

അരിപ്പൊടി

അരിപ്പൊടി മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അല്‍പം പനിനീരോ പാലോ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങുമ്പോള്‍ കഴുകാം.

തേന്‍

തേന്‍

തേന്‍ ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്ന നല്ലൊരു മിശ്രിതമാണ്. ഇത് ദിവസവും മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. അല്‍പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഇത് സഹായിക്കും.

തൈരും മുള്‍ട്ടാണി മിട്ടിയും

തൈരും മുള്‍ട്ടാണി മിട്ടിയും

തൈരും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തിലെ ചുളിവ് ഇല്ലാതാക്കാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Read more about: beauty skincare
English summary

Home Remedies To Reduce Wrinkles With Home Remedies

Home Remedies To Reduce Wrinkles With Home Remedies, Read more to know about,
Story first published: Saturday, February 10, 2018, 21:54 [IST]