നിറത്തിനും കരുവാളിപ്പിനും ഉരുളക്കിഴങ്ങ് ബ്ലീച്ച്

Posted By:
Subscribe to Boldsky

സൗന്ദര്യത്തിന് പല തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരാണ് എല്ലാവരും. ഇത് സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും.

സൗന്ദര്യം നിര്‍ണയിക്കുന്ന പല ഘടകങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് നിറം. ഇതുകൊണ്ടുതന്നെയാണ് പലപ്പോഴും നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള കൃത്രിമവഴികള്‍ നോക്കി ആളുകള്‍ നെട്ടോട്ടമോടുന്നതും.

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ കൃത്രിമവഴികള്‍ നോക്കണമെന്നില്ല, തികച്ചും സ്വാഭാവികമായ പല വഴികളും ഇതിനായുണ്ട്. യാതൊരു ദോഷവും വരുത്താത്ത വഴികള്‍.

നിറം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട വഴിയാണ് ബ്ലീച്ചിംഗ്. എന്നാല്‍ കൃത്രിക ബ്ലീച്ചിംഗ് ചര്‍മത്തിന് ദോഷം വരുത്തുകയാണ് ചെയ്യുക. ഇതിലെ കെമിക്കലുകള്‍ തന്നെ കാരണം.

കൃത്രിമമല്ലാതെ തികച്ചും സ്വഭാവികമായി രീതിയില്‍ തയ്യാറാക്കാവുന്ന 100 ശതമാനം ഫലം ഉറപ്പു നല്‍കുന്ന ഒരു ബ്ലീച്ചിംഗ് ക്രീം നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാം. ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് ഇതു തയ്യാറാക്കുന്നത്. ഇതെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഒന്നോ രണ്ടോ ഉരുളക്കിഴങ്ങാണ് ഇതിനു വേണ്ടത്. ഇതു നല്ലപോലെ കഴുകി തൊലി കളയുക. ഇത് ചെറിയ കഷ്ണങ്ങളാക്കുക. ബ്ലീച്ചിംഗ് ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്.

മഞ്ഞള്‍

മഞ്ഞള്‍

ഉരുളക്കിഴങ്ങില്‍ അല്‍പം പനിനീരു ചേര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താണ് ഈ പ്രത്യേക കൂട്ടു തയ്യാറാക്കുന്നത്. ഇവയെല്ലാ നല്ലപോലെ ചേര്‍ത്ത് അരച്ചെടുക്കുക. മഞ്ഞള്‍ നല്ല ശുദ്ധമായതു വേണം,ഉപയോഗിയ്ക്കാന്‍

ഈ മിശ്രിതം

ഈ മിശ്രിതം

ഈ മിശ്രിതം മുഖത്തിടും മുന്‍പ് മുഖമൊന്ന് കഴുകി തുടയ്ക്കുക. ഈര്‍പ്പം വല്ലാതെ കളയരുത്. ഇതിനു മുകളില്‍ ഈ മിശ്രിതം തേക്കാം.

സാധാരണ ചര്‍മമുള്ളവര്‍ക്കും

സാധാരണ ചര്‍മമുള്ളവര്‍ക്കും

സാധാരണ ചര്‍മമുള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മമെങ്കിലും ഈ മിശ്രിതം ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം. വരണ്ട ചര്‍മമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാം. വല്ലാതെ എണ്ണമയമുള്ള ചര്‍മമെങ്കില്‍ അല്‍പം മുള്‍ത്താണിമിട്ടി ചേര്‍ത്തിളക്കാം. ഇത് ഓയില്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

15 മിനിറ്റു നേരം മാത്രം

15 മിനിറ്റു നേരം മാത്രം

ബ്ലീച്ച് 15 മിനിറ്റു നേരം മാത്രം മുഖത്തിട്ടാല്‍ മതിയാകും. ഇതിനുശേഷം കഴുകിക്കളയാം. ആഴ്ചയില്‍ 2, 3 തവണ അല്‍പമാസങ്ങള്‍ അടുപ്പിച്ചു ചെയ്താലേ ഇതു മാറൂ.

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, കരുവാളിപ്പും കറുപ്പുമെല്ലാം മാറ്റാനും ഇതു നല്ലതാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ തികച്ചും സ്വാഭാവിക രീതിയില്‍ സൗന്ദര്യം നല്‍കുന്ന ഒന്നാണിത്.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

ഇതിലെ കാല്‍സ്യം വരണ്ട ചര്‍മമുള്ളവരുടെ ഈ പ്രശ്‌നം അകറ്റാന്‍ സഹായിക്കും. ഇതിലെ പൊട്ടാസ്യവും നല്ലൊരു മോയിസ്ചറൈസര്‍ ഗുണമാണ് നല്‍കുന്നത്.

ബ്ലീച്ചിംഗ് ഇഫക്ട്

ബ്ലീച്ചിംഗ് ഇഫക്ട്

ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിനും ഇതു സഹായിക്കും. ഇത് ചര്‍മത്തിന് ദൃഢത നല്‍കുകയും ചെയ്യും. ഇതിന്റെ ബ്ലീച്ചിംഗ് ഇഫക്ട് മെലാനില്‍ ഉല്‍പാദനം നിയന്ത്രിച്ചാണ് നിറം നല്‍കുന്നത്.

ഇതു മുഖത്തു പുരട്ടുമ്പോള്‍

ഇതു മുഖത്തു പുരട്ടുമ്പോള്‍

ഇതു മുഖത്തു പുരട്ടുമ്പോള്‍ ചെറിയൊരു ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. ഇതിലെ ബ്ലീച്ചിംഗ് ഇഫക്ടാണ് കാരണം. വല്ലാതെ സെന്‍സിറ്റീവായ ചര്‍മമുള്ളവരെങ്കില്‍ ഇത് ചര്‍മത്തിന്റെ മറ്റേതെങ്കിലും ഭാഗത്തു പരീക്ഷിച്ചു നോക്കിയ ശേഷം മുഖത്തു പുരട്ടുക.

English summary

Home Made Potato Bleach For Fair Skin And Black Patches

Home Made Potato Bleach For Fair Skin And Black Patches,
Story first published: Monday, April 9, 2018, 15:52 [IST]